രശ്മി പ്രകാശ്
കൊവിഡ് 19 എന്ന ലോകം മുഴുവന്‍ വ്യാപിച്ച മഹാവിപത്തിനെ ജനങ്ങള്‍ ജാതിമത ഭേദമെന്യേ ഒരുമിച്ചു നിന്ന് നേരിടുകയാണ്. ഈ ഘട്ടത്തില്‍ യുകെ മലയാളികള്‍ക്ക് എല്ലാവിധ സഹായങ്ങളുമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ഒപ്പം ചേരുകയാണ്. നിങ്ങളുടെ ആവശ്യം എന്തുതന്നെയായാലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഹെല്‍പ്പ് ലൈന്‍ സേവനവുമായി ബന്ധപ്പെടാം. നിങ്ങളുടെ ഒരു കൈയ്യകലത്തില്‍ തന്നെ എല്ലാവിധ സഹായങ്ങളുമായി ഞങ്ങളുണ്ട്.
കൊറോണ വൈറസ് ബാധയെ അമിതമായി ഭയക്കേണ്ടതില്ലെന്നും ജാഗ്രതയുണ്ടായാല്‍ മതിയെന്നും സര്‍ക്കാരും ആരോഗ്യരംഗത്തെ വിദഗ്ധരും ആവര്‍ത്തിച്ചു പറയുമ്പോഴും നമ്മളെ എല്ലാം ആശങ്കയിലാഴ്ത്തിക്കൊണ്ട് ഈ രോഗം അതിവേഗം മുന്നോട്ടു തന്നെ പോകുകയാണ്. ഈ സാഹചര്യത്തിലാണ് ഒറ്റപ്പെട്ടു പോയവര്‍ക്ക് സഹായങ്ങളുമായി യുകെയിലെ ഏറ്റവും ജനസമ്മതിയുള്ളതും സുതാര്യവുമായ ചാരിറ്റി കൂട്ടായ്മയായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിച്ചിരിക്കുന്നത്.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ എങ്ങനെയാണ് ബ്രിട്ടീഷ് മലയാളികളെ സഹായിക്കേണ്ടത് എന്ന ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ചാരിറ്റിയിലേക്ക് പല ചോദ്യങ്ങളുമായി ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങിയത്. ലോക്ഡൗണ്‍ തുടങ്ങിയിട്ട് അധിക ദിവസമായില്ല എങ്കിലും പല പല കാര്യങ്ങളാല്‍ യുകെ മലയാളികള്‍ ആശങ്കാകുലരാണ്.
യുകെ ഗവണ്മെന്റിന്റെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് തന്നെയാകും ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഹെല്പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയെന്ന് ചാരിറ്റി ചെയര്മാന് ഷാജി ലൂക്കോസും മറ്റു ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. തൊണ്ടവേദന, ചുമ, പനി, ശ്വാസം മുട്ടല്‍ അതുപോലെ മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍ 111 ല്‍ ആണ് വിളിക്കേണ്ടതെന്ന് പ്രിയപ്പെട്ട വായനക്കാരെ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
ഒറ്റപ്പെടലുകള്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ഏറ്റു വാങ്ങുന്നവര്‍, സ്വയം തൊഴില്‍ ചെയ്തുകൊണ്ടിരുന്നവര്‍, സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ നില്ക്കുന്നവര്, പ്രായമായവര്‍, അങ്ങനെ നമ്മള് ചേര്‍ത്തുപിടിക്കേണ്ടവര്‍ നിരവധിയാണ്. പല മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളുകളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഹെല്പ്ലൈനില് പ്രവര്‍ത്തിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam