1 GBP = 95.20 INR                       

BREAKING NEWS
British Malayali

ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഫണ്ട് നഷ്ടമാകാതിരിക്കുന്നതിന് രോഗികള്‍ക്ക് അനാവശ്യമായി അപ്പോയ്ന്റ്‌മെന്റ് അനുവദിക്കുന്നതായി ആരോപണം. കൂടുതല്‍ ജോലിയുണ്ടാകുന്ന ട്രസ്റ്റുകള്‍ക്ക് അതനുസരിച്ച് ഫണ്ട് അനുവദിക്കുന്ന പുതിയ സംവിധാനം പരമാവധി പ്രയോജയപ്പെടുത്തുന്നതിന് ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം ജോലിയെടുത്തുപോലും രോഗികളെ നോക്കുന്ന രീതിയാണിപ്പോള്‍ നടന്നുവരുന്നത്. അപ്പോയ്ന്റ്‌മെന്റുകളുടെ എണ്ണത്തിലെ വര്‍ധന മാത്രം കണക്കിലെടുക്കുന്നതിനാല്‍, ആശുപത്രികളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന്

Full story

British Malayali

ടെസ്‌കോ, സയിന്‍സ്ബറി, അസ്ദ എന്നിവയടക്കമുള്ള നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളാണ്  നിലവില്‍ ബാങ്കുകളോട് മത്സരിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രദാനം ചെയ്യുന്നത്. എന്തായാലും ബാങ്കുകള്‍ക്ക് പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റുകളും ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് കൊഴുപ്പിക്കാനിറങ്ങിയതോടെ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ വന്‍ ഉണര്‍വാണുണ്ടായിരിക്കുന്നത്. ഇത്തരമൊരു അവസരത്തില്‍ നിങ്ങളുടെ ബാങ്കില്‍ നിന്നും ക്രെഡിറ്റ് എടുക്കുന്നതാണോ അതോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ക്രെഡിറ്റ് കാര്‍ഡാണോ കൂടുതല്‍ മെച്ചം? എന്ന ചോദ

Full story

British Malayali

സ്‌കോട്ട്ലന്‍ഡിലെ നഴ്സിംഗ്, മിഡ് വൈഫ് സ്റ്റുഡന്റ്സിന്റെ പ്രതിവര്‍ഷ ഗ്രാന്റ് അഥവാ ബര്‍സറീസ് 10,000 പൗണ്ടാക്കി വര്‍ധിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച് ഫസ്റ്റ് മിനിസ്റ്ററായ നിക്കോള സ്ടര്‍ജന്‍ ഇന്നലെ നിര്‍ണായകമായ പ്രഖ്യാപനം നടത്തി. ഇതിനാല്‍ നമ്മുടെ മക്കളെ ഇനി നഴ്സിംഗ് പഠിക്കാനായി സ്‌കോട്ട്ലന്‍ഡിലേക്ക് വിടുന്നത് നന്നായിരിക്കും. ഏറ്റവും പുതിയ തീരുമാനമനുസരിച്ച് 2020-21 വര്‍ഷം മുതലായിരിക്കും പുതുക്കിയ ബര്‍സറീസ് ലഭിച്ച് തുടങ്ങുന്നത്. ഇതിലൂടെ തങ്ങളുടെ പഠനത്തിനിടയിലുള്ള താമസ-ജീവിത ചെലവുകള്‍ താങ്ങാന്‍ ഇവര

Full story

British Malayali

പ്ലാസ്റ്റിക് നോട്ടുകള്‍ കൂടുതല്‍ സുരക്ഷിതവും വ്യാജമായി നിര്‍മിക്കാന്‍ സാധ്യമല്ലെന്നും തെളിഞ്ഞിരിക്കുന്നതിനാല്‍ അധികം വൈകാതെ രാജ്യത്തെ നോട്ടുകളെല്ലാം പ്ലാസ്റ്റിക്കാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അഞ്ചിനും പത്തിനും പുറമെ 20 പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടും ഉടന്‍ പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 50 പൗണ്ടിന്റെ നിലവിലുള്ള നോട്ട് തുടരാനും അധികം വൈകാതെ അതിന്റെയും പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനും പദ്ധതിയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തുന്ന

Full story

British Malayali

സൗത്ത് അമേരിക്കന്‍ രാജ്യമായ ചിലിയിലെ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ലൈംഗിക വിവാദങ്ങള്‍ പോപ്പിനെയും വത്തിക്കാനെയും സമീപകാലത്തായി ഏറെ വെള്ളം കുടിപ്പിച്ച് കൊണ്ടിരിക്കുയാണ്. ഇതിനെ തുടര്‍ന്ന് അടുത്തിടെ ചിലിയിലെ ഏഴ് മെത്രാന്മാര്‍ രാജി വയ്ക്കുകയും രണ്ട് പുരോഹിതരുടെ പട്ടം പോപ്പ് എടുത്ത് കളയുകയും ചെയ്തിരുന്നു. പക്ഷേ ഇത്രയൊക്കെ നടപടികളെടുത്തിട്ടും ചിലിയിലെ പീഡന വീരന്‍മാരെ പൂര്‍ണമായും തളയ്ക്കാന്‍ പോപ്പിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴിതാ 84 കാരനായ റിട്ടയേഡ് മെത്രാന്‍ അടക്കം രണ്ട് ബിഷ

Full story

British Malayali

സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ ലോകചരിത്രത്തില്‍ ഏറ്റവും വലിയ വിമാനാപകടം ഉണ്ടാവാതെ ഒഴിവായത് ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിനാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവിടെ നിന്നും ടേയ്ക്ക് ഓഫിനായി ഒരുങ്ങിയിരുന്ന എയര്‍ കാനഡ വിമാനം റണ്‍വേയ്ക്ക് പകരം ടാക്സിവേയിലേക്ക്  കയറിയതിനെ തുടര്‍ന്നായിരുന്നു വന്‍ അപകടത്തിന് കളമൊരുങ്ങിയിരുന്നത്. ഈ സമയത്ത് ഇവിടെ നിറയെ യാത്രക്കാരുമായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് വിമാനങ്ങള്‍ തകരാതെ പറന്നുയര്‍ന്നത് തലനാരിഴ വ്യത്യാസത്തിനായിരുന്നുവെന്നും വെളിപ്പെട്ടിട്ട

Full story

British Malayali

വലതുവംശീയവാദികളായ ചില ഫുട്ബോള്‍ പ്രേമികളുടെ കൂട്ടായ്മയായ  ഡെമോക്രാറ്റിക് ഫുട്ബോള്‍ ലാഡ്സ് അലയന്‍സ് (ഡിഎഫ്എല്‍എ) ഇന്നലെ സെന്‍ട്രല്‍ ലണ്ടനില്‍ കുടിയേറ്റക്കാര്‍ക്കെതിരെയും മുസ്ലീം ഫുട്ബോള്‍ സപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും കൊലവിളികളുമായി പ്രകടനം നടത്തി. ''ആരുടെ നാട്... ഞങ്ങടെ നാട്... ''എന്ന് വിളിച്ച് കുടിയേറ്റക്കാര്‍ക്കെതിരെ ആക്രോശിച്ച് ഒഴുകിയത് ആയിരക്കണക്കിന് പേരായിരുന്നു. ഇതിനെ തുടര്‍ന്ന പലയിടങ്ങളിലും എതിര്‍ഗ്രൂപ്പുകള്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയതോടെ കനത്ത സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെ

Full story

British Malayali

ബ്രസല്‍സില്‍ വച്ച് നിര്‍ണായകമായ ചര്‍ച്ചകളിലൂടെ ബ്രക്സിറ്റ് ഡീലിന് ഇന്ന് രൂപമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ ആഴ്ച തന്നെ അതിന് അംഗീകാരം ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഇടയില്‍ നടക്കുന്ന ഡൈവോഴ്സ് മൂലം ഈ ആഴ്ച പൗണ്ട് വിലയില്‍ ഗണ്യമായ മാറ്റം വരുത്തുമോ? എന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമാകുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പക്ഷത്തുള്ള നെഗോഷ്യേറ്റര്‍മാര്‍ ഇന്ന് കരാറിന് രൂപമാക്കി അത് അടുത്ത ആഴ്ച ബ്രിട്ടീഷ് ഗവണ്‍മെന്റിന് മുന്നില്‍ അവതരിപ്പിക്കുകയായിരിക്കും ചെയ്യുന

Full story

British Malayali

മലയാളികള്‍ ഇംഗ്ലീഷ് സമൂഹവുമായി ഇഴ ചേര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ജീവിത നേട്ടം കൈവരിക്കുന്ന മലയാളികളും നിരവധിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് എമ്പയര്‍ അവാര്‍ഡ് നേടിയ അജിമോള്‍ പ്രദീപിനെ കുറിച്ചുള്ള വാര്‍ത്ത. ഇന്നിതാ, അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ അഭിമാനാര്‍ഹമായ മറ്റൊരു നേട്ടം കൈവരിച്ച മലയാളിയെ കുറിച്ചുള്ള വാര്‍ത്ത. ക്രിക്കറ്റ് മേഖലയില്‍ മികച്ച സേവനം കാഴ്ച വച്ചതിന് നാറ്റ് വെസ്റ്റ് ഓസ്‌കാസിന്റെ കോച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയിരിക്കുകയാണ് മ

Full story

British Malayali

കവന്‍ട്രി: പ്രളയത്തില്‍ തകര്‍ന്ന നാട് പുനഃ നിര്‍മ്മിക്കാന്‍ കിട്ടിയതൊന്നും പോരാ എന്ന തിരിച്ചറിവില്‍ മന്ത്രിമാരെ വിദേശത്തു അയച്ചു കൂടുതല്‍ പണം പിരിക്കാം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹത്തിന് വേണ്ടത്ര പ്രതികരണം വിദേശത്തു നിന്നും ലഭിക്കാത്തതു യാത്രക്കൊരുങ്ങുന്ന മന്ത്രിമാരെ സമ്മര്‍ദ്ദത്തിലാക്കി. കൂടുതല്‍ പണം ലഭിക്കും എന്ന് കരുതുന്ന ഗള്‍ഫില്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുകയും തത്തുല്യ തുക അമേരിക്ക, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തണമെന്ന മുഖ്യമന്ത്രിയുടെ

Full story

[4][5][6][7][8][9][10][11]