1 GBP = 97.70 INR                       

BREAKING NEWS

1.70 ലക്ഷം കോടിയുടെ കൊറോണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍; ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍; മൂന്ന് മാസത്തേക്ക് സൗജന്യമായി അഞ്ച് കിലോ അരി വീതം നല്‍കും; 8.69 കോടി കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്നതില്‍ ആദ്യ ഇന്‍സ്റ്റാള്‍മെന്റായ 2000 രൂപ ഉടന്‍ അക്കൗണ്ടില്‍ നല്‍കും; ആരോഗ്യ പ്രവര്‍ത്തര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് നല്‍കുമെന്ന് പ്രഖ്യാപനം; തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വരുമാനം പ്രതിഫലം 182-ല്‍ നിന്ന് 202 ആക്കി ഉയര്‍ത്തി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജ് നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷയ്ക്കാണ് കേന്ദ്രം പ്രാധാന്യം നല്‍കുന്നത്. ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യവും നല്‍കുന്ന പദ്ധതിയും പ്രഖ്യാപിക്കുന്നുവെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തര്‍ക്ക് 50 ലക്ഷത്തിന്റെ ഇര്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കും. മൂന്നു മാസത്തേക്കായിരിക്കും ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയെന്നും വാര്‍ത്തസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു. കൊറോണവൈറസിനെതിരെ പോരാടുന്ന എല്ലാ പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും ശുചീകരണപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞാണ് ധനമന്ത്രി ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്.

ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശാവര്‍ക്കര്‍മാര്‍മാരും ശുചീകരണത്തൊഴിലാളികള്‍ക്കും മുതല്‍ ഡോക്ടര്‍മാര്‍ക്ക് വരെ ഓരോരുത്തര്‍ക്കും ഈ 50 ലക്ഷം മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സ്വന്തം ആരോഗ്യം പോലും നോക്കാതെ ജോലി ചെയ്യുന്നവര്‍ക്കെല്ലാം സഹായം നല്‍കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്രധനമന്ത്രി.

പ്രധാനമന്ത്രി ലോക് കല്യാണ്‍ യോജന വഴി നിലവില്‍ ബിപിഎല്‍ കുടുംബങ്ങളില്‍ എല്ലാവര്‍ക്കും 5 കിലോ അരി ലഭിക്കുന്നുണ്ട്. ഇതിനൊപ്പം അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഇതിനൊപ്പം 3 കിലോ അരിയോ ഗോതമ്പോ അവരുടെ ഇഷ്ടപ്രകാരം സൗജന്യമായി ലഭിക്കും. ഇതിനൊപ്പം ഒരു കിലോ പരിപ്പോ, ചെറുപയറോ ഇങ്ങനെ ഏത് പരിപ്പുവര്‍ഗങ്ങളും ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

8.69 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം വര്‍ഷം 6000 രൂപ നല്‍കുന്നതില്‍ ആദ്യ ഇന്‍സ്റ്റാള്‍മെന്റായ 2000 രൂപ ഉടന്‍ നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് 2000 രൂപ മാസം വരുമാനം കൂടുതല്‍ നല്കും. ഇവരുടെ പ്രതിദിന വരുമാനം പ്രതിഫലം 182-ല്‍ നിന്ന് 202 ആക്കി കൂട്ടിയാണ് ഈ വരുമാനവര്‍ദ്ധന നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category