1 GBP = 94.40 INR                       

BREAKING NEWS

ഇളമുറ തമ്പുരാനെ കാണാന്‍ ആ നാട്ടിലെ പാവപ്പെട്ടവര്‍ ഗ്വാളിയോര്‍ കൊട്ടാരത്തിലെ സ്വീകരണ മുറിയില്‍ വരും; ജ്യോതിരാദിത്യ സിന്ധ്യ ചന്ദനത്തില്‍ സ്വര്‍ണം പൂശിയ പഴയ രാജ പ്രൗഢിയോട് കൂടിയ നീളന്‍ കസേരയില്‍ ഇരിക്കും; കാണാന്‍ വരുന്നവര്‍ ഒക്കെ ആ കാല് വന്ദിച്ച് സ്വീകരണ മുറിക്ക് പുറത്ത് പോകും; അധികാരമോഹത്തിന്റെ താമര പൂങ്കാവനത്തില്‍ എടുത്ത് ചാടിയ ജ്യോതിരാദിത്യയെ കടന്നാക്രമിച്ച് എന്‍എസ് യു നേതാവ്; എന്‍ എസ് യു ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ടിന്റെ പോസ്റ്റ് വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തി. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് പറയുകയാണ് എന്‍ എസ് യുവിന്റെ ദേശീയ സെക്രട്ടറിയായ അബിന്‍ വര്‍ക്കി കോടിയാട്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിത ശൈലിയെ വിമര്‍ശിക്കുകയാണ് ഈ വിദ്യാര്‍ത്ഥി നേതാവ്. കോടിയാട്ടിന്റെ ഈ കുറിപ്പ് വൈറലാകുകയാണ്.

അബിന്‍ വര്‍ക്കി കോടിയാട്ടിന്റെ പോസ്റ്റ് ചുവടെ

ഗ്വാളിയോറിലെ ജയ് വിലാസ് പാലസിലെ ഒരു സ്ഥിരം പ്രഭാത കാഴ്ചയുണ്ട്. സിന്ധ്യ രാജകുടുംബത്തിലെ ഇളമുറ തമ്പുരാനെ കാണാന്‍ ആ നാട്ടിലെ പാവപ്പെട്ടവര്‍ ഗ്വാളിയോര്‍ കൊട്ടാരത്തിലെ സ്വീകരണ മുറിയില്‍ വരും. ഇപ്പോഴത്തെ രാജാവ് ജ്യോതിരാദിത്യ സിന്ധ്യ ചന്ദനത്തില്‍ സ്വര്‍ണം പൂശിയ പഴയ രാജ പ്രൗഢിയോട് കൂടിയ നീളന്‍ കസേരയില്‍ ഇരിക്കും. അയാളുടെ കാല് മറ്റൊരു ചെറിയ സ്റ്റൂളില്‍ വച്ചിട്ടുണ്ടാവും. കാണാന്‍ വരുന്നവര്‍ ഒക്കെ ആ കാല് വന്ദിച്ച് സ്വീകരണ മുറിക്ക് പുറത്ത് പോകും ഇതൊന്നും ശ്രദ്ധിക്കാതെ നീളന്‍ കസേരയില്‍ ഇരുന്ന് ജ്യോതിരാദിത്യ സിന്ധ്യ അന്നത്തെ പത്രം വായിക്കും. ഇതാണ് നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിതം.

ജനകീയനായിരുന്ന അച്ഛന്‍ മാധവറാവു പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇത് ചെയ്യുന്നത് കണ്ട് ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത മകന്‍ ജ്യോതിരാദിത്യ ഇരുപതാം നൂറ്റാണ്ടില്‍ ഇത് പയറ്റിയപ്പോള്‍ ആണ് ഗുണ എന്ന കുടുംബ മണ്ഡലത്തില്‍ സ്വന്തം പി.എ ആയിരുന്ന ഒരു സാധാരണക്കാരനോട് അമ്പേ പരാജയപ്പെട്ടത്.

2001 തന്റെ പിതാവ് മാധവറാവു സിന്ധ്യ മരിക്കുന്നു. 'അമ്മ ഉള്‍പ്പെടെ കുടുംബം മുഴുവന്‍ ബിജെപി ചായവ് കാണിച്ചപ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അടിയുറച്ചു നിന്ന കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യ. ആ ഒഴിവിലേക്ക് ഹാര്‍വാര്‍ഡിലെയും സ്റ്റാന്‍ഫോഡിലെയും വിദ്യാഭ്യാസം കഴിഞ്ഞ് 31 വയസ്സില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ജ്യോതിരാദിത്യക്ക് നേരെ നറുക്ക് വീഴുന്നു. തന്റെ അച്ഛന്‍ പ്രതിനിധാനം ചെയ്ത ഗുണ മണ്ഡലത്തില്‍ മത്സരിക്കുന്നു. അച്ഛന്റെ മരണത്തിന്റെ സഹതാപ തരംഗത്തില്‍ , രാജ കുടുംബത്തോടുള്ള കടുത്ത ഭക്തിയില്‍ 450000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുന്നു. അങ്ങനെ പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയതില്‍ മനം നൊന്ത് ജനസംഘം രൂപീകരിക്കാന്‍ മുന്‍കൈ എടുത്ത വിജയ രാജ സിന്ദ്യയുടെ കൊച്ചു മകനും , രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ദ്യയുടെയും മധ്യപ്രദേശിലെ കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രി യശോദ രാജ സിന്ധ്യയുടെയും സഹോദരപുത്രനും ആയ ജ്യോതിരാദിത്യ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു. 2004ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നു. 2007ല്‍ തന്റെ 36 വയസില്‍ കേന്ദ്രമന്ത്രി. 2009ല്‍ വീണ്ടും മന്ത്രി. 2012ല്‍ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര മന്ത്രി 2014ല്‍ യു.പി.എ സര്‍ക്കാര്‍ പോകുന്നത് വരെ ഇത് തുടരുന്നു. 2014 മുതല്‍ 2019 വരെ എംപി . 2019ല്‍ തന്റെ മുന്‍ പി.എ യോട് മത്സരിച്ച് തോല്‍ക്കുന്നു. ഇതിനിടയില്‍ മധ്യപ്രദേശ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം കൊടുക്കാം എന്നുള്ള വാഗ്ദ്ധാനം നിരസിക്കുന്നു. പക്ഷെ എ. ഐ.സി.സി ജനറല്‍ സെക്രട്ടറി ആയി നിയമിക്കുന്നു. ഇങ്ങനെ ഈ പ്രസ്ഥാനത്തില്‍ നിന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുഭവിക്കാവുന്നത് മുഴുവന്‍ ലഭിക്കുന്നു. എന്നിട്ടും സാധാരണക്കാരോട് അടുക്കാത്ത പ്രകൃതം , സാധാരണ പ്രവര്‍ത്തകരില്‍ നിന്ന് അകലം പാലിക്കുന്നു. പഴയ രാജ പ്രൗഢിയുടെ ഇന്നത്തെ വക്താവും പ്രയോക്താവും.

2020 മാര്‍ച്ച് 9ന് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ രാജി വെക്കുന്നു. മാര്‍ച്ച് 10 ന് പാവപ്പെട്ടവന് വേണ്ടി മധ്യപ്രദേശ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന ആരോപിക്കുന്ന ജ്യോതിരാദിത്യ തന്റെ 1.5 കോടി വിലമതിക്കുന്ന റേഞ്ച് റോവര്‍ കാറില്‍ മോദിയെ കണ്ട് പാര്‍ട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.

കമല്‍നാഥിനെ പോലെ , ദിഗ്വിജയ് സിങിനെ പോലെ പവര്‍ പൊളിറ്റിക്സ് കൈകാര്യം ചെയ്യാന്‍ കഴിവുള്ള മുഖ്യമന്ത്രിയെയും നേതാക്കളെയും വീട്ടില്‍ ഇരുത്താന്‍ ഒക്കെ ആവശ്യപെട്ടാല്‍ അതൊന്നും സമ്മതിച്ചു കൊടുക്കാന്‍ സാധിക്കുന്നത് അല്ല കോണ്‍ഗ്രസ് ഹൈക്കമാന്റിന്. എങ്കിലും കൊടുക്കാവുന്ന ഉപമുഖ്യമന്ത്രി സ്ഥാനം തൊട്ട് എല്ലാം പറഞ്ഞത് ആണ്, പക്ഷെ കുറേ നാളുകള്‍ക്ക് മുന്നേ പറഞ്ഞുറപ്പിച്ച തിരക്കഥ പോലെ ജ്യോതിരാദിത്യ ബിജെപി പാളയിത്തിലേക്ക് പോയി.

