kz´wteJI³
ശ്രീനഗര്‍: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം മരണ നിരക്കും ഉയരുന്നു. ഇന്ന് ഒരാള്‍ കൂടി മരിച്ചു. ജമ്മു കശ്മീരില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിക്കുകയാിരുന്നു. ശ്രീനഗറില്‍ 65 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്തുകൊവിഡ് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 14 ആയി. നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 124 ആയി ഉയര്‍ന്നു. ഗോവയില്‍ ആദ്യത്തെ പോസിറ്റീവ് കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 657 പേരാണ് വൈറസ് ബാധിതരായി രാജ്യത്തുള്ളത്.
അതേസമയം മുംബൈ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വകോലയിലെ ചേരി നിവാസികള്‍ നിരീക്ഷണത്തിലാണ്. നേരത്തെ മുംബൈ സെന്‍ട്രലിലെ ചേരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ടോള്‍ പിരിവ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉത്തരവിട്ടു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയാറായതായി ഡല്‍ഹി എയിംസ് ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. നാഗ്പൂരില്‍ ഡോര്‍ ടു ഡോര്‍ കൊറോണ സര്‍വേ നടത്തും. ശ്രീനഗറില്‍ വിദേശത്ത് നിന്നെത്തിയ 152 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആള്‍ക്കൂട്ടമുണ്ടാക്കി പച്ചക്കറി വിതരണം നടത്തിയെന്ന് ആരോപിച്ച് പുതുച്ചേരി എംഎല്‍എ ജോണ്കുമാറിനെതിരെ പൊലീസ് കേസെടുത്തു.
വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ മൊഹല്ലാ ക്ലിനിക്കിലെ ഡോക്ടര്‍ക്കും ഭാര്യക്കും മകള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടു പുറത്തുവന്നു. മാര്‍ച്ച് 12 നും 18 നും ഇടയില്‍ മൗജ്പൂരിലെ ക്ലിനിക്കില്പോയ വര് ക്വാറന്റൈനില്‍ ഇരിക്കാനും കൊവിഡ് -19 ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍ വിദേശ യാത്രനടത്തിയിട്ടുണ്ടോ അതോ വിദേശത്ത് പോയിവന്ന ആരുമായെങ്കിലും ബന്ധമുണ്ടോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്കുന്ന ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണ് മൊഹല്ല ക്ലിനിക്കുകള്‍.
കഴിഞ്ഞ മാസം നടന്ന അക്രമത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മേഖലകളിലൊന്നാണ് മജ്പൂര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തലസ്ഥാനത്ത് അഞ്ച് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ബുധനാഴ്ച പറഞ്ഞിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ആരംഭിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam