1 GBP = 94.40 INR                       

BREAKING NEWS
British Malayali

ലോക്ക്ഡൗണ്‍ കാലത്തും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാതെ കുറഞ്ഞ വേതനത്തില്‍ പണിയെടുപ്പിക്കുന്ന ബൂഹൂ നിര്‍മ്മാതാക്കളുടെ ക്രൂരത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ നെക്സ്റ്റ്, അസോസ്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ രംഗത്തെ ഭീമന്മാര്‍ തങ്ങളുടെ വെബ്സൈറ്റുകളില്‍ നിന്നും ബൂഹൂ ബ്രാന്‍ഡിലുള്ള വസ്ത്രങ്ങള്‍ പിന്‍വലിച്ചു. ഇവര്‍ പിന്മാറിയതോടെ, ഏറെ പ്രചാരമുണ്ടായിരുന്ന ബ്രാന്‍ഡിന്‍ രണ്ടു ദിവസം കൊണ്ട് അതിന്റെ മൂല്യത്തില്‍ 1 ബില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടായത്. ലെസ്റ്ററിലെ മൂന്ന് ഫാക്ടറികളി

Full story

British Malayali

കൊറോണയെന്ന മഹാവ്യാധി കേവലമൊരു ആരോഗ്യ പ്രശ്നം മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളേയും തകര്‍ത്ത ഒരു സര്‍വ്വനാശകാരിയാണ്. ലോകത്തിലെ പല രാജ്യങ്ങളും ഇനിയും ഈ രാക്ഷസ വൈറസിന്റെ പിടിയില്‍ നിന്നും മോചിതരായിട്ടില്ല. മരണ താണ്ഡവമാടുന്ന കൊറോണ്‍ക്ക് മുന്നില്‍ അനേകം ജീവനുകള്‍ പൊലിയുമ്പോള്‍, ജീവിച്ചിരിക്കുന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അതിലും വലുതാണ്. ലോക ചരിത്രത്തില്‍ തന്നെ മനുഷ്യ ജീവിതത്തെ ഇത്രയേറെ വിപരീതമായി ബാധിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്. ബ്രിട്ടന

Full story

British Malayali

കൊറോണയില്‍ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ കൈയ്യിലുള്ള സകല ആയുധങ്ങളും എടുത്തു പോരാടുവാന്‍ ഒരുങ്ങുകയാണ് ചാന്‍സലര്‍ ഋഷി സുനക്. ഇതിന്റെ ഭാഗമായി ഒട്ടുമിക്ക വീടുകള്‍ക്കും ക്രയവിക്രയം നടത്തുമ്പോള്‍ നല്‍കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി താത്ക്കാലികമായി പിന്‍വലിക്കുന്നു. വളര്‍ച്ചയുറപ്പാക്കുകയും തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുവാന്‍ ഉദ്ദേശിച്ചുള്ള മിനി ബജറ്റിന്റെ ഭാഗമായി ആറു മാസത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ പ്രഖ്യാപിക്കുമെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്റ്റാമ്പ

Full story

British Malayali

കൊറോണക്കാലത്തെ സുരക്ഷാ നിയമങ്ങള്‍ ഇനി ഒരു വര്‍ഷക്കാലത്തേക്കെങ്കിലും എല്ലാവരും അനുസരിക്കണം എന്ന് ഞായറാഴ്ച്ച കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌കുകള്‍ അല്ലെങ്കില്‍ ഫേസ് കവറുകള്‍ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. അതുപോലെ സാമൂഹിക അകലം പാലിക്കേണ്ടതും നിര്‍ബന്ധമാണ്. തൊഴിലിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ എല്ലാ സ്ഥലത്തും ആറടി അകലം പാലിക്കണം എന്നതും നിര്‍ബന്ധമാണ്. വിവാഹത്തില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. അതുപോലെ ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20

Full story

British Malayali

തിങ്കളാഴ്ച്ച ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് വെറും 16 കോവിഡ് മരണങ്ങള്‍. സ്‌കോട്ടലാന്‍ഡിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തെ നിശ്ചലമാക്കിയ രാക്ഷസ വൈറസ് ഒഴിഞ്ഞു പോകുന്നുവെന്ന ആശ്വാസത്തിലാണ് ബ്രിട്ടനിപ്പോള്‍. മാത്രമല്ല, പ്രതിവാര മരണ ശരാശരി കഴിഞ്ഞ തിങ്കളാഴ്ച്ചയിലേതിനേക്കാള്‍ 20 ശതമാനം കുറഞ്ഞതായും ആരോഗ്യ വകുപ്പ് അറിയിച്ചു. വാരാന്ത്യ ഒഴിവ് കാരണം, മരണം രേഖപ്പെടുത്തുന്നതില്‍ വരുന്ന കാലതാമസമാണ് സാധാരണയായി ഞായറാഴ്ച്ചയിലേയും തിങ്കളാഴ്ച്ചയിലേയും മ

