1 GBP = 95.00 INR                       

BREAKING NEWS
British Malayali

കോഴിക്കോട്: തുലാമാസ പൂജ കഴിഞ്ഞ് ശബരിമലനട അടച്ചെങ്കിലും, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ അടങ്ങുന്നില്ല. മല കയറാനായി എരുമേലിയിലെത്തിയ യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ് പുതിയ സംഭവവികാസം. കോഴിക്കോട് ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക ബിന്ദു തങ്കംകല്യാണിക്കാണ് (42) വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വീട്ടുടമ വിലക്കേര്‍പ്പെടുത്തിയത്. ചേവായൂരിലെ വാടക വീട്ടില്‍ തിരിച്ചുവരേണ്ടെന്ന് വീട്ടുടമ ബിന്ദുവിനോട് പറഞ്ഞു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു ഫ്‌ളാറ്റില്‍ താമസിക്കാനായി

Full story

British Malayali

കണ്ണൂര്‍: 'എന്റെ ഉപ്പ കള്ളനല്ല. ' രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആണയിട്ട് പറഞ്ഞെങ്കിലും സഹപാഠികള്‍ അത് വിശ്വസിച്ചില്ല. മകളുടെ വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പെരളശ്ശേരി സ്വദേശിയായ ഒരു വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയാക്കപ്പെട്ടത് കതിരൂര്‍ പുല്ലിയോട് സ്വദേശി താജുദ്ദീനെയായിരുന്നു. പ്രവാസിയായ താജുദ്ദീന്‍ മകളുടെ വിവാഹത്തിന് നാട്ടിലെത്തിയതായിരുന്നു. സി.സി. ടി. വി യില്‍ പതിഞ്ഞ പ്രതിയൂടെ രൂപസാദൃശ്യമുള്ള താജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയത് ഭാര്യയുടേയും മക്കളുടേയും മുന്നില്‍ വച്ച് വീട്

Full story

British Malayali

കണ്ണൂര്‍: മൊബൈല്‍ വഴിയുള്ള ചാറ്റിംഗിലൂടെ ഗള്‍ഫില്‍ ഇരുന്ന് ഭാര്യയെ ആത്മഹത്യയ്ക്ക പ്രേരിപ്പിച്ച ഭര്‍ത്താവ് കുടുങ്ങി. പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി എന്ന 31കാരിയാണ് കഴിഞ്ഞ ദിവസം ജിവനൊടുക്കിയത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സിമിയെ കണ്ടെത്തിയത്. സംഭവത്തില്‍ സിമിയുടെ ഭര്‍ത്താവ് അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍ ഹൗസില്‍ സി.മുകേഷി(40)നെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വര്‍ഷം മുമ്പാണ് മുകേഷ് സിമിയെ വിവാഹം ചെയ്തത്. നാല് വയസുള്ള ഒരു മകനുമുണ്ട്. സിമിയുടെ ആത്

Full story

British Malayali

മൂവാറ്റുപുഴ: 17 കാരിയുടെ സാന്നിദ്ധ്യത്തില്‍ 14 കാരിയുടെ വസ്ത്രങ്ങള്‍ അഴിപ്പിക്കും. തുടര്‍ന്ന് മതിവരുവോളം ക്രൂരമായ ലൈംഗികാതിക്രം. ചിലപ്പോള്‍ പീഡനം അരങ്ങേറുക നേരെ തിരിച്ചും. സഹികെട്ട് അഭയം തേടിയ അയല്‍ക്കാരന്റെ വീട്ടില്‍ നിന്നും കൂടെ കൂട്ടാന്‍ മാതാവ് എത്തിയത് പീഡകനൊപ്പം. കൂടെച്ചെല്ലാന്‍ വിസമ്മതിച്ചപ്പോള്‍ തല്ലിച്ചതച്ചു. പൊലീസില്‍ വിവരം അറിയിച്ചതു കൊല്ലുമെന്നുള്ള ഭീഷണി നിലനില്‍ക്കുന്നതിനാലെന്ന് സഹോദരിമാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മാതാവിന്റെ കാമുകന്മാരില്‍ നിന്നും ഏല്‍ക്കേണ്ടിവന്ന ലൈംഗിക

Full story

British Malayali

തിരുവനന്തപുരം: സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല നട അടച്ച് താക്കോല്‍ നല്‍കി പതിനെട്ടാം പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച തന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ക്ഷേത്രത്തില്‍ അവകാശമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ അവകാശ വാദവും മുഖ്യമന്ത്രി പുച്ഛിച്ച് തള്ളി. ഇതിനൊപ്പം ക്ഷേത്ര സ്വത്തുകള്‍ സര്‍ക്കാരെടുക്കുന്നുവെന്ന എന്‍എസ് എസ് ജറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും പിണറായി വിജയന്‍ മറുപടി നല്‍കി. സുപ്രീംകോടതി വിധി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്നും മുഖ്യമന്ത്രി നി

Full story

British Malayali

  ജലന്ധര്‍: ബിഷപ്പിന് കവചം തീര്‍ക്കുന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ നിഷ്‌കളങ്കരാണെന്ന് അറിയാം. ഭയം കൊണ്ടാണ് കന്യാസ്ത്രീകള്‍ പലരും പരാതിയുമായി പൊലീസിനെ സമീപിക്കാത്തത്. പേടിയാണ്, ഞങ്ങളെല്ലാവരും പേടിക്കുന്നു. ഞാന്‍ കാമറയ്ക്ക് മുന്നില്‍ ഈ പറഞ്ഞത് പോലും ഏത് തരത്തില്‍ വ്യാഖ്യാനിക്കുമെന്ന് എനിക്ക് അറിയില്ലെന്ന് തുറന്നു പറഞ്ഞ വൈദികനായിരുന്നു ജലന്ധര്‍ രൂപതയിലെ ഫാ. കുര്യാക്കോസ് കാട്ടുതറ. അതുകൊണ്ട് തന്നെ ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി ഫ്രാങ്കോ പുറത്തിറങ്ങുമ്പോള്‍ കാട്ടുതറയ്ക്ക് എന്ത് സംഭവിക്കുമെന

Full story

British Malayali

തിരുവനന്തപുരം: യുഎഇ സന്ദര്‍ശനം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ നിന്നും ലഭിച്ച സ്നേഹം വിസ്മരിക്കാനാകാത്തത് തന്നെയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ കേന്ദ്ര സര്‍ക്കാരിനെ കണക്കിന് വിമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാറിന്റേത് മുട്ടാപ്പോക്ക് നയമാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരു്നന സമയത്താണ് അവര്‍ ഏറ്റവും വലിയ ദുരന്തം നേരിട്ടതെന്ന് മറക്കരുതെന്ന് അദ്ദേഹം പറ

Full story

British Malayali

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി നട തുറന്നത് മുതല്‍ പ്രശ്നങ്ങളാണ്. 10 യുവതികളാണ് ഇന്നലെവരെ സന്നിധാനത്ത് എത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും തന്നെ ഭക്തരോഷം മറികടന്ന് സന്നിധാനത്ത് എത്താന്‍ കഴിഞ്ഞില്ല. വലിയ രീതിയിലുള്ള പ്രതിഷേധം പലപ്പോഴും സ്ഥിതിഗതികള്‍ കൈവിട്ട് പോകുന്ന അവസ്ഥ വരെ എത്തിയെങ്കിലും പൊലീസിന്റെയും സര്‍ക്കാരിന്റേയും ഇടപെടല്‍ പ്രതിസന്ധി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിതിഗതികള്‍ കോടതിയെ അറിയിക്കാന്‍ ദേവസ്

Full story

British Malayali

ജലന്ധര്‍: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഴിഞ്ഞിരു്ന്നത് അതീവ ജീവഭയത്തില്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസില്‍ അകത്തായത് മുതല്‍ കുര്യാക്കോസ് കാട്ടുതറയ്ക്ക് നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷങ്ങളാണ്. ഇദ്ദേഹത്തിന്റെ ജലന്ധറിലെ വീടിന് പരിസരത്ത് സദാ സമയവും ഗുണ്ടകളും അപരിചിതരും കറങ്ങി നടന്നിരുന്നു. ഭീഷണി കോളുകളായിരുന്നു നിരന്തരം. ബിഷപ്പിനെ അകത്താക്കിയ നിന്നെ ശരിപ്പെടുത

Full story

British Malayali

തിരുവനന്തപുരം: മരണം കവര്‍ന്നെടുക്കും മുന്‍പ് കണ്‍മണികള്‍ വേണമെന്ന സുധാകരന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സുധാകരന്റെ ഭാര്യ ഷില്‍നയും കുടുംബവും. മക്കള്‍ക്ക് നിമ മിത്രയെന്നും നിയ മാന്‍വിയെന്നും പേരിട്ടെന്ന വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ അറിഞ്ഞപ്പോള്‍ കണ്ണു നിറയാത്ത ആരും ഉണ്ടായിക്കാണില്ല. 2017 ആഗസ്റ്റിലാണ് തലശേരി ബ്രണ്ണന്‍ കോളേജ് അദ്ധ്യാപകനായ സുധാകരന്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ കൂടിയായ സുധാകരന്‍ ഈ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ

Full story

[1][2][3][4][5][6][7][8]