1 GBP = 87.20 INR                       

BREAKING NEWS
British Malayali

'ഹൈ കമ്മീഷണര്‍ ഫോര്‍ എ ഡേ' മത്സരത്തില്‍ പങ്കെടുക്കുന്നതിനായി യുകെയിലെ ഇന്ത്യന്‍ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ച്  ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ രംഗത്തെത്തി.ഇന്ത്യന്‍ പൗരത്വം ഉള്ള 18നും 23നും ഇടയില്‍ പ്രായമുള്ള ഒരു മകളാണോ നിങ്ങളുടേത്...? എന്നാല്‍ പുതിയ മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെ ഒക്ടോബര്‍ 11ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നിങ്ങളുടെ മകളായിരിക്കാ. അതിനാല്‍ ഈ സുവര്‍ണാവസരം  ആരും പാഴാക്കരുത്. ഈ പാന്‍-ഇന്ത്യ ഇനീഷ്യേറ്റീവിലെ വിജയിക്ക് ഒരു ദിവസത്തെ ഡിപ്ലോമാറ്റിക് മിഷന്‍ നിര്‍വഹിക്കാനാണ് ഇത

Full story

British Malayali

കുറഞ്ഞ വിലയില്‍ വര്‍ധിച്ച ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ കൈക്കലാക്കുന്നതിന് തക്കം പാര്‍ത്തിരിക്കുന്ന ഒരു ഷോപ്പറാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളെ തേടി ബാങ്ക് ഹോളിഡേ എന്ന സുവര്‍ണാവസരമാണ് എത്തിയിരിക്കുന്നത്. അതായത് ബാങ്ക് ഹോളിഡേ പ്രമാണിച്ച് മിക്ക കടകളിലും സ്പെഷ്യല്‍  ഡിസ്‌കൗണ്ടുകളാണ് ലഭ്യമാകാന്‍ പോകുന്നത്. ഇത് പ്രകാരം വാഷിംഗ് മെഷീനുകള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെയും ഫര്‍ണീച്ചര്‍ മുതല്‍ ടെക് പ്രൊഡക്ടുകള്‍ വരെയും വിലക്കുറവില്‍ വാങ്ങാന്‍ നമുക്ക് സാധിക്കും. ഈ അവസരത്തില്‍  ഏത് ഷോപ്പുകളില്‍ ഏതെല

Full story

British Malayali

ഇപ്രാവശ്യത്തെ ജിസിഎസ്ഇ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചുവെന്ന് വെളിപ്പെടുത്തി സ്‌കൂള്‍ ലീഡര്‍മാര്‍ രംഗത്തെത്തി. ഒരു തലമുറയിലെ ഏറ്റവും വലിയ പരിഷ്‌കരണം ഈ പരീക്ഷയില്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിജയശതമാനം കുത്തനെ ഇടിഞ്ഞ് താഴുമെന്ന് മിക്കവരും ഭയപ്പെട്ടിരുന്ന അവസരത്തിലാണ് അതിന് വിപരീതമായ പരീക്ഷാഫലം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ ഫലമനുസരിച്ച് 21 ശതമാനം പേര്‍ക്ക് എ സ്റ്റാറോ എ യോ ലഭിച്ചിട്ടുണ്ട്. 67 ശതമാനം പേര്‍ക്ക് ബി അല്ലെങ്കില്‍ സിയും ലഭിച്ചിട്ടുണ്ട്. 

Full story

British Malayali

കടുത്ത ബ്രെക്സിറ്റുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കരാറുകള്‍ നേടുന്ന കാര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണിന് മേല്‍ നിര്‍ണായകമായ വിജയം കൈവരിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന് പുറമെ ബോറിസിന് വമ്പന്‍ കരാറുകള്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. മാര്‍കോണിന് മുന്നില്‍ മേശപ്പുറത്ത് കാലെടുത്ത് വച്ച് വിജയം ഉറപ്പിച്ചാണ് ബോറിസിന്റെ കിടിലന്‍ മടക്കമുണ്ടായിരിക്കുന്നത്. ഇതോടെ തകര്‍ന്നിരുന്ന പൗണ്ടിന് കുതിച്ച് ചാട

Full story

British Malayali

വീട് വില്‍ക്കാനൊരുങ്ങുകയാണോ നിങ്ങള്‍? അല്ലെങ്കില്‍ സമീപ ഭാവിയില്‍ വീട് വില്‍ക്കാനുള്ള ആലോചനയുണ്ടോ? എങ്കില്‍, വീട് വില 45,000 പൗണ്ടുവരെ ഉയര്‍ത്തി ചോദിക്കാനുള്ള ഒരു പൊടിക്കൈ അറിഞ്ഞിരിക്കുക. വെറുതെ കിടക്കുന്ന ഗാരേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അത് വീടുവിലയില്‍ ഗണ്യമായ വര്‍ധന നേടിത്തരുമെന്നാണ് ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത്. അഡ്മിറല്‍ ലോണ്‍സ് നടത്തിയ പഠനമനുസരിച്ച് തീര്‍ത്തും ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലം വരുമാനമാര്‍ഗമാക്കി മാറ്റുന്നതെങ്ങനെയെന്ന് നോക്കാം. ബ്രിട്ടനിലുള്ള പത്തുപേരില

