1 GBP = 99.40INR                       

BREAKING NEWS

കൊറോണ രോഗിയെ ചികിത്സിച്ച ലണ്ടനിലെ മലയാളി നഴ്സ് വെന്റിലേ റ്ററില്‍; കൂടുതല്‍ പേര്‍ രോഗബാധിതരായെന്നും സൂചന; ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടം അരികെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒരാഴ്ചയായി ലണ്ടനിലെ പ്രമുഖ പട്ടണത്തില്‍ മലയാളിയായ നേഴ്സ് കൊറോണ രോഗികളെ പരിചരിക്കുന്നതിടയില്‍ രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവര്‍ അപകട ഘട്ടം തരണം ചെയ്യുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഒറ്റപ്പെട്ടു പോയ കുടുംബം കനത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോകുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.

കാര്യമായ ജാഗ്രത ഇല്ലാതെ എന്‍എച്ച്എസ് കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് മലയാളി ജീവനക്കാരും രോഗികളായി മാറുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നും ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന വിവരം അനുസരിച്ചു ആറു പേര്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചതായാണ് സൂചന. രണ്ടു രോഗികളെ കുറിച്ചുള്ള സൂചനകള്‍ ഇന്നലെ ബ്രിട്ടീഷ് മലയാളി പുറത്തു വിട്ടിരുന്നു. ഇതുവരെ ലണ്ടനിലെ മലയാളി നഴ്സ് മാത്രമാണ് വെന്റിലേറ്റര്‍ സഹായം തേടേണ്ടി വന്നത് എന്നും വിവരങ്ങള്‍ നല്‍കുന്ന സൂചന.

അതിനിടെ ഒട്ടേറെ ഡോക്ടര്‍മാരും വിവിധ ആശുപത്രികളില്‍ ഐ ടി യുവില്‍ രോഗക്കിടക്കിയില്‍ ആയതു ആശങ്ക വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. അടുത്ത ആഴ്ചയോടെ കൊറോണ രോഗികളുടെ എണ്ണം മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോള്‍ ബ്രിട്ടനില്‍ സാഹചര്യം കൈവിടുമോ എന്ന സംശയം ബലപ്പെടുകയാണ്. ഇതോടെ മലയാളി നഴ്സുമാരും ഡോക്ടര്‍മാരും കൂടുതല്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അനേകം പേര്‍ രോഗക്കിടക്കയിലാകും എന്നുറപ്പാണ്.

ജീവനക്കാരുടെ എണ്ണം പരിമിതമായാല്‍ നേരത്തെ ഒഴിവാക്കപ്പെട്ടിരുന്ന സ്റ്റാഫിനെ കൂടി ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്‍എച്ച്എസ്. തങ്ങള്‍ക്കു മതിയായ സുരക്ഷാ വസ്ത്രങ്ങള്‍ ലഭിക്കുന്നില്ലെന്നു മലയാളി നഴ്സുമാരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ജീവന്‍ പണയപ്പെടുത്തിയാണ് ഓരോ നഴ്‌സും ഡോക്ടറും കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നത്.

ചൈനയും ഇറ്റലിയും നല്‍കിയ ദുരന്ത പാഠങ്ങള്‍ മുന്നില്‍ ഉണ്ടായിട്ടും യുകെ റിസ്‌ക് എടുക്കുന്നതില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കിടയില്‍ മുറുമുറുപ്പ് ശക്തമാകുകയാണ്. മനുഷ്യ ജീവന്‍ ചൂതാട്ടം നടത്താന്‍ ഉള്ളതല്ലെന്നു ജീവനക്കാര്‍ യൂണിയനുകളെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ ഒരു മാസത്തിലേറെയായി മാസ്‌കുകളും മറ്റും ശേഖരണം തുടങ്ങിയിട്ടും അതൊക്കെ എവിടെ പോയെന്നാണ് ജീവനക്കാര്‍ക്ക് അറിയേണ്ടത്. നാളെ കൂടുതല്‍ മാസ്‌കുകള്‍ ആശുപത്രികളില്‍ എത്തും എന്ന് ആരോഗ്യ സെക്രട്ടറി പറയുമ്പോള്‍ ഒരു മാസത്തിലേറെയായി മാസ്‌കുകളുടെ കയറ്റുമതി ഇല്ലാത്ത യുകെയില്‍ വന്‍തോതില്‍ സര്‍ക്കാര്‍ അവ ശേഖരിച്ചിട്ടുണ്ട് എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ വെറും മാസ്‌ക് മാത്രം ഉപയോഗിച്ച് കൊറോണ വാഹകരെ കൈകാര്യം ചെയ്യുന്നത് കടുത്ത പ്രതിക്ഷേധത്തിലേക്കു കൂടി ജീവനക്കാരെ എത്തിക്കും. പൂര്‍ണ സംരക്ഷിത വസ്ത്രങ്ങള്‍ ഇപ്പോഴും ആശുപത്രികളില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും എത്തിച്ചിട്ടില്ല. കൂടുതല്‍ രോഗികള്‍ വരും ആഴ്ചകളില്‍ ആശുപത്രികളില്‍ എത്തിച്ചേരും എന്ന നിഗമനത്തില്‍ ഇവ പിടിച്ചു വയ്ക്കുന്നതാണോ എന്നും ജീവനക്കാര്‍ക്ക് സംശയമുണ്ട്. യുകെയില്‍ ലോകാരോഗ്യ സംഘടനാ പറയുന്ന സുരക്ഷിതത്വം പോലും ജീവനക്കാര്‍ക്ക് എന്‍എച്ച്എസ് ഉറപ്പാകുന്നില്ല എന്നാണ് പ്രധാന പരാതി. ഇതുമൂലം ക്രോസ് ഇന്‍ഫെക്ഷന്‍ ഉണ്ടായി കൂടുതല്‍ കൊറോണ രോഗികളെ ബ്രിട്ടന്‍ വിലകൊടുത്തു വാങ്ങുകയാകും ഫലം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതും.

വെറും മാസ്‌കും കയ്യുറയും മാത്രം നല്‍കാതെ കണ്ണടകള്‍ അടക്കമുള്ള പൂര്‍ണ സംരക്ഷണ വസ്ത്രങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്നു സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി കണ്‍സല്‍ട്ടന്റ് ഡോക്ടര്‍ ലിസ ആന്‍ഡേഴ്സണ്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നഴ്സുമാരും മറ്റും സാധാരണ മാസ്‌കും വെറും ഗ്ലോസും പ്ലാസ്റ്റിക് ഏപ്രണും കെട്ടി കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്ന കാഴ്ച അതി ദയനീയം ആയിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

ഇവരൊക്കെ കൊറോണ രോഗികള്‍ ആയി മാറാനുള്ള അതീവ സാധ്യതയാണ് നിലനില്‍ക്കുന്നത്. രോഗം വിലകൊടുത്തു വാങ്ങുന്ന പ്രവണതയാണ് ഇതെന്ന് ആരോപണമുണ്ട്. യുകെയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ പത്തു ശതമാനം ഹോസ്പിറ്റല്‍ ജീവനക്കാരാണെന്നും റിപോര്‍ട്ടുണ്ട്. ഇതോടെ കൊറോണ രക്തസാക്ഷികളില്‍ അനേകം എന്‍എച്ച്എസ് ജീവനക്കാരും ഇടംപിടിച്ചേക്കും എന്ന ഭയം ശക്തമാകുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category