1 GBP = 92.00INR                       

BREAKING NEWS
British Malayali

ഇറ്റലിയില്‍ ഈ അടുത്ത ദിവസം കൊറോണ ബാധിച്ച് മരിച്ച 72 കാരനായ വൈദികന്‍ ഗിയുസെപ്പ് ബെറാര്‍ഡെല്ലി ത്യാഗത്തിന്റെയും മനുഷ്വത്വത്തിന്റെയും മഹാമാതൃകയായിത്തീരുന്നുവെന്ന് റിപ്പോര്‍ട്ട്.  കൊറോണ ബാധിച്ച് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടിലായ ഈ വൈദികന് അദ്ദേഹത്തിന്റെ ഇടവകക്കാര്‍ റെസ്പിറേറ്റര്‍ അഥവാ കൃത്രിമ ശ്വസനോപകരണം വാങ്ങി നല്‍കിയെങ്കിലും അദ്ദേഹം അത് ഉപയോഗിക്കാതെ കൊറോണ ബാധിച്ച ഒരു യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി കൈമാറി സ്വയം മരണം വരിക്കുകയായിരുന്നുവെന്നാണ് വത്തിക്കാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയ

Full story

British Malayali

യുകെയില്‍ ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോയി താമസിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമില്ല. എന്നാല്‍ കൊറോണ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഒരുമിച്ച് താമസിക്കുന്ന കാമുകീ കാമുകന്‍മാര്‍ക്ക് ഇനി ഒറ്റയ്ക്ക് കഴിയേണ്ടി വരും.വീടിന് പുറത്ത് രണ്ടു പേരില്‍ കൂടുതല്‍ കണ്ടാലും പിടി വീഴുമെന്നുറപ്പാണ്. മഹാമാരിയെ പിടിച്ച് കെട്ടുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ ഓരോരുത്തരും സാമൂഹിക അകലം കര്‍ക്കശമായി പാലിക്കണമെന്ന നിര്‍ദേശം പുറത്ത് വന്

Full story

British Malayali

ആദ്യം ഒരു മുന്നറിയിപ്പാണ്. കള്ളന്മാര്‍ക്കു വെളിയില്‍ ഇറങ്ങാന്‍ പറ്റാത്തതിനാല്‍ നിങ്ങള്‍ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം. കാരണം, എല്ലാത്തിനും പരിഹാരമായി എന്‍എച്ച്എസ് ഐഡി കാര്‍ഡ് മാറുന്നു. ആ മുന്‍ഗണന അപകടമാവാതിരിക്കാന്‍ നോക്കുക. അടുത്തത് ഒരു അവസരമാണ്. ഈ രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ നമുക്കും എന്‍എച്ച്എസില്‍ വോളണ്ടിയര്‍മാരായി ചേരാം. ഈ നാടിനെ ആപത്തില്‍ നിന്നും കാക്കുമ്പോള്‍ നമ്മള്‍ നമ്മളെ തന്നെയാണ് കാക്കുന്നത് എന്നോര്‍ക്കുക. കോവിഡ്-19 നെ നേരിടുന്നതിനായി സമയത്തും അസമയത്തു

Full story

British Malayali

യുകെയില്‍ കൊറോണ പിടിമുറുക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ തയ്യാറായ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജ്യത്തെ സ്വയം തൊഴില്‍ ചെയ്യുന്നവരുടെ കാര്യത്തിലും ഉദാരമായ നിലപാടെടുക്കാന്‍ തയ്യാറായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം യുകെയിലെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ശമ്പളക്കാരെ പോലെ വരുമാനത്തിന്റെ 80 ശതമാനം സര്‍ക്കാര്‍ നല്‍കുന്നതായിരിക്കും. കൊറോണയില്‍ പെട്ട് പോയ സെല്‍ഫ് എംപ്ലോയീസിനെ സഹായിക്കാന്‍ ഉറച്ചാണ് ബോറിസ് ഈ നിലപാടെടുത്തിര

Full story

British Malayali

'രോഗാണുക്കള്‍ മരിക്കുന്നില്ല, അപ്രത്യക്ഷപ്പെടുന്നുമില്ല. മറ്റൊരു സുവര്‍ണ്ണാവസരത്തിനുള്ള മുഹൂര്‍ത്തം കുറിച്ചുവച്ച സുഖ സുഷുപ്തിയിലാഴുകമാത്രമേ അവര്‍ ചെയ്യുന്നുള്ളു. തക്ക സമയത്ത് അവരെത്തും എവിടെയും ഏത് രൂപത്തിലും...' ആല്‍ബര്‍ട്ട് കാമുവിന്റെ പ്ലേഗ് എന്ന പ്രശസ്ത നോവലിലെ ഡോക്ടര്‍ റിയുക്‌സ് എന്ന കഥാപാത്രം ഒരിടത്ത് പറയുന്നതാണിത്. കഥയാണെങ്കിലും കവിതയാണെങ്കിലും ചിലര്‍ എഴുതിയ കാര്യങ്ങള്‍ പിന്നീട് ശരിയായി വന്ന സന്ദര്‍ഭങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് ഇതിനു മുന്‍പിലും. പക്ഷെ ഇത്തവണ ഒരു സാഹിത്യകാരന്റെ  ഭാവന