ആ തിരക്കഥ വ്യക്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ അതൃപ്തന്‍ ആയിരുന്ന ജ്യോതിരാദിത്യ , ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ച ജ്യോതിരാദിത്യ , കാശ്മീര്‍ വിഷയത്തില്‍ ബിജെപി അനുകൂല നിലപാട് , പൗരത്വ വിഷയങ്ങളില്‍ രാജ്യത്ത് പ്രക്ഷോഭം ആളിപടര്‍ന്നപ്പോള്‍ മൗനിയായി നിന്ന ജ്യോതിരാദിത്യ , മൂന്ന് മാസങ്ങള്‍ക്ക് മുന്നേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന് ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്ത് മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന ജ്യോതിരാദിത്യ , വളരെ ചെറുതായ വിഷയങ്ങളില്‍ പോലും അനാവശ്യ പരാതികള്‍ ഉന്നയിച്ച് തനിക്ക് പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കുന്നില്ല എന്ന് ആളുകളെ വിശ്വസിപ്പിക്കുന്നു. ഇന്ന് താന്‍ വിശ്വസിച്ച പ്രസ്ഥാനം തന്നെ കരുതിയില്ല എന്ന് പൊതുബോധം ഉണ്ടാക്കുന്ന വിധത്തില്‍ രാജി വച്ച് പുറത്ത് പോകുന്നു. ഇത് ഒക്കെ സമയവും സീനും മുന്നേ എഴുതി വച്ച തിരക്കഥ പോലെ നടപ്പാക്കുന്നു.

പാര്‍ട്ടി ഇത് മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുന്നതില്‍ കാര്യമായ വീഴ്ച വരുത്തി എന്നത് വാസ്തവം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പാര്‍ട്ടിക്ക് ഉള്ള വേഗത കുറവ് തന്നെയാണ് ഈ കാര്യത്തിലും ദൃശ്യമായത്. രാഹുല്‍ ഗാന്ധിയോടുള്ള വ്യക്തിപരമായ ബന്ധത്തില്‍ മാത്രം കോണ്‍ഗ്രസില്‍ തുടര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ, പറ്റിയ അവസരത്തില്‍ പാര്‍ട്ടി വിടും എന്ന ധാരണ നേതാക്കന്മാര്‍ക്ക് ഉണ്ടാകാതെ പോയി.

അവസാനം ,ആരെയും തള്ളി പറയാതെ , ആരെയും ഒരു വാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്താതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് പ്രധാന വാതിലില്‍ കൂടി അദ്ദേഹം പുറത്ത് പോയി. ചെറിയ ഗോപുര വാതില്‍ തുറന്ന് കിടക്കുന്നു എന്നുള്ള വിശ്വാസവുമായി.

ഇങ്ങനെയുള്ള ഭാഗ്യാന്വേഷികളോട് കോണ്‍ഗ്രസിന് ഒന്നേ പറയാനുള്ളു. ഇവര്‍ ഒക്കെ പാര്‍ട്ടി വിട്ട് പോയാല്‍ തീരുന്നത് അല്ല ഈ പാര്‍ട്ടി. കോണ്‍ഗ്രസ് എന്നത് ഒരു സംസ്‌കാരം ആണ് , അത് ഈ ഭൂമി ഉണ്ടാകുന്നിടത്തോളം കാലം ഇവിടെ തുടരുക തന്നെ ചെയ്യും..

അതുകൊണ്ട് തന്നെ അധികാരമോഹത്തിന്റെ താമര പൂങ്കാവനത്തില്‍ എടുത്ത് ചാടിയ ജ്യോതിരാദിത്യയോട് പോടാ മോനെ സിന്ധ്യ എന്ന് വിളിച്ച് അവസാന ശ്വാസം വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സിന്ദാബാദ് എന്ന് വിളിക്കും...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category