Full story

British Malayali

കാറോടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പുലി നിങ്ങളുടെ നേര്‍ക്ക് ചാടി വീണാലോ? അല്ലെങ്കില്‍ കൊതിപ്പിക്കുന്ന ഒരു ഐസ്‌ക്രീം നീണ്ടുവന്നാലോ? വാഹനമോടിക്കുന്നവരുടെ ശ്രദ്ധ അപ്പാടെ തെറ്റുമെന്നുറപ്പ്. എന്നാല്‍, അതൊരു വിദൂര സാധ്യതയല്ല. കാറുകളുടെ വിന്‍ഡ് സ്‌ക്രീനുകള്‍ ത്രിഡി സ്‌ക്രീനുകളാകുന്ന കാലം അകലെയല്ല. ഇത്തരത്തില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കാന്‍ വേണ്ടിയല്ല ത്രിഡി സ്‌ക്രീന്‍ വരുന്നത്. മറിച്ച്, റോഡ് സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പുകളും റോഡ് ദിശാ സൂചകങ്ങളും അതിനൊപ്പം കാണാനാക

Full story

British Malayali

കവന്‍ട്രി: ലോകമൊട്ടാകെയുള്ള ഒന്നേകാല്‍ കോടി റോമന്‍ കത്തോലിക്കാ വിശ്വാസി സമൂഹം ചരിത്രപരമായ പ്രതിസന്ധി നേരിടുകയാണെന്ന് ലണ്ടനിലെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി. ലോകമൊട്ടാകെ പീഡകരായ സ്വവര്‍ഗാനുരാഗികളും പെണ്‍കുട്ടികളെ നോട്ടമിടുന്ന അച്ചന്മാരും പെരുകുന്ന ഇക്കാലത്തു സഭ പ്രതിസന്ധി നേരിടുന്നത് സ്വാഭാവികമാണെന്നാണ് പാരമ്പര്യ വാദികളുടെ പക്ഷം. എന്നാല്‍ കാലം മാറിയത് അനുസരിച്ചു വൈദിക ജോലികള്‍ പുരുഷന്മാര്‍ കയ്യടക്കിയതാണ് സഭയെ ഇത്തരത്തില്‍ അരാജക വഴിയില്‍ എത്തിച്ചതെന്ന് പുരോഗമന വാദികളും പറയുന്നു. എന്തായാലു

Full story

British Malayali

യൂറോപ്യന്‍ യൂണിയന്റെയോ തന്റെ പാര്‍ട്ടിയുടെയോ പ്രതിപക്ഷത്തിന്റെയോ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ഒക്ടോബര്‍ 31-നുള്ളില്‍ കരാറിലെത്തിയാലും ഇല്ലെങ്കിലും ബ്രക്‌സിറ്റ് നടപ്പാക്കുമെന്നുമുള്ള ഉറച്ച നിലപാടുമായാണ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ ്പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഉറച്ച നിലപാടുകള്‍ അദ്ദേഹത്തോടുള്ള ജനങ്ങളുടെ സമീപനത്തിലും മാറ്റം കൊണ്ടുവന്നു. കുറച്ചുകാലമായി ജനപ്രീതിയില്‍ പിന്നോക്കം പോയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ബോറിസിന്റെ നേതൃത്വം ഗുണം ചെയ്തതതായി ഏറ്റവും പുതിയ സര്‍വേ ഫലം വ്യക്തമ

Full story

British Malayali

ജെയ്ഡ് ഗുഡിയെ ഓര്‍മയില്ലേ? ബിഗ് ബ്രദര്‍ റിയല്‍റ്റി ഷോയില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ വംശീയമായി അധിക്ഷേപിക്കുക വഴി കുപ്രസിദ്ധയായ താരത്തെ? എന്നാല്‍, ജെയ്ഡ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് വിധി അവരോടുകാട്ടിയ ക്രൂരതയുടെ പേരിലാണ്. റിയല്‍റ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടെ, തനിക്ക് സെര്‍വിക്കല്‍ ക്യാന്‍സറാണെന്ന് ജെയ്ഡ് തിരിച്ചറിഞ്ഞ നിമിഷമാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത്. പത്തുകൊല്ലം മുമ്പത്തെ ആ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. ക്യാന്‍സര്‍ ബാധിതയായ ജെയ്ഡ് 20009 മാര്‍ച്ച

Full story

British Malayali

ലോകത്തെല്ലാവരും അമേരിക്കയെ അനുസരിച്ച് ജീവിക്കണമെന്ന് വല്ല നിര്‍ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ ഭാവം. താന്‍ ഭരണാധികാരിയായിരിക്കുമ്പോള്‍ തന്നെ അനുസരിച്ചുവേണം മറ്റു രാജ്യങ്ങള്‍ പെരുമാറാനെന്ന് വാശിയുള്ളതുപോലെയാണ് ട്രംപിന്റെ പെരുമാറ്റം. ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് വിലയ്ക്കുവാങ്ങാനായി ചെല്ലുമ്പോഴും അമേരിക്കന്‍ പ്രസിഡന്റ് അതേ ഹുങ്കിലായിരുന്നു. എന്നാല്‍, പോയി പണിനോക്കാന്‍ പറയാന്‍ ആര്‍ജവുമുള്ള നേതാക്കളും ഇവിടെയുണ്ടെന്ന് ട്രംപിനിപ്പോള്‍ മനസ്

Full story

[1][2][3][4][5][6][7][8]