ശ്രീകുമാര്‍ കല്ലിട്ടതില്‍
കൊറോണ എന്ന വൈറസ് മനുഷ്യരില്‍ വ്യാപിക്കുമ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ലോക ജനതയ്ക്കു സാധ്യമാകുന്നതിനുള്ള ചാലക ശക്തിയായി സോഷ്യല്‍ മീഡിയ മാറുമ്പോള്‍ വാട്സാപ്പിനും ഫേസ്ബുക്കിനും കയ്യടി നല്കാന് മടിക്കേണ്ട. ഈ കൊറോണ പ്രതിരോധം തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയ അതിശയം ജനിപ്പിക്കുന്ന ശക്തി തന്നെ എന്ന് ലോകത്തിന് മുമ്പില്‍ തെളിയിക്കപ്പെടുന്നു. ട്രോളുകള്‍, വീഡിയോകള്‍ ഒക്കെ ജനങ്ങള്‍ കാണുന്നു, ഏറ്റെടുക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും സോഷ്യല്‍ മീഡിയയെ തന്നെ ആശ്രയിക്കുന്നു.
കൊറോണ എന്ന മാരക വൈറസിനെ എങ്ങനെ നേരിടാം എന്ന് വേഗത്തില്‍ മനുഷ്യ മനസ്സിലേക്ക് എത്തിക്കുന്ന വ്യത്യസ്തങ്ങളായ രസകരമായ വീഡിയോകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നു. ലോകം വിരല്‍ തുമ്പിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ സ്മാര്‍ട്ട് ഫോണിന്റെ ഒഴിച്ചുകൂടാന്‍ ആകാത്ത ഇടം വീണ്ടും ഉറപ്പിക്കപ്പെടുകയാണ്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒക്കെ സ്മാര്‍ട്ട് ആപ്പുകള്‍ വഴിയും ഓണ്‍ ലൈന്‍ ചാനലുകള്‍ വഴിയും, ഓണ്‍ ലൈന്‍ റേഡിയോ വഴിയും വാര്‍ത്തകള്‍ വേഗത്തില്‍ എത്തിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം, സാന്ത്വനം, പ്രതീക്ഷ ഒക്കെയായി ഈ ഇന്റര്‍നെറ്റ് യുഗം മാറുമ്പോള്‍ പ്രിന്റ് മീഡിയയുടെ പ്രസക്തി പോലും ഇല്ലാതാകുന്ന അവസ്ഥയാണ് സംജാതമാകുന്നത്.
സെക്കന്റുകള്‍ നീളുന്ന വീഡിയോകളാണ് ജനം സ്വീകരിക്കുക. അതുപോലെ ട്രോളുകള്‍ ഇഷ്ട പെടുന്നു. ഇങ്ങനെ പുതിയ വിവരങ്ങള്‍, അറിവുകള്‍ ഒക്കെ വേഗം ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവയോട് ലോകം നന്ദി പറയുകയാണ്. യുകെയില്‍ അസോസിയേഷന് ഗ്രൂപ്പുകള്‍, കുടുംബ ഗ്രൂപ്പുകള്‍ ഒന്നാകെ കൊറോണ ബോധവത്കരണ മെസ്സേജുകള്‍ ലോകവ്യാപകമായുള്ള പുതിയ വിവരങ്ങള്‍, അറിവുകള്‍ ഒക്കെ പങ്ക് വെക്കുന്നു.
പലപ്പോഴും കുടുംബ ബന്ധങ്ങള്‍ പോലും തകര്‍ക്കും വിധം ആപ്പായി മാറിയ വാട്സാപ്പ്, ഫേസ്ബുക്ക്, മെസ്സഞ്ചര്‍, ടെലിഗ്രാം എന്നീ സോഷ്യല്‍ മീഡിയ ഇടങ്ങള്‍ ഇപ്പോള്‍ ലോകത്തിന് നല്കുന്ന സേവനം ഓരോ മലയാളിക്കും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി മാറ്റി കൊറോണയെ എങ്ങനെ നേരിടാം എന്ന് വ്യക്തമാക്കുന്ന തമാശ നിറഞ്ഞ വീഡിയോ, പാട്ടുകള്‍, നൃത്തങ്ങള്‍ ജനങ്ങളുടെ മനസ്സിലേക്ക് പതിയുകയാണ്.
പ്രതിരോധം എങ്ങനെ എന്ന് ജനം വേഗം മനസ്സിലാക്കുന്നതും ഇത്തരം മെസ്സേജുകളിലൂടെ തന്നെ. കേരള സര്‍ക്കാരും സംവിധാനം ഈ സോഷ്യല്‍ മീഡിയ ഇടം നന്നായി ഉപയോഗ പെടുത്തുകയാണ്. അതുപോലെ യുകെയിലും. ഇവിടെ മലയാളികളാണ് സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ മുമ്പില്‍ നിങ്ങള്‍ വാട്സാപ്പില്‍ ചാറ്റികൊണ്ടിരുന്നോ എന്ന് ചോദിച്ച മഹതികള്‍ പോലും വാട്സാപ്പ് ഫേസ്ബുക്ക് പരതിയാണ് കൊറോണയുടെ പുതിയ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നത്.
കൊറോണയെ നേരിടാം സോഷ്യല്‍ മീഡിയവഴി വരുന്ന നിര്‍ദേശങ്ങളിലൂടെ എന്ന നിലയില്‍ കാര്യങ്ങള്‍ എത്തുമ്പോള്‍ ന്യൂ ജന്‍ എന്നൊക്കെ പറഞ്ഞു തള്ളിയ സോഷ്യല്‍ മീഡിയ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. ഒരേ മെസ്സേജ് തന്നെ പല ഗ്രൂപ്പുകള്‍ വഴി തള്ളി ഇടുമ്പോള്‍ അരോചകമായ ചില ഗ്രൂപ്പുകള്‍ ഫോര്‍വേഡ് മെസ്സേജുകള്‍ക്കു വിലക്കും ഏര്‍പ്പെടുത്തി തുടങ്ങി. കാണുന്നതെന്തും ഉള്ള ഗ്രൂപ്പിലേക്ക് മുഴുവന്‍ പായിക്കുമ്പോള്‍ ജനം അറിയേണ്ട കാര്യങ്ങള്‍ അറിയാതെ പോകും എന്നതും സത്യം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam