1 GBP = 102.00 INR                       

BREAKING NEWS

ചാള്‍സ് രാജകുമാരനെ ബാല്‍മോര്‍ എസ്റ്റേറ്റില്‍ ഐസൊലേഷനിലാക്കി ചികിത്സിക്കുന്നു; രാജ്ഞിയുമായി കണ്ടിട്ട് രണ്ടാഴ്ച ആയതിനാല്‍ പേടിക്കാന്‍ ഒന്നുമില്ലെന്ന് ബക്കിംഗാം പാലസ്; ബ്രിട്ടീഷ് രാജകുടുംബം കൊറോണ ഭീതിയിലാവുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

യുകെയില്‍ ഭീഷണിയുയര്‍ത്തിക്കൊണ്ട് പടര്‍ന്ന് പിടിക്കുന്ന കോവിഡ്-19 ബ്രിട്ടീഷ് രാജകുടുംബത്തിലും കടുത്ത ആശങ്ക പടര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കിരീടാവകാശിയും രാജ്ഞിയുടെ പുത്രനുമായ ചാള്‍സ് രാജകുമാരനും കൊറോണ സ്ഥിരീകരിച്ചതോടെയാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് വരെ കടുത്ത ആശങ്ക ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ചാള്‍സിന്റെ ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹത്തെ ബാല്‍മോര്‍ എസ്റ്റേറ്റില്‍ ഐസൊലേഷനിലാക്കി ചികിത്സ നല്‍കി വരുന്നുവെന്നുമാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

കൊറോണ ഭീതി ലോകമെങ്ങും വളര്‍ന്നപ്പോള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിന്റെ ഭാഗമായും വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയും ഹസ്ത ദാനം ഒഴിവാക്കി ഇന്ത്യന്‍ രീതിയില്‍ കൈകൂപ്പി നമസ്തേ പറഞ്ഞു തുടങ്ങിയ ചാള്‍സ് രാജകുമാരന്റെ രീതി ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈറസിനെതിരെ അദ്ദേഹം കാട്ടിയ മുന്‍കരുതലിനെ ലോകം പ്രശംസിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേയാണ് അദ്ദേഹം വൈറസ് ബാധിതനായത്. ചെറിയ തരത്തിലുള്ള മുന്‍കരുതല്‍ ഒന്നും കൊറോണക്കെതിരെ ഫലപ്രദമല്ല എന്ന് കൂടിയാണ് ചാള്‍സിന് ഉണ്ടായ അനുഭവം വ്യക്തമാക്കുന്നത്. ചെറിയ നിലയില്‍ ആരോഗ്യ പ്രശ്ങ്ങള്‍ ഉള്ള വ്യക്തി എന്ന നിലയില്‍ പ്രതിരോധ ശേഷിയില്‍ ഉണ്ടായ കുറവായിരിക്കാം ചാള്‍സിനെ ആക്രമിക്കാന്‍ കൊറോണക്ക് ശക്തി നല്‍കിയതെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. 

