1 GBP = 93.30 INR                       

BREAKING NEWS
British Malayali

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ സെമിറ്റിക് വിരുദ്ധ നിലപാടിനെ എതിര്‍ത്ത ജൂത പുരോഹിത മേധാവി അഥവാ ചീഫ് റാബിയായ എഫ്രെയിം മിര്‍വിസിനെ പിന്തുണച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിനൊപ്പം ബ്രിട്ടനിലെ ഹിന്ദു-മുസ്ലീം കൗണ്‍സിലുകളും രംഗത്തെത്തി. ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയായാല്‍ ജൂതരെ പോലെ ഹിന്ദുക്കളും സുരക്ഷിതരാവില്ലെന്നാണ് ഹിന്ദുനേതാവ് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതോടെ ടോറി നേതാവും പ്രധാനമന്ത്രിയുമായ ബോറിസിനെ തേടി മതന്യൂനപക്ഷ പിന്തുണയും അനുദിനം വര്‍ധിച്ച് വരുകയാണ്. ഡിസംബര്‍ 12ന് നടക്കുന

Full story

British Malayali

യുകെയില്‍ മിക്കയിടങ്ങളിലും വീടു വിലകള്‍ അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എളുപ്പത്തില്‍ ഒരു വീട് സ്വന്തമായി വാങ്ങുകയെന്നത് മിക്കവരെ സംബന്ധിച്ചിടത്തോളവും എളുപ്പമുള്ള കാര്യമല്ല.  ആദ്യ തവണ വീട് വാങ്ങുന്നവരെ സഹായിക്കുന്നതിനായി നിലവില്‍ ആയിരക്കണക്കിന് പൗണ്ടോളം വരുന്ന സൗജന്യ പണം ലഭ്യമാക്കുന്ന നിരവധി വഴികള്‍ നിലവിലുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് 16 വയസ് കഴിഞ്ഞവരും സ്വന്തമായി വീടില്ലാത്തവരുമായ മക്കള്‍ ഉണ്ടെങ്കില്‍ അവരുടെ പേരില്‍ ഒരു വീട് വാങ്ങുന്നതിന് ഏറ്റവും ലളിതവും അനായാസവുമായ വഴി

Full story

British Malayali

ഇനി മുതല്‍ ലണ്ടന്‍ നഗരത്തിലൂടെ യൂബറിന്റെ വണ്ടികള്‍ ചീറിപ്പായില്ല. തലസ്ഥാനത്ത് സര്‍വീസ് നടത്തുന്നതിനുള്ള യൂബറിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തീരുമാനമെടുത്തിരിക്കുന്നത്. തുടര്‍ച്ചയായി സുരക്ഷാ പിഴവുകള്‍ വരുത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ യൂബറിനെ ആശ്രയിച്ച് ജീവിച്ചിരുന്ന അനേകം മലയാളികള്‍ അടക്കമുള്ള 45,000 ഡ്രൈവര്‍മാര്‍ പെരുവഴിയിലായി. പുതിയ തീരുമാനത്തെ തുടര്‍ന്ന് ലണ്ടന് പുറത്തുള്ളവര്‍ക്കും ലണ്ടനില്‍

Full story

British Malayali

സ്റ്റീവനേജ്: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകത്തില്‍ ഏറ്റവും അധികം സ്‌നേഹവും സ്വാധീനവും ബഹുമാനവും ആര്‍ജ്ജിച്ചിട്ടുമുള്ള പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയോടൊപ്പമുള്ള ഒരു നിമിഷം ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. അപ്പോള്‍ പോപ്പിന്റെ ബലിപീഠത്തിനേറ്റവും അടുത്തിരിക്കുവാനും പാപ്പയുടെ സ്‌നേഹവും വാത്സല്യവും സമ്മാനവും കൂടി നേടുവാന്‍ കഴിയുകയും കൂടി ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം പറയാനുണ്ടോ? അത്തരം ഒരു സന്തോഷ തിമര്‍പ്പിലാണ് സ്റ്റീവനേജില്‍ നിന്നുള്ള പ്രിന്‍സണും, വില്‍സിയും മകള്‍ പ്രാര്&zw

Full story

British Malayali

മാഞ്ചസ്റ്ററില്‍ പുതുതായി സ്ഥാപിക്കപ്പെട്ട മഹാത്മാഗാന്ധിയുടെ പ്രതിമ കാണാന്‍ സന്ദര്‍ശകര പ്രവാഹം. നിരവധി എതിര്‍പ്പുകളെ അതിജീവിച്ചാണ് ഇവിടെ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തില്‍ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ശില്‍പം കാണാന്‍ നിരവധി പേര്‍ എത്തുന്നത് കണ്ട് സായിപ്പന്‍മാര്‍ അമ്പരന്നിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ കത്തീഡ്രലിന് പുറത്ത് ഇന്നലെയാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുന്നത്. 2019ല്‍ ഗാന്ധിജിയുടെ 150ാം പിറന്നാള്‍ വര്‍ഷം ആഘോഷിക്കുന്നത് പ്രമാണിച്ചാണ് ഇവി