Full story

British Malayali

ലണ്ടന്‍: ബ്രിട്ടണില്‍ കിരീടാവകാശി ചാള്‍സ് രാജകുമാരനും കോവിഡ് 19. ചാള്‍സ് രാജകുമാരന്റെ സ്രവ പരിശോധനയാണ് രോഗം ഉറപ്പിച്ചത്. ഇതോടെ ബ്രിട്ടണില്‍ കൊറോണ വൈറസ് എല്ലാ മേഖലയിലും പടര്‍ന്ന് പിടിച്ചെന്ന് വ്യക്തമായി. എല്ലാ മുന്‍കരുതലുമെടുത്തിട്ടാണ് കൊട്ടാരത്തിലും വൈറസ് എത്തിയത്. ചാള്‍സ് രാജകുമാരന് രോഗ ബാധയുള്ളത് ബ്രിട്ടീഷ് രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയെന്ന മഹാമാരി ബ്രിട്ടനെ കാര്‍ന്ന് തിന്നുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ചാള്‍സ് രാജകുമാരനെ രോഗം ബാധിച്ചുവെന്ന വസ്തുത. യുകെയില്‍ കൊറോണ മരണം വിതച്

Full story

British Malayali

'അമ്മേ, ഞാന്‍ മരിക്കാമ്പോവ്വാണോ???' ഒര്‍ഞ്ചുവയസ്സുകാരന്റെ കൊഞ്ചലാണിത്. സാധാരണ നിലയില്‍ പോലും ഒരു പെറ്റമ്മക്ക് ഈ ചോദ്യം സഹിക്കാന്‍ കഴിയുമോ? അപ്പോള്‍, കൊറോണയെന്ന കണ്ണില്‍ചോരയില്ലാത്തവന്റെ ആക്രമണത്തില്‍ കീഴടങ്ങിക്കിടക്കുന്ന സമയത്താണെങ്കിലോ? ആ അമ്മ മനസ്സ് കീറിപ്പറിയാന്‍ മറ്റെന്തെങ്കിലും ഒരു കാരണം വേണോ? ബ്രൊമ്യാര്‍ഡിലെ 30 കാരിയായ ലോറന്‍ ഫുള്‍ബ്രോക്കാണ് ഈ ദയനീയ അവസ്ഥ അനുഭവിക്കുന്നത്. അഞ്ചു വയസ്സുകാരന്‍ ആല്‍ഫിക്ക് വളരെപെട്ടെന്നായിരുന്നു രോഗലക്ഷണങ്ങള്‍ കാണപ്പെട്ടത്. 107 ഡിഗ്രിക്ക് മുകളില്‍ പനി, ചര്‍ദ

Full story

British Malayali

കൊറോണയുടെ താണ്ഡവം, തടയുവാനാരുമില്ലെന്ന ധാര്‍ഷ്ട്യത്തില്‍ യൂറോപ്പിലാകെ കൊടുമ്പിരി കൊള്ളുകയാണ്. ആരും ഏതു നിമിഷവും കൊറോണാ ബാധിതരെന്നു കണ്ടെത്താം, ആരും ഏതു നിമിഷവും കൊറോണക്ക് മുന്നില്‍ കീഴടങ്ങി മരണത്തെ പുല്‍കാം എന്നതാണ് ഇന്ന് യൂറോപ്പിന്റെ അവസ്ഥ. വളരെ കര്‍ക്കശമായ നടപടികള്‍, അതിര്‍ത്തികള്‍ കൊട്ടിയടക്കുന്നതുള്‍പ്പടെ പലതും എടുത്തിട്ടും അവയൊന്നും ഫലപ്രദമാകാത്തതില്‍ പകച്ചു നില്‍ക്കുകയാണ് യൂറോപ്പ്. ഈ നിയന്ത്രണങ്ങള്‍ ഒക്കെ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് കൊറോണാ ബാധിച്ച നിരവധി യൂറോപ്യന്‍ രാഷ്ട്രങ

Full story

British Malayali

നഴ്സായി ജോലി ചെയ്യാന്‍ അര്‍ഹത ഉണ്ടായിട്ടും കഴിഞ്ഞ 10 വര്‍ഷത്തില്‍ ഏറെയായി കെയറര്‍ ആയി ജോലി ചെയ്തു വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഴ്സായി ജോലി ചെയ്യുവാനുള്ള തങ്ങളുടെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നും ഭീമ ഹര്‍ജിക്ക് തുടക്കം. സ്റ്റോക്കില്‍ തുടങ്ങിയ നഴ്സസ് സര്‍ക്കിള്‍ എന്ന നാട്ടില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവരുടെ കൂട്ടായ്മയാണ് ഈ ഓണ്‍ലൈന്‍ പെറ്റീഷന്‍ ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുകെ മലയാളി സമൂഹത്തിനു മുന്നില്‍ എത്തിയിരിക്കുന്നത്. പ്രതീ

Full story

British Malayali

കോവിഡ്-19 ബാധിച്ച് രാജ്യത്ത് കൊറോണ 335 പേര്‍ മരിക്കുകയും മൊത്തം രോഗികളുടെ എണ്ണം 6650 ആയാണ് വര്‍ധിക്കുകയും ചെയ്തിട്ടും ബ്രിട്ടീഷുകാരില്‍ നിരവധി പേര്‍ ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് യാതൊരു വിധ ജാഗ്രതയും പുലര്‍ത്തുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മരണം കോവിഡിന്റെ രൂപത്തില്‍ തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍ക്കുമ്പോഴും ഇപ്പോഴും ബ്രിട്ടനില്‍ എയര്‍പോര്‍ട്ടുകളിലേക്ക് എത്തുന്നത് ആയിരങ്ങളാണ്. ഒരു പരിശോധനയുമില്ലാതെ കൊറോണ വൈറസുമായി അനേകം പേര്‍ വീടുകളിലേക്കൊഴുകിക്കൊണ്ടിരിക്കുന്നുമു

Full story

[3][4][5][6][7][8][9][10]