കൊട്ടാരം വക പ്രധാന ചുമതലകള്‍ രാജ്ഞി ചാള്‍സിന് കൈമാറിയ ശേഷം വളരെ തിരക്ക് പിടിച്ച ദിവസങ്ങളാണ് ഇപ്പോള്‍ ചാള്‍സ് രാജകുമാരന്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ഒട്ടേറെ പേരെ കാണുകയും ചെയ്തിട്ടുണ്ട്. ചാള്‍സിന് രോഗം സ്ഥിരീകരിച്ച ശേഷം അദ്ദേഹം പങ്കെടുത്ത ചടങ്ങുകളില്‍ ഏറെ അടുത്തിടപഴകിയവര്‍ എല്ലാം ആശങ്കയിലായി. ഇവരെ മുഴുവന്‍ ട്രേസ് ചെയ്തു കണ്ടെത്തുക എന്നതും എളുപ്പമല്ല. ഇത്തരം ട്രേസിങ് ബ്രിട്ടന്‍ നടത്തുന്നുമില്ല. അതിനാല്‍ തന്നെ രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടന്‍ അല്‍പം താഴെ നില്‍ക്കുക ആണെങ്കിലും യഥാര്‍ത്ഥ രോഗികളുടെ എണ്ണം പല മടങ്ങായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചാള്‍സ് രാജ്ഞിയെ ഒടുവില്‍ കണ്ടത് 14 ദിവസം മുമ്പാണെന്നതിനാല്‍ രാജ്ഞിയ്ക്ക് കൊറോണ ഭീഷണിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതായത് മാര്‍ച്ച് 12നായിരുന്നു ചാള്‍സ് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വച്ച് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്. ചാള്‍സിന് രോഗബാധയുണ്ടായത് മാര്‍ച്ച് 13ന് ശേഷമാണെന്നാണ് 71 കാരനായ ചാള്‍സിന്റെ രോഗലക്ഷണങ്ങളെ അപഗ്രഥിച്ച് കൊണ്ട് ഡോക്ടര്‍ നിര്‍ണയിച്ചിരിക്കുന്നത്. ചാള്‍സിന്റെ ഭാര്യ കാമിലയുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കിലും ഭര്‍ത്താവിന്റെ അടുത്ത് നിന്നും വേറിട്ട് പാര്‍പ്പിച്ചിട്ടുണ്ട്. തങ്ങളുടെ സ്‌കോട്ടിഷ് റിട്രീറ്റിലാണ് ഇരുവരും നിലവില്‍ താമസിക്കുന്നത്.

നിലവില്‍ തന്റെ ഭര്‍ത്താവും 98 കാരനുമായ ഫിലിപ്പ് രാജകുമാരനൊപ്പം വിന്‍ഡ്സല്‍ കാസിലില്‍ ഐസൊലേഷനിലാണ് രാജ്ഞി. ചാള്‍സ് കഴിഞ്ഞ ആഴ്ചകളില്‍ കണ്ടവരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഉള്‍പ്പെടുന്നു. റോയല്‍ കോളേജ് ഓഫ് മ്യൂസിക്കിന്റെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ചാള്‍സും പത്നിയും ലണ്ടന്‍ ഇലക്ട്രിക് ബസ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കൊട്ടാരത്തില്‍ നിന്നും ബസില്‍ ട്രാന്‍സ്‌പോര്‍ട്ട് മ്യൂസിയം വരെ യാത്ര ചെയ്യുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് റെഡ് ക്രോസ്സ് സൊസൈറ്റി മേധാവികളെ പങ്കെടുപ്പിച്ചു നടത്തിയ വിരുന്നിലും ചാള്‍സ് മുഖ്യാതിഥി ആയിരുന്നു. ഇതു കൂടാതെ ബ്രിട്ടീഷ് രാജകുടുംബം നല്‍കുന്ന അനേകം പേര്‍ക്കുള്ള വിശിഷ്ട സേവനത്തിനുള്ള മെഡലുകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

തുടര്‍ന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള രണ്ടു കോളേജുകളിലും അദ്ദേഹം എത്തിയിട്ടുണ്ട്. തുടര്‍ന്ന് ന്യുകെയിലാണ് അദ്ദേഹം എത്തിയത്. സ്‌കൂള്‍ സന്ദര്‍ശനവും നടത്തിയിട്ടുണ്ട്. ഇതിനൊപ്പം കോമണ്‍വെല്‍ത്ത് ഡേ ആഘോഷത്തിലും പങ്കാളിയായി. വെസ്റ്റമിനിസ്റ്റര്‍ ആബെയില്‍ നടന്ന ചടങ്ങില്‍ രാജ്ഞിയും പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ ചാള്‍സിന്റെ പത്നി കാമിലയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ കാമിലയ്ക്കു കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് ആയതിനാല്‍ ഇതിനു ശേഷം ആയിരിക്കാം അദ്ദേഹത്തിന് രോഗം പിടിപെട്ടത് എന്ന് കരുതുന്നു. ചാള്‍സും കാമിലയും ഒന്നിച്ചെത്തിയ അവസാന പരിപാടിയും ഇതായിരുന്നു.

