1 GBP = 90.60 INR                       

BREAKING NEWS
British Malayali

സ്റ്റോക് ഓണ്‍ ട്രെന്റ്: ബ്രിട്ടനില്‍ നിന്ന് മാത്രമല്ല അമേരിക്കയില്‍ നിന്നും ഗള്‍ഫില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും പറന്നെത്തിയ ഗാനഗന്ധര്‍വ്വന്റെ ആരാധകര്‍. സ്റ്റോക് ഓണ്‍ ട്രെന്റിലെ കിങ്സ് ഹാളിലെ 1500 സീറ്റുകളില്‍ ഒന്ന് പോലും കാലിയാക്കാതെ കാണികള്‍ നിറഞ്ഞപ്പോള്‍ അതിലൂടെ തെളിഞ്ഞത് പ്രിയഗായകന് മലയാളികള്‍ നല്‍കുന്ന സ്‌നേഹമാണ്. മലയാളികള്‍ മാത്രമല്ല, തമിഴരും തെലുങ്കരും കന്നഡിഗറും ശ്രീലങ്കന്‍ വംശജരും ഒക്കെയായി ആരാധക കൂട്ടമാണ് സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിറഞ്ഞത്.

Full story

British Malayali

വിശുദ്ധമായ നിരവധി ഇസ്ലാമിക് മുദ്രണങ്ങളുള്ളതും എഡി 723ല്‍ നിര്‍മിച്ചതുമായ അപൂര്‍വ സ്വര്‍ണ ദിനാര്‍ ലേലത്തില്‍ വയ്ക്കുന്നു. പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഈ നാണയത്തിന് പ്രതീക്ഷിക്കുന്ന വില 150 കോടി രൂപയാണ്. നിലവിലെ ഒരു പൗണ്ടിന്റെ ബ്രിട്ടീഷ് നാണയത്തിന്റെ വലുപ്പമുള്ള ദിനാറാണിത്. ഒക്ടോബര്‍ 24ന് മോര്‍ട്ടന്‍ ആന്‍ഡ് എഡെനാണ് ലണ്ടനില്‍ ഈ നാണയം ലേലത്തിന് വയ്ക്കുന്നത്. ഉമയ്യാദ് ഗോള്‍ഡ് ദിനാര്‍ എന്നാണിത് അറിയപ്പെടുന്നത്. പ്രവാചകനായ മുഹമ്മദിന്റെ പിന്തുടര്‍ച്ചാവകാശക്കാരനായ കലിഫ

Full story

British Malayali

സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ ജനിച്ച രണ്ട് വയസുകാരി ലൂസി നിലവില്‍ യുകെയില്‍ നിന്നും നാട് കടത്തല്‍ ഭീഷണി നേരിടുന്നു. തന്റെ അച്ഛനും അമ്മയ്ക്കും ബ്രിട്ടീഷ് പൗരത്വമുള്ളതിനാല്‍ ലൂസിയ്ക്കും സ്വഭാവികമായി ബ്രിട്ടീഷ് പൗരത്വത്തിന് അവകാശമുണ്ടെന്നിരിക്കെയാണ് ഈ കുട്ടി നാട് കടത്തല്‍ ഭീഷണി നേരിടുന്നത്. ലൂസിയുടെ അച്ഛനമ്മമാരായ തന്റെ മകളെ യുകെയില്‍ തന്നെ നിലനിര്‍ത്തുന്നതിനായി അമ്മയായ ലിന്‍ഡ്സെ ഡട്ടന്‍(30) അങ്ങേയറ്റം പോരാടുന്നുണ്ട്. നിലവില്‍ സൗത്ത് വെയില്‍സിലെ ക്ലൈഡാകിലാണ് ഇവര്‍ കഴിയുന്നത്. അപ്പീല്&

Full story

British Malayali

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിച്ചേര്‍ന്ന ഡച്ച് രാജാവ് വില്യം അലക്സാണ്ടറിനും രാജ്ഞി മാക്സിമയ്ക്കും ഡല്‍ഹിയില്‍ ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ എല്ലാം ചേര്‍ന്നൊരുക്കിയ പ്രൗഢമായ സ്വീകരണം നല്‍കി. മുംബൈ സന്ദര്‍ശിച്ച ശേഷം ഇരുവരും കൂടുതല്‍ സമയം ചെലവിടുക കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 2013ല്‍ അധികാരത്തിലേറിയ ശേഷം രാജാവും രാജ്ഞിയും ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും പ്രസിദ്ധമായ രാജകുടുംബം ഇന്ത്യയില്‍ എത്തിയപ്പോഴുള്ള വിശേഷങ്ങള്‍ വളരെ പ്രാധാന്യം ന

Full story

British Malayali

ബ്രക്സിറ്റ് സംബന്ധിച്ചുള്ള ആശങ്കകളും പുതിയ കരാറുകളെ സംബന്ധിച്ചുമുള്ള തീരുമാനങ്ങള്‍ ഇപ്പോഴും അവ്യക്തമായി നിലനില്‍ക്കവേ എലിസബത്ത് രാജ്ഞിയുടെ കോമണ്‍സിലെ നാളെ നടക്കുന്ന നിര്‍ണായക പ്രസംഗത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. രാഞ്ജിയുടെ പ്രസംഗത്തില്‍ പ്രധാനമായും  ബ്രക്സിറ്റിന് ശേഷമുള്ള യുകെ എങ്ങനെ എന്നും പദ്ധതികള്‍ എപ്രകാരം ആയിരിക്കുമെന്നും വ്യക്തമാക്കുന്നതരത്തിലുള്ള പ്രസംഗം ആയിരുക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെയിലുള്ള സ്വതന

Full story

British Malayali

പുത്തന്‍ തലമുറയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഹാര കേന്ദ്രമായ യൂട്യൂബില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ 36000 ലേറെ കാഴ്ചകള്‍ നെഞ്ചിലേറ്റിയ ലോകം എന്ന മ്യൂസിക്കല്‍ വീഡോയോയെക്കുറിച്ചാണ് ഇന്ന് പ്രവാസ ലോകത്തെ പുതു തലമുറയുടെ സാരം. മലയാളവും ഇംഗ്ലീഷും ഒന്നിച്ചിഴുകിച്ചേര്‍ന്ന പ്രവാസ ജീവിതത്തില്‍ നിന്നും ഉള്‍ക്കൊണ്ട മലയാള പാശ്ചാത്യ പാരമ്പര്യങ്ങള്‍ക്ക് പുതുമാനം നല്‍കി സൃഷ്ടിച്ചിരിക്കുന്ന ഈ വീഡിയോ പ്രണയത്തിന്റെയും സന്തോഷത്തിന്റെയും നിരാശയുടെയും തലങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്. മലയാ

Full story

British Malayali

ഇംഗ്ലണ്ടില്‍ ജനിച്ചു വളര്‍ന്ന കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലും ഇപ്പോള്‍ വിശുദ്ധരുടെ ഗണത്തിലെക്കും എത്തുമ്പോള്‍ യുകെയിലെ വിശ്വാസസമൂഹം ഏറെ ആവേശത്തിലാണ്.ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത കത്തോലിക്കാ ആചാര്യനാണ് കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ (ആംഗ്ലിക്കന്‍ സഭ) അംഗമായി ജനിച്ചു കത്തോലിക്കാ സഭയില്‍ കര്‍ദിനാളായി അന്തരിച്ച അദ്ദേഹം ഇരുസഭകളിലും പുണ്യപുരുഷനായി വന്ദിക്കപ്പെടുന്നു എന്ന പ്രത്യേകത

Full story

British Malayali

ലണ്ടന്‍: ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനിലേക്ക് പോകാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ ലണ്ടന് പുറത്ത് താമസിക്കാന്‍ സമ്മതിച്ചാല്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുന്‍  തീരുമാനം. ബ്രിട്ടന്റെ ഇമിഗ്രേഷന്‍ ബില്ലിന്റെ ഭാഗമായ ഈ നയം നാളെ രാജ്ഞി നടത്തുന്ന പ്രസംഗത്തിനിടയില്‍ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദഗദ്ധരായ തൊഴിലാളികളെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഈ നയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു പുതിയ പോയിന്റ് അധിഷ്ഠിത സമ്പ്രദായത്തില്‍ ഉള

Full story

British Malayali

കവന്‍ട്രി: ''മോദി സര്‍ക്കാര്‍ ജനങ്ങളെ തുടര്‍ച്ചയായി പറ്റിക്കുകയാണ്. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ലാതാകുന്നില്ല. കോണ്‍ഗ്രസ്സ് തിരിച്ചു വരിക തന്നെ ചെയ്യും. ജനങ്ങള്‍ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. അവര്‍ക്കു തന്നെ തിരുത്തല്‍ നടത്താനും അറിയാം. കേരളത്തില്‍ ബിജെപിക്ക് അടുത്തകാലത്തൊന്നും പ്രതീക്ഷ വേണ്ടാത്ത സ്ഥലമാണ്. അവര്‍ക്കു അവരില്‍ തന്നെ വിശ്വാസം നഷ്ടമായ സാഹചര്യമാണ്. പ്രളയ കാലത്തേ കേരളത്തിന്റെ ഒരുമ ലോകത്തിനു തന്നെ മാതൃക ആയിരുന്നു, എന്നാല്‍

Full story

British Malayali

കവന്‍ട്രി: യുകെയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനുമായി കൂടിക്കാഴ്ച നടത്തിയത് ഇന്ത്യയില്‍ വന്‍രാഷ്ട്രീയ വിവാദമായി മാറുന്നു. മൂന്നു പ്രധാന സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ദേശീയതയെ തുരങ്കം വയ്ക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നു എന്ന സൂചനയുമായാണ് ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനു അവര്‍ക്കു സഹായകമായത് യുകെയിലെ ഇന്ത്യന്‍ ഓവര്‍സീസ് നേതാക്കളുടെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനു

Full story

[1][2][3][4][5][6][7][8]