1 GBP = 92.00 INR                       

BREAKING NEWS
British Malayali

കൊവിഡ് 19നെ ശക്തമായും മികവോടെയും പ്രതിരോധിക്കുന്ന കേരളത്തിന്റെ ആരോഗ്യമന്ത്രിയെ താരമാക്കി അന്താരാഷ്ട്ര ഓണ്‍ലൈന്‍ പത്രം ദ ഗാര്‍ഡിയന്‍. ഷൈലജ ടീച്ചറുമായി നടത്തിയ ഇന്റര്‍വ്യൂ വളരെയധികം ജനശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോള്‍. ദ ഗാര്‍ഡിയന്‍ ജേര്‍ണലിസ്റ്റായ ലോറ സ്പിന്നി ആണ് ഷൈലജ ടീച്ചറുമായി ഇന്റര്‍വ്യൂ നടത്തിയത്. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്: ജനുവരി 20 നാണ് ഓണ്‍ലൈനില്‍ ആ വാര്‍ത്ത വായിച്ചത്. ചൈനയില്‍ അപകടകാരിയായ പുതിയ വൈറസ് പരക്കുന്നു. ഉടന്‍ തന്റെ കീഴിലുള്ള ആരോഗ്യ വിദഗ്ധയെ ഫോണ്‍ചെയ്ത് ചോദിച്ചു: 'അത് ഇ

Full story

British Malayali

കവന്‍ട്രി: രാജ്യത്തെ ഒട്ടുമിക്ക ആശുപത്രികളിലും കോവിഡ് രോഗികള്‍ നന്നേ കുറഞ്ഞിരിക്കുന്നു. പലയിടത്തും പേരിനു മാത്രമാണ് ഇപ്പോള്‍ രോഗികള്‍. എന്നാല്‍ രാജ്യത്തെ മരണ നിരക്കുമായി എല്ലാ ദിവസവും മൂന്നു മണിയോടെ വാര്‍ത്ത എത്തുമ്പോള്‍ ദിവസവും 400 - 500 രോഗികള്‍ ശരാശരി മരിക്കുന്നതിന് ഒരു കുറവുമില്ല. ഇതെങ്ങനെ സംഭവിക്കുന്നു. ഇറ്റലിയിലും സ്‌പെയിനിലും ആഞ്ഞടിച്ച ദുരന്തം ബ്രിട്ടനിലും ആവര്‍ത്തിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ആയിരക്കണക്കിനു വൃദ്ധര്‍ മരിച്ച കെയര്‍ ഹോമുകളിലും സ്വന്തം വീടുകളിലും നിന്നുള്ളവരുടെ ക

Full story

British Malayali

ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയത്തിനു ശേഷം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് നാടുകടത്തപ്പെട്ട ചക്രവര്‍ത്തി. നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാന്‍ കത്തോലിക്ക സഭയുമായി ചേര്‍ന്ന് ശ്രമിച്ചതിനാല്‍ വീണ്ടും നാടുകടത്തപ്പെട്ടത് മഡേരിയ ദ്വീപിലേക്ക്. അവിടെ പ്രവാസത്തില്‍ കഴിയുമ്പോള്‍ മുപ്പത്തിനാലാം വയസ്സില്‍ മരണമെത്തി കൂട്ടിക്കൊണ്ടുപോയ ആസ്ട്രിയന്‍ ചക്രവര്‍ത്തി കാള്‍ പിന്നീട് കത്തോലിക്ക സഭയുടെ വാഴ്ത്തപ്പെട്ടവനായി. ചാള്‍സ് ഒന്നാമന്‍ എന്നുകൂടി അറിയപ്പെടുന്ന കാള്‍ ചക്രവര്‍ത്തിയുടെ ഇളയ മകന്‍ റുഡോള്‍ഫ്

Full story

British Malayali

ലോക കൊറോണ ഭൂപടത്തില്‍ ലാറ്റിന്‍ അമേരിക്കക്കും സ്ഥാനം നേടിക്കൊടുത്തുകൊണ്ട് 2,02, 918 രോഗികളുമായി ബ്രസീല്‍ രോഗബാധിതരുടെ എണ്ണത്തില്‍ ആറാം സ്ഥാനത്ത് എത്തി. ഇന്നലെ മാത്രം പുതിയ 11,385 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ 749 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ബ്രസീലിലെ മൊത്തം കോവിഡ് മരണസംഖ്യ 13,149 ആയി ഉയരുകയും ചെയ്തു. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കാണിത്. കൊറോണ വ്യാപനം ശക്തമായതോടെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടയ്ക്കുകയും ജനങ്ങള്‍ ഭൂരിഭാഗവും വീടുകളില്‍ ഒതുങ്ങുകയും ചെയ്തിരിക്കു

Full story

British Malayali

ഇനി മുതല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജനിച്ച ബ്രിട്ടീഷ്-ഐറിഷ് പൗരന്മാര്‍ക്ക് ഇമിഗ്രേഷന്‍ കാര്യങ്ങള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ പൗരത്വം ലഭിക്കും. ഡെറി നിവാസിയായ ഒരു വനിത തന്റെ അമേരിക്കന്‍ പൗരനായ ഭര്‍ത്താവിന്റെ റെസിഡന്‍സി റൈറ്റ്സുമായി ബന്ധപ്പെട്ട് നടത്തിയ കേസില്‍ വിധി അവര്‍ക്ക് അനുകൂലമായി വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു ഐറിഷ് പൗരയായി അംഗീകരിക്കപ്പെടണം എന്ന ആവശ്യവുമായി കഴിഞ്ഞ മൂന്നു വര്‍ഷമായി എമ്മ ഡെ സൂസ എന്ന വനിത നടത്തിവന്ന കേസിനൊടുവിലാണ് ഈ വിധി ഉണ്ടായത്.

Full story

British Malayali

കൊറോണയുടെ ദുരന്തം പേറുന്ന ബ്രിട്ടനിലെ വര്‍ത്തമാനകാല ജീവിതത്തില്‍ ആശയും പ്രതീക്ഷയും ഒക്കെയായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈയ്യടികളോടെ രാജ്യം തുടര്‍ച്ചയായ എട്ടാമത്തെ ആഴ്ച്ചയും രംഗത്തെത്തി. സ്വന്തം ജീവന്‍ പണയപ്പെടുത്തിയും, ഈ കെട്ടകാലത്തെ അതിജീവിക്കാന്‍ അരയും തലയും മുറിക്കിയിറങ്ങിയ ധീരര്‍ക്ക് ഐക്യദാര്‍ഢ്യവും ആദരവും പ്രകടിപ്പിക്കാന്‍ ഇറങ്ങിയവരുടെ കൂട്ടത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാമുകിയും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയ കാരീ സ

Full story

British Malayali

കണക്കിലെ കളികളുമായി മുന്നോട്ട് പോവുകയാണ് കൊറോണക്കാലത്തെ ബ്രിട്ടന്‍. സര്‍ക്കാര്‍ നടത്തിയ ഒരു ടെസ്റ്റിംഗ് സര്‍വ്വേ പ്രകാരം ഇംഗ്ലണ്ടില്‍ ഏകദേശം 2.22 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകാം എന്നാണ് പറയുന്നത്. പൊതുപരിശോധനയുടെ അദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ 10,075 പേരെ പരിശോധിച്ചതില്‍ 33 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. അതായത്, 0.27%. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 370 ആളുകളില്‍ ഒരാള്‍ക്ക് വീതമാണ് ഇംഗ്ലണ്ടില്‍ രോഗബാധയുള്ളത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനുമാനിക്കാവുന്നത് ഏപ്രില്‍ 27 നും മേയ് 10 നും ഇടയില

Full story

British Malayali

കൊവിഡ് 19 ബാധിച്ചു മരണത്തിനു കീഴടങ്ങിയ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ.ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ യുകെയില്‍ വെച്ച് തന്നെ നടത്തുവാന്‍ തീരുമാനിച്ചു. യാക്കോബായ സുറിയാനി സഭ- യുകെ റീജിയന്‍ അടിയന്തിരമായി കൂടിയ കൗണ്‍സിലിന്റെ മീറ്റിങ്ങിലാണ് തീരുമാനം. യാക്കോബായ സഭയുടെ യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കൗണ്‍സിലും, തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയോടൊപ്പം, വൈദീകര

Full story

British Malayali

കൊറോണയെന്ന കുഞ്ഞന്‍ വൈറസ് പ്രതികൂലമായി ബാധിക്കാത്ത ഒരു വ്യവസായിക മേഖലയുമില്ല ലോകത്തില്‍. നിയമാനുസൃതമായ എല്ലാ വ്യവസായമേഖലകളേയും മാത്രമല്ല, മയക്ക്മരുന്ന്, ആയുധക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ ബിസിനസ്സുകളെപോലും കൊറോണയെന്ന കൊലയാളി വൈറസ് പ്രതികൂലമായി ബാധിച്ച കാര്യം ഇന്നലെ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നുവല്ലോ. അത്തരമൊരു സാഹചര്യത്തില്‍, ഏതൊരു പ്രതിസന്ധിയും ഏറ്റവുമാദ്യവും ഏറ്റവുമധികവും ബാധിക്കുന്ന റിയല്‍ എസ്റ്റേറ്റ് വിപണിക്കും അതില്‍ നിന്നും രക്ഷപ്പെടാനാകില്ല എന്നതുറപ്പാണല്ലോ. ഇന്ന് ബ്രിട്

Full story

British Malayali

സ്വന്തം ജീവനും ആരോഗ്യവും മാറ്റിനിര്‍ത്തി തനിക്കു മുന്നിലെത്തിയ രോഗികളെ സ്‌നേഹപൂര്‍വ്വം പരിചരിക്കുകയും ഒടുവില്‍ കൊവിഡ് ബാധിതമായി മരണത്തിനു കീഴടങ്ങുകയും ചെയ്ത അനൂജ് കുമാറിന് കണ്ണുനീരോടെ വിട നല്‍കി ബ്രിട്ടന്‍. ഫയര്‍ഫോഴ്‌സിന്റെ സല്യൂട്ട് ഏറ്റുവാങ്ങി ബ്രിട്ടന്റെ മണ്ണിലേക്ക് അലിഞ്ഞു ചേര്‍ന്ന അനൂജ് എന്‍എച്ച്എസിന്റെ ചരിത്രത്തില്‍ തന്നെ ഇടംനേടിയ ഹീറോ കൂടിയാണ്. മലയാളികളും ഇംഗ്ലീഷ് സമൂഹവും അടക്കം നിരവധി പേരാണ് അനൂജിന്റെ വീടിനു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയത്. നേരത്തെ അറിയിച്ചി

Full story

[7][8][9][10][11][12][13][14]