1 GBP = 93.80 INR                       

BREAKING NEWS
British Malayali

ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് ഇന്ത്യന്‍ വംശജരാണ്. ലേബര്‍ പാര്‍ട്ടിയോട് കൂറുപുലര്‍ത്തിയിരുന്ന ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ഇക്കുറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്നു. ലേബര്‍ പാര്‍ട്ടിയിലുള്ള ഇന്ത്യക്കാരും വിജയക്കൊടി പാറിച്ചതോട ഇക്കുറി ബ്രിട്ടീഷ് പാര്‍ലമെന്റിന്‍ ഇന്ത്യന്‍ വംശജര്‍ റെക്കോര്‍ഡിട്ടു. എംപിമാരുടെ എണ്ണത്തിലാണ് റെക്കോര്‍ഡ്. 15 ഇന്ത

Full story

British Malayali

വീടുമാറുകയോ മേല്‍വിലാസത്തില്‍ എന്തെങ്കിലും മാറ്റം വരികയോ ചെയ്താല്‍ അത് പിന്നത്തേക്ക് മാറ്റിവെക്കാതെ അപ്പോള്‍ത്തന്നെ ഡ്രൈവിങ് ലൈസന്‍സില്‍ ചേര്‍ക്കുക. അല്ലെങ്കില്‍ 1000 പൗണ്ട് പിഴവരെ കിട്ടാവുന്ന കുറ്റമാണത് എന്നറിയാമോ? ഫോട്ടോ ഡ്രൈവിങ് ലൈസന്‍സുകള്‍ എല്ലാ പത്തുവര്‍ഷവും കൂടുമ്പോള്‍ പുതുക്കിയേ തീരൂ. അങ്ങനെ സമയത്ത് പുതുക്കാതെ 24 ലക്ഷത്തോളം പേരുണ്ടെന്നും ഡി.വി.എല്‍.എ വ്യക്തമാക്കുന്നു. ലൈസന്‍സ് കൈവശമുള്ളത് യഥാര്‍ഥ ആളുടേതുതന്നെയാമെന്ന് ഉറപ്പിക്കുന്നതിനാണ് ഫോട്ടോ പതിച്ച കാര്‍ഡുകള്‍. അത് സമയത്ത് പുതുക

Full story

British Malayali

കവന്‍ട്രി:  നാലര പതിറ്റാണ്ടു നീണ്ടു നിന്ന ഒരു ദാമ്പത്യം മുറിച്ചു മാറ്റുന്നതിന്റെ സകല വേദനയും നിറച്ചാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രെക്സിറ്റ് ചര്‍ച്ചകള്‍ നടക്കുന്നത്. വീടുകളിലെ അത്താഴ മേശകളില്‍ പോലും കടുത്ത വാഗ്വാദം ഉയര്‍ത്തിയാണ് ബ്രെക്സിറ്റ് ബ്രിട്ടീഷ് ജനതയെ രണ്ടായി വേര്‍തിരിച്ചത്, അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. ആറു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ യൂറോപ്യന്‍ യൂണിയനില്‍ ആദ്യം ചേരാതെ മടിച്ചു നിന്ന ബ്രിട്ടന്‍ നീണ്ട 16 വര്‍ഷങ്ങള്‍ക്കു ശേഷം യൂറോപ്പില്‍ അംഗത്വം എടുത്തതിന്റെ നാലര പതിറ്റ

Full story

British Malayali

കവന്‍ട്രി: യുകെയിലെ മലയാളി സമൂഹത്തിനു സ്വന്തമെന്ന് പറയാന്‍ കഴിയുന്ന മാര്‍ട്ടിന്‍ ഡേ എംപിക്ക് അഭിമാന വിജയം. രണ്ടാമതും എസ് എന്‍ പി ടിക്കറ്റില്‍ അദ്ദേഹം സ്‌കോട്ലന്റിലെ പ്രാന്തപ്രദേശമായ ലിലിന്ഗതോ ആന്റ് ഫള്കറിക് മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയപ്പോള്‍ മൂവാറ്റുപുഴക്കാരിയും പഴയ കോളേജ് രാഷ്ട്രീയക്കാരിയുമായ ജീവിത പങ്കാളി നിധിന്‍ ചന്ദിനും അഭിമാന നിമിഷം. സ്‌കോട്ട്ലന്റിലെ വിദൂര പ്രദേശമായ ലിങ്‌ലിതില്‍ കഴിഞ്ഞ തവണ നേടിയത്തിലും ഉയര്‍ന്ന ഭൂരിപക്ഷമാണ് ഇത്തവണ നാട്ടുകാര്‍ അദ്ദേഹത്തിന് സമ്മാനിച്ചത്. തന്നി

Full story

British Malayali

ഇന്ത്യക്കാരിയായ സലൂണ്‍ ജീവനക്കാരിക്ക് ഭീഷണി സന്ദേശം അയച്ച ഇമിഗ്രേഷന്‍ വക്കീലിന് പണികിട്ടി. സലൂണിലെ ജോലി ഉപേക്ഷിച്ചതിന്റെ പേരില്‍ നാടുകടത്താന്‍ തനിക്ക് അധികാരമുണ്ടെന്നു കാണിച്ചാണ് വേദ റോഗ്രിഗസിന് ഡേവിഡ് വില്‍ക്കി തോര്‍ബണ്‍ എന്ന അഭിഭാഷകന്‍ ഭീഷണി എസ്.എം.എസുകള്‍ അയച്ചത്. ഏപ്രില്‍ ഏഴിന് രാവിലെയായിരുന്നു ഭീഷണി സന്ദേശങ്ങള്‍.    ഡേവിഡിന്റെ പങ്കാളിയായ നീല്‍ വില്‍ക്കി തോര്‍ബണിന്റെ ഉടമസ്ഥതയില്‍ സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീനിലുള്ള സലൂണിലെ ജീവനക്കാരിയായിരുന്നു വേദ. ഇവരടക്കമുള്ള ജീവനക്കാര്‍ ജോലി

Full story

British Malayali

ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രിട്ടനില്‍ അധികാരത്തിലെത്തിയതിന്റെ ശുഭസൂചനകള്‍ വിപണിയിലും പ്രകടമായിത്തുടങ്ങി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ പൗണ്ടുവിലയിലുണ്ടായ കുതിപ്പും ഓഹരിവിപണിയിലുണ്ടായ ഉണര്‍വും വരാനിരിക്കുന്നത് സാമ്പത്തിക സ്ഥിരതയുടെ നാളുകളാണെന്ന സൂചനയാണ് നല്‍കുന്നത്. വീടുവിപണിയുള്‍പ്പെടെ മാന്ദ്യം നേരിടുന്ന സകലമേഖലകളിലും ബോറിസിന്റെ വരവ് ചലനമുണ്ടാക്കു മെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. നിശ്ചലമായിക്കിടക്കുന്ന വീടുവിപണിക

Full story

British Malayali

വോട്ടുചെയ്തു തോല്‍പിക്കാനാവാത്തതിന് കൂവിത്തോല്‍പിക്കാന്‍ ശ്രമിക്കുകയാണ് ലണ്ടനിലെ ബോറിസ് ജോണ്‍സണ്‍ വിരുദ്ധര്‍. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്ന് നേടി ബോറിസ് ജോണ്‍സണ്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബോറിസ് വിരുദ്ധ മുദ്രാവാക്യവുമായി ലണ്ടനിലെ തെരുവുകുളില്‍ അവര്‍ അഴിഞ്ഞാടിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായതോടെ പോലീസിന് ഇടപെടേണ്ടിവന്നു. സെന്‍ട്രല്‍ ലണ്ടനിലെ വൈറ്റ്ഹാളില്‍ പ്രകടനക്കാരും പോലീസും വൈകുന്നേരം ഏറ്റുമുട്ടി. ബോറിസ് എന്റെ പ്രധാനമന്ത്രിയല്ലെന്ന മുദ്രാവാക്

Full story

British Malayali

മാര്‍ഗരറ്റ് താച്ചറിനുശേഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ഏറ്റവും വലിയ നേതാവായി ബോറിസ് ജോണ്‍സണ്‍ മാറുമ്പോള്‍, ആ വിജയത്തിന് ഒട്ടേറെ സവിഷേഷതകളുണ്ട്. മാര്‍ഗരറ്റ് താച്ചറിനുപോലും സാധിക്കാതിരുന്ന പലതും സ്വന്തമാക്കിയാണ് പ്രധാനമന്ത്രി പദം ബോറിസ് നിലനിര്‍ത്തിയത്. ലേബര്‍ പാര്‍ട്ടി ചെങ്കോട്ടയെന്ന് കരുതിയിരുന്ന പലയിടത്തും കണ്‍സര്‍വേറ്റീവുകള്‍ വിജയം കരസ്ഥമാക്കിയത് ജേതാക്കളെപ്പോലും അതിശയിപ്പിച്ചിട്ടുണ്ടാവു മെന്നുറപ്പ്. ബോറിസ് ജോണ്‍സണിനെപ്പോലൊരാള്‍ക്ക് ജനങ്ങള്‍ വോട്ടുചെയ്യില്ലെന്നുകരുതിയ ലേബര്‍ പാര

Full story

British Malayali

ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരവേ കണ്‍സര്‍വേറ്റീവ് വന്‍ വിജയം ഉറപ്പിച്ചു മുന്നേറുമ്പോള്‍ ലേബര്‍ പാര്‍ട്ടിയില്‍ വന്‍ നിരാശയുടെ കാറ്റാണ് വീശിയത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ അടക്കം മികച്ച ലീഡു നേടി കണ്‍സര്‍വേറ്റീവ് മുന്നേറിയപ്പോള്‍ ലേബറിന്റെ അടിത്തറ തന്നെ ഇളകി. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതോടെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചിരിക്കുകയാണ്. ഭാവിയില്‍ ഒരു തെരഞ്ഞെടുപ്പിലും ഇനി പാര്‍ട്ടിയെ നയിക്കില്

Full story

British Malayali

ബ്രിട്ടനിലെ നിര്‍ണായകമായ ഇടക്കാല തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബോറിസ് ജോണ്‍സണും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. 650 സീറ്റുകളിലെയും ഫലം പുറത്തു വന്നപ്പോള്‍ 365 സീറ്റുകളാണ് കണ്‍സര്‍വേറ്റീവിന് ലഭിച്ചത്. 203 സീറ്റുകളില്‍ മാത്രമാണ് ലേബറിന് വിജയം നേടാന്‍ സാധിച്ചത് ലഭിച്ചിട്ടുള്ളത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയ്ക്ക് 48 സീറ്റുകളും ലിബറല്‍ ഡെമോക്രാറ്റിക്കിന് 11 സീറ്റുകളും ഡിയുപിയ്ക്ക് എട്ടും മറ്റുള്ളവര്‍ക്ക് 15 സീറ്റുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ വലിയ വിജയമാണ് കണ്&

Full story

[1][2][3][4][5][6][7][8]