തുടര്‍ന്ന് കൊട്ടാരത്തില്‍ എത്തിയ അദ്ദേഹം രാജകുടുംബത്തെ പങ്കെടുപ്പിച്ചുള്ള പരിപാടിയും പങ്കെടുത്തു. കൊട്ടാരം ഉപേക്ഷിച്ച ഹാരിയും പത്നി മേഗനും പങ്കെടുത്തതും ഈ ചടങ്ങിലാണ്. അന്നാണ് കൊട്ടാരം അംഗങ്ങള്‍ ഹസ്തദാനം മാറ്റുകയാണ് എന്ന് പ്രോട്ടോകോള്‍ നിലവില്‍ വന്നത്. എന്നാല്‍ അതേ ചടങ്ങില്‍ മേഗന്‍ പലരെയും ആലിംഗനം ചെയ്യാനും തയ്യാറായി എന്നതും വാര്‍ത്തകളില്‍ ഇടം പിടിച്ചു.

ഇന്നലെ പുറത്ത് വന്ന ഫോട്ടോയില്‍ ബ്ലൂ ബ്ലൗസും കാര്‍ഡിഗനും ധരിച്ച് വളരെ പ്രസന്നവതിയായിട്ടായിരുന്നു രാജ്ഞി കാണപ്പെട്ടിരുന്നത്. 1970 സ്‌റ്റൈലിലുള്ള ടെലിഫോണിലായിരുന്നു രാജ്ഞി സംസാരിച്ചിരുന്നത്. രാജ്ഞിയുടെ ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ലെന്നാണ് പാലസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. ചാള്‍സിന് കൊറോണ സ്ഥിരീകരിച്ചുവെങ്കിലും അദ്ദേഹത്തെ രാജ്ഞി മാര്‍ച്ച് 12നാണ് ഏറ്റവുമൊടുവില്‍ നേരിട്ട് കണ്ടതെന്നതിനാല്‍ രാജ്ഞിക്ക് കൊറോണ ഭീഷണിയില്ലെന്നും കൊട്ടാരം വക്താവ് പറയുന്നു. സ്‌കോട്ട്ലന്‍ഡിലേക്ക് ഞായറാഴ്ച പറക്കുന്നതിന് മുമ്പ് തന്റെ ഗ്ലോസ്റ്റര്‍ഷെയറിലെ ഹൈഗ്രോവ് എസ്റ്റേറ്റില്‍ വച്ചായിരുന്നു  വീക്കെന്‍ഡില്‍ ചാള്‍സിന് ആദ്യം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നത്.
തുടര്‍ന്ന് തിങ്കളാഴ്ച എന്‍എച്ച്എസ് വഴി അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനാവുകയും ചൊവ്വാഴ്ച വൈകുന്നേരം രോഗബാധ സ്ഥിരീകരിച്ച് പോസിറ്റീവ് ഫലം പുറത്ത് വരുകയുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ചാള്‍സിനും കാമിലയ്ക്കും പ്രത്യേക ചികിത്സ നല്‍കണമെന്നാണ് ക്ലാറെന്‍സ് ഹൗസ് നിര്‍ദേശിച്ചിരിക്കുന്നത്. ചാള്‍സിന്റെ രോഗലക്ഷണങ്ങള്‍ നേരിയതായതിനാല്‍ അദ്ദേഹം കിടപ്പിലൊന്നുമല്ലെന്നാണ് രാജകീയ ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇദ്ദേഹത്തിന് അധികം വൈകാതെ രോഗമുക്തിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം വീട്ടിലിരുന്ന് കൊണ്ട് പതിവു പോലെ ജോലികള്‍ ചെയ്യുന്നുവെന്നും ക്ലാറെന്‍സ് ഹൗസ് വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category