Full story

British Malayali

വര്‍ഷം തോറും ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ എന്ന് കേള്‍ക്കുമ്പോഴേക്കും സഞ്ചിയും നിറയെ പണമുള്ള പഴ്സുമായി സ്റ്റോറുകളിലേക്ക് ഓടാനോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യാനോ ഭൂരിഭാഗം പേരും തത്രപ്പെടാറുണ്ട്. എന്നാല്‍ ബ്ലാക്ക് ഫ്രൈഡേയുടെ പേരില്‍ നല്‍കപ്പെടുന്ന എല്ലാ വിലക്കുറവുകളും നമുക്ക് ലാഭമേകുന്നില്ലെന്നാണ് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്..? അടുത്തിടെ നടത്തിയ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇത്തരം ചില ഓഫറുകള്‍ക്ക് മുമ്പോ പിമ്പോ ചില സാധനങ്ങള്‍ വാങ്ങിയാല്‍ ബ്ലാക്ക് ഫ്രൈഡേ ഓഫറിന്റെ കാലത്തേക്കാള

Full story

British Malayali

കഴിഞ്ഞ ദിവസം ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ലോഞ്ച് ചെയ്ത ലേബര്‍ പാര്‍ട്ടിയുടെ ജനപ്രിയ മാനിഫെസ്റ്റോ പാര്‍ക്കിക്ക് ഗുണം ചെയ്തുവെന്ന് ഏറ്റവും പുതിയ വെബ്സൈറ്റായ ഇലക്ടോറല്‍ കാല്‍ക്കുലസ് നടത്തിയ ഒപ്പീനിയന്‍ പോള്‍ വിശകലനം വെളിപ്പെടുത്തുന്നു. ഇത് പ്രകാരം മാനിഫെസ്റ്റോ ലോഞ്ച് ചെയ്തതിന് ശേഷം ലേബറും ടോറികളും തമ്മിലുള്ള ലീഡ് വ്യത്യാസം പത്ത് പോയിന്റുകളില്‍ നിന്നും ഏഴ് പോയിന്റായി ചുരുങ്ങിയെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ടോറികള്‍ക്ക് 68 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവ

Full story

British Malayali

2020ലെ ഏറ്റവും മികച്ച എയര്‍ലൈന്‍ കമ്പനിയായി എയര്‍ ന്യൂസിലാന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തില്‍ ഒന്നാമതെത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് എയര്‍ ന്യൂസിലാന്റ് ഈ ബഹുമതി കരസ്ഥമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്റേറ്റിംഗ്സ്.കോമിന്റെ എയര്‍ലൈന്‍ എക്സെലന്‍സ് അവാര്‍ഡുകളിലാണ് എയര്‍ന്യൂസിലാന്റ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സുരക്ഷ, ഇന്‍-ഫ്ലൈറ്റ് എക്സ്പീരിയന്‍സ് എന്നിവയുടെ അടിസ്ഥാനത്തില്‍ എയര്‍ലൈനുകളുടെ റാങ്കുകള

Full story

British Malayali

യുകെയിലെ ഇന്ത്യക്കാരുടെ വോട്ട് പരമാവധി നേടിയെടുക്കുന്നതിനായി തങ്ങളുടെ മാനിഫെസ്റ്റോയിലും ഇന്ത്യാ സ്തുതികളുമായി ടോറി പാര്‍ട്ടി രംഗത്തെത്തി. കാശ്മീര്‍ വിഷയത്തില്‍ പാക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന ലേബര്‍ പാര്‍ട്ടിയില്‍ നിന്നും അകന്നിരിക്കുന്ന യുകെയിലെ ഇന്ത്യക്കാരെ വലയിലാക്കാനാണ് ഇന്ത്യാ അനുകൂല പ്രസ്താവനകളുളള മാനിഫെസ്റ്റോ ടോറികള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഈ മാനിഫെസ്റ്റോയില്‍ ഇന്ത്യയുമായുളള വ്യാപാരബന്ധത്തെക്കുറിച്ച് ടോറികള്‍ വാചാലമാകുന്നുണ്ട്. എന്നാല്‍ ജാലിയന

Full story

British Malayali

എന്‍എച്ച്എസിന് നിര്‍ണായകവും മഹത്തായതുമായ സേവനങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരെ ആദരിച്ച് യുകെയിലെ മെഡിക്കല്‍ കൗണ്‍സില്‍ രംഗത്തെത്തി. ഇന്ത്യയില്‍ നിന്നും ബിരുദം നേടിയ 30,000 ഡോക്ടര്‍മാര്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നുവെന്നും ബ്രിട്ടനില്‍ ജനിച്ചവരും കുടിയേറ്റക്കാരുടെ മക്കളുമായ ആയിരങ്ങള്‍ വേറെയും എന്‍എച്ച്എസിലുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. മികച്ച സേവനം കാഴ്ച വച്ച  ഇന്ത്യന്‍ ഡോക്ടര്‍മാരെയാണ് മെഡിക്കല്‍ കൗണ്‍സില്‍ ആദരിച്ചിരിക്കുന്നത്. എന്‍എച്ച്എസില്‍ വര

Full story

[5][6][7][8][9][10][11][12]