1 GBP = 92.30 INR                       

BREAKING NEWS
British Malayali

അങ്ങനെ പറഞ്ഞ് പറഞ്ഞ് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്ന ബ്രക്സിറ്റ് പ്രക്രിയ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. ഈ മാസം ഒടുവില്‍ ബ്രക്സിറ്റ് നിലവില്‍ വരുമ്പോള്‍ നിരവധി ആശങ്ക നിറഞ്ഞ ചോദ്യങ്ങളാണ് ഏവരുടെയും മനസില്‍ ഉയരുന്നത്. ഈ അവസരത്തില്‍ പുതിയ പാസ്പോര്‍ട്ട് എടുക്കണോ? യൂറോപ്യന്‍ രാജ്യങ്ങളില്‍ പോകാന്‍ വിസ വേണോ? ബ്രക്സിറ്റ് നിലവില്‍ വരുമ്പോള്‍ ജീവിതത്തെ എങ്ങനെ ബാധിക്കും? തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ട ആശങ്കകളാണ്. വിത്ത്ഡ്രാവല്‍ കരാര്‍ പ്രകാരം ഈ വരുന്ന ജനുവരി 31നാണ് യുകെ യൂണിയനില്‍ നിന്

Full story

British Malayali

നിങ്ങള്‍ മോറിസണ്‍സില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരാണെങ്കില്‍ നിങ്ങള്‍ക്കായി 90 ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ ഒരുങ്ങുന്നുവെന്ന സന്തോഷവാര്‍ത്ത പുറത്ത് വന്നു. അതായത് 30 പൗണ്ടിന്റെ സാധനങ്ങള്‍ നിങ്ങള്‍ക്ക് ഈ വേളയില്‍ വെറും മൂന്നു പൗണ്ട് കൊടുത്ത് കരസ്ഥമാക്കാന്‍ സാധിക്കുന്നതായിരിക്കും. ഇത് പരമാവധി പ്രയോജനപ്പെടുത്തി ലാഭം കൊയ്യുന്നതിനുള്ള ചില പൊടിക്കൈകള്‍ പരിശോധിക്കാം. മോറിസണ്‍സ്  മെഗാ സെയില്‍ ഒരുക്കാന്‍ പോകുന്ന ഈ വേളയില്‍ ഇത്തരം ചില തന്ത്രങ്

Full story

British Malayali

ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ സ്ലോവിലെ തിരക്കേറിയ തെരുവിലേക്ക് വമ്പന്‍ പാര്‍പ്പിട സമുച്ചയത്തിന്റ മേല്‍ക്കൂര പറന്ന് വീണുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. 200ഓളം പേര്‍ താമസിക്കുന്ന ഫ്ലാറ്റുകളുടെ മേല്‍ക്കൂരയാണ് ഇത്തരത്തില്‍ കടപുഴക്കിയെറിയപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇവിടുത്തെ തിരക്കേറിയ ഹൈസ്ട്രീറ്റില്‍ അപകടകരമായ വിധത്തിലാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച് കിടക്കുന്നത്. മേല്‍ക്കൂര വീണതിനെ തുടര്‍ന്ന് നിരവധി കാറുകള്‍ അതിനടിയില്‍ പെട്ട് തകരുകയും ജനം പരിഭ്രാന്ത

Full story

British Malayali

അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമനായ മാക്ഡൊണാള്‍ഡ്, കെഎഫ്സി, ബര്‍ഗര്‍ കിംഗ് എന്നിവയുടെ സാന്നിധ്യമില്ലെന്ന പേരില്‍ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചിരുന്ന കൗണ്ടിയായിരുന്നു ഈസ്റ്റ് മിഡ്ലാന്‍ഡ്സിലെ റുട്ട്ലാന്‍ഡ്. എന്നാല്‍ ഇപ്പോഴിതാ ആ അപൂര്‍വ പദവി ഈ പ്രവിശ്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഫാസ്റ്റ്ഫുഡ് ഭീമന്‍മാരെ അകറ്റി നിര്‍ത്താനുള്ള ഈ കൗണ്ടിയുടെ മാതൃകാപരമായ നീക്കം ഇപ്പോല്‍ ദയനീയമായി പൊളിഞ്ഞിരിക്കുകയാണ്. ഇവിടുത്തെ ആദ്യത്തെ ഫാസ്റ്റ്ഫുഡ് ചെയിനിന് അനുമതി ലഭിച്ചത് ആഘോഷമാക്കുകയാണ് മാക്ഡൊണാള്‍ഡ് കമ

Full story

British Malayali

കഴിഞ്ഞ ദിവസം യാദൃശ്ചികമായി കവന്‍ട്രിയിലെ ടെസ്‌കോയില്‍ ചെന്നപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സ്യൂട്ട്‌കേസുകള്‍ കണ്ടു ഞെട്ടി. 35 പൗണ്ടിന് രണ്ടു കിലോ പോലും തൂക്കമില്ലാത്ത വമ്പന്‍ പെട്ടികളുടെ നിര തന്നെ കണ്ടെത്തി. നാട്ടിലേക്കു പോകുമ്പോള്‍ തൂക്കത്തെ കുറിച്ചു വേവലാതിപ്പെടുന്നവര്‍ക്കു കൂടുതല്‍ സാധനങ്ങള്‍ വയ്ക്കാന്‍ ഈ ലൈറ്റ് വെയ്റ്റ് ലഗേജ് സ്യൂട്ട്‌കേസുകള്‍ ഉപകരിക്കും. മുപ്പതു കിലോ വരെ സുഖമായി കുത്തി തിരുകാന്‍ കഴിയുന്ന ലഗേജ് ആണിത്. വിവിധ വലുപ്പത്തിലും സ്റ്റൈലുകളിലും കളറുകളിലും ഈ സ്യൂട്ട്‌

Full story

British Malayali

തിരക്ക്പിടിച്ച വിമാനയാത്രക്കിടയില്‍ നാം നമ്മുടെ സ്യൂട്ട്കേസുകളെയും ലഗേജുകളെയും അങ്ങേയറ്റം കരുതലോടെ കൈകാര്യം ചെയ്യാറുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അപൂര്‍വം സന്ദര്‍ഭങ്ങളിലെങ്കിലും ഇവ കൈമോശം വന്ന അനുഭവങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തില്‍ വിമാനയാത്രക്കാരുടെ സ്യൂട്ട്കേസ് നഷ്ടമായാല്‍ നഷ്ടം മുഴുവന്‍ തിരിച്ച് കിട്ടുമോ..? എന്ന ചോദ്യം പലരും ഉന്നയിക്കാറുമുണ്ട്. ലഗേജ് നഷ്ടം നികത്താനുള്ള വഴികള്‍ ഏതൊക്കെയെന്നുള്ള അന്വേഷണമാണിവിടെ നടത്തുന്നത്. ഇത് സംബന്ധിച്ച അനുഭവങ്ങള്‍ പങ്ക് വച്ച് നിരവധി യാത്രക്കാര്‍ രംഗത്ത

Full story

British Malayali

കവന്‍ട്രി: ഓരോ അവധിക്കാലത്തും ചുരുങ്ങിയത് ഒരു വിമാന ടിക്കറ്റ് തട്ടിപ്പു കഥയെങ്കിലും പറയാനുണ്ടാകും യുകെ മലയാളികള്‍ക്ക്. മൂന്നു വര്‍ഷം മുന്‍പ് ഇത്തരത്തില്‍ നടന്ന വലിയൊരു തട്ടിപ്പില്‍ അനേകം യാത്രക്കാരുടെ പണം രക്ഷിക്കാന്‍ സാധിച്ചത് ബ്രിട്ടീഷ് മലയാളി വാര്‍ത്തയിലൂടെയാണ്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാം എന്ന് വ്യാമോഹിപ്പിച്ച ഇല്‍ഫോര്‍ഡിലെ മലയാളി ഏജന്റ് നൂറു കണക്കിന് ദക്ഷിണ ഇന്ത്യന്‍ വംശജരെ വഞ്ചിച്ചപ്പോള്‍ പലര്‍ക്കും നഷ്ടമായത് ആയിരക്കണക്കിന് പൗണ്ടാണ്. ലഭ്യമായ കണക്കില്‍ തന്നെ അര മില്യണ്‍ പൗണ

Full story

British Malayali

മലയാളികളുടെ രണ്ടാമത്തെ കുടിയേറ്റത്തിന് പ്രായമാവുകയാണ്. ഏറെ വൈകാതെ മിക്കവരും പെന്‍ഷന്‍ പ്രായക്കാരാവും... നമുക്കത് വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും. പെന്‍ഷന്‍ പ്രായമായാല്‍ ഇതുവരെ ലഭിച്ചതിനേക്കാള്‍ ഏറെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടാവും. അത് പക്ഷേ മനസ്സിലാക്കിയില്ലെങ്കില്‍ വെറുതെ നഷ്ടപ്പെട്ടെന്നുമിരിക്കും. പകുതിയോളം പേര്‍ ഇതൊക്കെ നഷ്ടപ്പെടുത്തുന്നു എന്ന് തന്നെയാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സര്‍വേ പ്രകാരം പെന്‍ഷന്‍കാരില്‍ ഏതാണ്ട് പകുതിയോളം പേര്‍ വര്‍ഷത്തില്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ള

Full story

British Malayali

രാജകീയ പദവികള്‍ ഉപേക്ഷിച്ച് രാജകീയ കര്‍ത്തവ്യങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് കാനഡയില്‍ ജീവിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും എച്ച്ആര്‍എച്ച് പദവികള്‍ രാജ്ഞി എടുത്തു കളയുമോ? എന്ന ചോദ്യം ഈ അവസരത്തില്‍ ശക്തമാകുന്നുണ്ട്. ഹാരിയും മേഗനും വിട്ട് പോകുന്ന പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ സാന്‍ഡ്രിന്‍ഗാമില്‍ വച്ച് നടന്ന ചര്‍ച്ചക്ക് ശേഷം രാജ്ഞി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ രാജകീയ പദവികള്‍ ചേര്‍ക്കാതെ അഥവാ ഡ്യൂക്ക് ഡചസ് ഓഫ് സസെക്സ്  എന്നീ വി

Full story

British Malayali

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും രാജപദവികള്‍ ഉപേക്ഷിച്ച് യുകെ വിട്ട് പോകാനൊരുങ്ങുന്ന പ്രശ്നവുമായി ബന്ധപ്പെട്ട തിരക്കേറിയ ചര്‍ച്ചകള്‍ നടന്ന് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സാന്‍ഡ്രിംഗാമില്‍ ഇന്നലെ വച്ച് നടന്ന നിര്‍ണായകമായ ചര്‍ച്ചയുടെ മുന്നോടിയായി ഹാരി രാജ്ഞിയുമായി ഇത് സംബന്ധിച്ച വിശദമായി സംസാരിക്കുകയും മേഗന്റെ ആകുലതകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോണ്‍ഫറന്‍സ് കോളിലൂടെ  പങ്കെടുക്കാനുള്ള മേഗന്റെ ആഗ്രഹം തടഞ്ഞ് വ

Full story

[2][3][4][5][6][7][8][9]