1 GBP = 102.00 INR                       

BREAKING NEWS

കോവിഡിനെ നേരിടാന്‍ മലയാളി ഡോക്ടര്‍മാര്‍; തൊഴില്‍ പരിചയവുമായി മുതിര്‍ന്ന നഴ്‌സുമാരും; എല്ലാം നിശ്ചലമാകുന്നിടത്ത് മലയാളികള്‍ക്ക് സഹായമൊരുങ്ങുന്നു

Britishmalayali
ബാലസജീവ് കുമാര്‍

കോള്‍ചെസ്റ്റര്‍: കോവിഡിനെ നേരിടാന്‍ യുകെയിലെ മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും രംഗത്ത്. മുപ്പതോളം മുതിര്‍ന്ന ഡോക്ടര്‍മാരും പത്തോളം മുതിര്‍ന്ന നഴ്‌സുമാരും ചേര്‍ന്ന കോര്‍ ടീമാണ് കൊറോണക്കാലത്തു മെഡിക്കല്‍ അഡൈ്വസ് നല്‍കി മലയാളി സമൂഹത്തിനു പിന്തുണ നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ജനങ്ങള്‍ മാനസികമായും ശാരീരികമായും തളരുന്ന കൊറോണ വ്യാധിക്ക് മുന്നില്‍ പ്രായോഗികമായി ചെയ്യാവുന്ന കാര്യങ്ങള്‍ ഹെല്‍പ് ലൈനില്‍ വിളിച്ചാല്‍ ലഭ്യമാകും. ലീഡ്സില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സോജി അലക്‌സിന്റെ നേതൃത്വത്തിലാണ് ഈ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നത്. സഹായം തേടി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് ഓരോ ദിവസവും വിളിക്കുന്നത്. സ്‌കൂളുകള്‍ അടച്ചതോടെ കുട്ടികളില്‍ വ്യാപകമായി പനി ലക്ഷണങ്ങള്‍ കണ്ടതോടെ എന്താണ് പ്രതിവിധി എന്നറിയാനും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ ബാധിച്ചവരും ആശങ്കയോടെയാണ് സഹായം തേടി വിളിക്കുന്നത്. 

ജനറല്‍ പ്രാക്ടീഷണര്‍മാര്‍, പല വിഭാഗങ്ങളിലായി സ്‌പെഷ്യലൈസ് ചെയ്ത കണ്‍സള്‍ട്ടന്റുമാര്‍, മനോരോഗ വിദഗ്ദ്ധര്‍, ക്ലിനിക്കല്‍ പ്രാക്ടീഷണര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് നഴ്സുമാര്‍ എന്നിവരടങ്ങിയ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്ന 30 ഡോക്ടര്‍മാരും 10 നഴ്‌സുമാരും അടങ്ങുന്നതാണ് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഹെല്‍പ്പ് ലൈനിലൂടെ കൊറോണ വൈറസ് ബാധയെ സംബന്ധിച്ച പൊതുവായ ഉപദേശങ്ങള്‍ നല്‍കുന്ന ക്ലിനിക്കല്‍ ടീമംഗങ്ങള്‍. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, പൊതുവായ ചര്‍ച്ചകള്‍ക്കുമായി മീറ്റിങ്ങുകള്‍ നടത്തുന്നതിന് ടെലിമെഡിസിന്‍ എന്ന പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗും, വീഡിയോ കണ്‍സള്‍ട്ടേഷനും സാധ്യമായ ടെലിമെഡിസിന്‍ ഹെല്‍പ്പ് ലൈനിന്റെ ഭാഗമാക്കി, ആവശ്യമെങ്കില്‍ ചോദ്യകര്‍ത്താവിനെ  നേരില്‍ കണ്ട് ഉപദേശം നല്‍കുന്ന രീതി കൊണ്ടുവരാനും ആലോചനയുണ്ട്.

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷനു വേണ്ടി, വെയ്ക്ഫീല്‍ഡില്‍ ജനറല്‍ പ്രാക്ടീഷണറായ ഡോക്ടര്‍ സോജി അലക്‌സ് തച്ചങ്കരിയുടെ താല്‍പ്പര്യപ്രകാരം ആരംഭിച്ച, ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ് - 19  ക്ലിനിക്കല്‍ ടീമിലേക്ക് അദ്ദേഹം വിളിച്ചു ചേര്‍ത്തവരും, ഓര്‍ഗനൈസേഷന്റെ പരസ്യ അഭ്യര്‍ത്ഥനയെ മാനിച്ച് കടന്നു വന്നവരുമായവരുടെ പേര് വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

ഡോക്ടര്‍മാരുടെ പേരുകള്‍  
Dr സോജി അലക്‌സ് (ജി.പി)
Dr ബീന അബ്ദുല്‍ (കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിക്കല്‍ ഓണ്‍കോളജി സര്‍ജന്‍)
Dr ഹരീഷ് മേനോന്‍ (അക്യൂട്ട് കെയര്‍ ഫിസിഷ്യന്‍)
Dr ജോജി കുര്യാക്കോസ് (കണ്‍സല്‍ട്ടന്റ് സൈക്കിയാട്രിസ്റ്റ്)
Dr അജിത് കര്‍ത്താ (ജി.പി)
Dr റിയ ജേക്കബ് (പീഡിയാട്രിക്സ്)
Dr മിനി ഉണ്ണികൃഷ്ണന്‍
Dr ഷാമില്‍ മാട്ടറ (കണ്‍സല്‍ട്ടന്റ് പീഡിയാട്രീഷ്യന്‍)
Dr ജോയ് രാജ് (ജി.പി)
Dr ബിജു കുര്യാക്കോസ് (ജി.പി)
Dr അരുണ്‍ റ്റി പി (ജി.പി)
Dr അജേഷ് ശങ്കര്‍ (ഗൈനക്കോളജിസ്റ്റ്)
Dr നിഷ പിള്ള (കാര്‍ഡിയോളജി)
Dr സജയന്‍ (കോണ്‍സള്‍റ്റന്റ് അനസ്തറ്റിസ്റ്റ്്)
Dr Dr ഹാഷിം (റെസ്പിരേറ്ററി കണ്‍സല്‍ട്ടന്റ്)
Dr ഇര്‍ഷാദ് (അക്യൂട്ട്ക മെഡിസിന്‍ കണ്‍സല്‍ട്ടന്റ്)
Dr എസ് നരേന്ദ്രബാബു (ജിപി)
Dr ആര്‍ ശ്രീലത (കണ്‍സല്‍ട്ടന്റ്)
Dr മിനി ഉണ്ണികൃഷ്ണന്‍ (ജിപി)
Dr ചോവോടത്തു ഉണ്ണികൃഷ്ണന്‍ (പീഡിയാക്ട്രീഷ്യന്‍)
Dr വിമല സെബാസ്ട്യന്‍ (കമ്മ്യൂണിറ്റി ഡെന്റല്‍ ഓഫീസര്‍)
Dr മാത്യു അലക്‌സ്
Dr ശ്രീധര്‍ രാമനാഥന്‍
Dr സെസി മാത്യു (ജി.പി)
Dr വിജയ കുമാര്‍ കുറുപ്പ് (കണ്‍സള്‍ട്ടന്റ് ജനറല്‍ സര്‍ജറി)
Dr ബീന കുറുപ് (കണ്‍സള്‍ട്ടന്റ് പീടിയാട്രിക്സ്)
Dr ഷാഫി കളക്കാട്ടില്‍ മുത്തലീഫ് (മെന്റല്‍ഹെല്‍ത് കണ്‍സല്‍ട്ടന്റ്)
Dr അശോക് പുലിക്കോട്ട്
Dr ഏലിയാസ് കോവൂര്‍
Dr തോമസ്
Dr ഷെറിന്‍
Dr ശ്രീധര്‍ രാമനാഥന്‍
 
നഴ്സുമാരുടെ പേരുകള്‍
ഡോക്ടര്‍ ഷിബു ചാക്കോ എംബിഇ (അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്റ്റീഷനര്‍)  
മിനിജ ജോസഫ് (നഴ്സ് മാനേജര്‍ തിയേറ്റര്‍)
അജിമോള്‍ പ്രദീപ് (ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍)
ആനി പാലിയത്ത് 
ആഷാ മാത്യു (നഴ്‌സ് മാനേജര്‍)
ആന്‍സി ജോയ്
ദീപാ ഓസ്റ്റിന്‍ (നഴ്‌സ് മാനേജര്‍)
ഷീന ഫിലിപ്പ്‌സ് (ക്ലിനിക്കല്‍ പ്രാക്ടീഷണര്‍)

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കോട്ട്‌ലന്‍ഡ് എന്നീ ഗവണ്‍മെന്റ് ബോഡികളുടെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19  മാനേജ്മെന്റിനുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മാത്രമാണ് ക്ലിനിക്കല്‍ അഡ്വൈസ് ഗ്രൂപ്പ് നല്‍കുന്നത്. ഈ ഡോക്ടര്‍മാര്‍ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. പൊതുവായ ഉപദേശങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ.  

ക്ലിനിക്കല്‍ അഡ്വൈസ് ഗ്രൂപ്പ് കൂടാതെ, ജോലിപരമോ, സാമ്പത്തികപരമോ, മറ്റെന്തെങ്കിലും തരത്തിലുള്ളതോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നകുന്നതിനുള്ള പ്രൊഫഷണല്‍സിന്റെ വോളണ്ടിയര്‍ ഗ്രൂപ്പും, അന്യസമ്പര്‍ക്കമില്ലാതെ വീടുകളില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പടിവാതില്‍ക്കല്‍ സഹായമെത്തിക്കുന്നതിനുള്ള രാജ്യവ്യാപകമായ അംഗങ്ങളുള്ള വോളണ്ടിയര്‍ ഗ്രൂപ്പും കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിനും, ആശങ്കാകുലരെ സഹായിക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമായുണ്ട്. 

കൊറോണ രോഗത്തിന്റെ ഭീതിയില്‍ കഴിയുന്ന യുകെയിലുള്ള ഏതൊരു മലയാളിക്കും, സമാശ്വാസമാകുന്ന പൊതുവായ ഉപദേശങ്ങള്‍ക്ക് സൗജന്യമായി വിളിക്കാന്‍ സാധിക്കുന്ന (നെറ്റ്വര്‍ക്ക് നിരക്കുകള്‍ ബാധകം) യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 02070626688.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category