Full story

British Malayali

കേയ്റ്റ് മിഡില്‍ട്ടണിന് കീഴില്‍ എപ്പോഴും രണ്ടാം സ്ഥാനം മാത്രം ലഭിക്കുന്നതില്‍ മേഗന്‍ മെര്‍ക്കല്‍ അസ്വസ്ഥയായിരുന്നുവെന്ന് രാജകുടുംബത്തെ കുറിച്ച് ലേഖനങ്ങള്‍ ഒരുപാട് എഴുതിയിട്ടുള്ള ഒരു എഴുത്തുകാരന്‍ പറയുന്നു. ഇപ്പോള്‍ ലോസ്ഏഞ്ചലസില്‍ ഹാരി രാജകുമാരനോടും പുത്രന്‍ ആര്‍ച്ചിയോടുമൊപ്പം താമസിക്കുന്ന മേഗന്‍ കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെയാണ് രാജകീയ കടമകളില്‍ നിന്നും ഒഴിഞ്ഞത്. രാജകൊട്ടാരത്തില്‍ ഉണ്ടായിരുന്ന സമയത്ത്, താന്‍ അര്‍ഹിക്കുന്ന ശ്രദ്ധയും ബഹുമാനവും തനിക്ക് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് മേഗന്&zw

Full story

British Malayali

വ്യത്യസ്തമായ വഴികളിലേക്ക് തിരിഞ്ഞതോടെ തങ്ങളുടെ മാതാവിന്റെ പേരില്‍ എത്തിയ ഫണ്ടും വിഭജിക്കാന്‍ വില്യമും ഹാരിയും തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. തങ്ങള്‍ നടത്തുന്ന സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളുടെ പേരിലായിരിക്കും ഡയാനാ മെമ്മോറിയല്‍ ഫണ്ട് വിഭജിക്കുക. വില്യമിന്റെ നേതൃത്വത്തിലുള്ള റോയല്‍ ഫൗണ്ടേഷന്‍ ഓഫ് ദ ഡ്യുക്ക് അന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജും, ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്ന സസ്സക്സ് റോയല്‍ ഫൗണ്ടേഷനും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പ് വച്ചതായാണ് ഇപ്പോള്‍ പുറത

Full story

British Malayali

മതവും രാഷ്ട്രീയവുമെല്ലാം തലക്ക് പിടിച്ച് ആവേശകുമാരന്മാരായി സോഷ്യല്‍ മീഡിയയില്‍ ഓരോന്ന് എഴുതിപ്പിടിപ്പിച്ച് ജോലിയും നഷ്ടപ്പെട്ട് മടങ്ങുന്നവരുടെ കഥകള്‍ ഈയടുത്തകാലത്ത് മലയാളികള്‍ ഏറെ കണ്ടതാണ്. ഇതാ ബ്രിട്ടനില്‍ നിന്നും അത്തരത്തിലുള്ളൊരു ആവേശകുമാരിയുടെ കഥ. മദ്യം തലക്ക് പിടിച്ചപ്പോള്‍ ഈ യുവതിയില്‍ ഉണര്‍ന്നത് ഭാഷാവികാരമായിരുന്നു എന്നു മാത്രം. ബ്രിസ്റ്റോളിലെ കിംഗ്സ്വുഡ് കോളീഴ്സ് ബാറിലായിരുന്നു സംഭവം. എന്‍എച്ച്എസിലെ ഒരു കെയര്‍ വര്‍ക്കര്‍ അവിടെ ഉച്ചത്തില്‍ പോളിഷ് ഭാഷയില്‍ സംസാരിച്ചത് ഈ യുവതിക്ക്

Full story

British Malayali

മാഞ്ചസ്റ്റര്‍ മാര്‍ക്കറ്റിലെ ഒരു സ്റ്റാളില്‍ നിന്നും 2.6 ബില്ല്യണ്‍ പൗണ്ടിന്റെ ബൂഹൂ ബ്രാന്‍ഡിലേക്കെത്തിയ ഫാഷന്‍ കമ്പനി സ്ഥാപകനായ ഇന്ത്യന്‍ വംശജന്‍ ഇന്ന് നേരിടുന്നത് അടിമപ്പണിയുടേയും മനുഷ്യക്കടത്തിന്റെയും ആരോപണങ്ങളാണ്. മാര്‍ക്കറ്റിലെ വില്‍പന സ്റ്റാളില്‍ ഹാന്‍ഡ് ബാഗുകള്‍ വിറ്റിരുന്ന മഹമ്മൂദ് കമാനി എന്ന 55 കാരന്‍ ഇന്ന് ഏറ്റവുമധികം വില്‍പനയുള്ള ബ്രാന്‍ഡുകളിലൊന്നിന്റെ ഉടമയായതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്. ഇന്റര്‍നെറ്റിന്റെ സ്വാധീനം തിരിച്ചറിഞ്ഞ ഇയാള്‍ സ്വന്തമായി ഒരു ബ്രാന്‍ഡ് ഏറ്റവും വിലക

Full story

British Malayali

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സോഷ്യല്‍ ഡ്രിങ്കിംഗ് ആയി മാറുകയും ആഘോഷങ്ങള്‍ പാതിരാത്രി കഴിഞ്ഞ് നീളുകയും ചെയ്തതോടെ ലണ്ടനിലെ പലയിടങ്ങളും പോലീസിന് അടച്ചുപൂട്ടേണ്ടതായി വന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പബ്ബുകളും ബാറുകളും നിറഞ്ഞുകവിഞ്ഞു. കൊറോണയുടെ രണ്ടാം വരവിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വകവയ്ക്കാതെ പാര്‍ക്കുകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ആഘോഷങ്ങളുമായി ജനങ്ങള്‍ ഒത്തുകൂടി. നിയമ വിരുദ്ധമായി നടത്തിയ ചില സംഗീത പാര്‍ട്ടികള്‍ നിര്‍ത്തുവാനുള്ള ശ്രമത്തിന്റെ ഫലമായി നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ പല മേഖലക

Full story

[1][2][3][4][5][6][7][8]