1 GBP = 94.80 INR                       

BREAKING NEWS

പിടിക്കപ്പെട്ടാല്‍ സ്വയം തീര്‍ക്കാന്‍ വീട്ടില്‍ കരുതിയത് സയനൈയ്ഡ്; സംശയത്തിന് ഇട നല്‍കാതെ നീങ്ങിയപ്പോള്‍ സീരിയല്‍ കൊലയിലെ ചുരുള്‍ അഴിഞ്ഞു; കസ്റ്റഡിയില്‍ പ്രകടിപ്പിച്ചത് മാനസിക പ്രശ്നങ്ങള്‍; ആത്മഹത്യ ഒഴിവാക്കാന്‍ കൗണ്‍സിലിംഗും കൊടുത്തു; 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ പ്രതിക്ക് കുപ്പിച്ചില്ല് കിട്ടിയത് കേട്ട് ഞെട്ടി ഉന്നത ജയില്‍ അധികൃതര്‍; ജോലി ചെയ്യാന്‍ പോലും പുറത്തിറങ്ങാത്ത പ്രതിക്ക് എങ്ങനെ കൈമുറിക്കാന്‍ ആയുധം കിട്ടി? ജോളിയുടെ ആത്മഹത്യാ ശ്രമം ചര്‍ച്ചയാക്കുന്നതും സുരക്ഷാ പ്രശ്നങ്ങള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളിയുടെ ആത്മഹത്യാശ്രമം കേട്ട് ഞെട്ടി ഉന്നത പൊലീസ്-ജയില്‍ ഉദ്യോഗസ്ഥര്‍. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുപ്പി ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. 

ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് കുപ്പി ചില്ല് പോലുള്ള ഒരു ആയുധം ലഭിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ജോളിക്ക് കുപ്പി ചില്ല് എങ്ങനെ കിട്ടിയെന്നത് പൊലീസ് അന്വേഷണ വിധേയമാക്കും. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്ന ജോളിക്ക് ജയിലില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം വെറുതെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ആത്മഹത്യാ ശ്രമം. ജോളിയെ ജയിലിനുള്ളില്‍ ജോലി ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ കുപ്പിചില്ല് ജോളിക്ക് കിട്ടിയെന്നത് ദുരൂഹമാണ്.

ജോളിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജയിലില്‍ നിന്നും മുമ്പും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത വയറുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്. അന്നും ഇവര്‍ ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ക്ക് ജയിലില്‍ പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തി. ഇരട്ട വ്യക്തിത്വം പ്രകടിപ്പിക്കുന്ന വ്യക്തിയായതിനാല്‍ ജോളി മുഴുവന്‍ സമയവും ജയില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ പതിയെ ഇതെല്ലാം മാറ്റി. ജയില്‍ സാഹചര്യവുമായി ജോളി ഇഴുകി ചേര്‍ന്നുവെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം എത്തുന്നത്. കൃത്യസമയത്ത് ജയില്‍ അധികൃതര്‍ കണ്ടതു കൊണ്ട് മാത്രം അപകടം ഒഴിവായി. ഇല്ലെങ്കില്‍ പൊലീസിനും ജയില്‍ അധികൃതര്‍ക്കും വലിയ തലവേദനയായി മാറുമായിരുന്നു ഈ സംഭവം.

പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്ന് ജോളി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു അറസ്റ്റിലാകുന്നതിന്റെ അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നു. കല്ലറ തുറന്ന പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ പല രാഷ്ട്രീയ നേതാക്കളേയും ജോളി സമീപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ബോധ്യമായതോടെ ചില കഥകള്‍ മെനയാനും ജോളി ശ്രമം നടത്തിയിരുന്നു. തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്ന് അയല്‍വാസികളോട് ജോളി പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ തന്റെ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയായിരുന്നു ജോളിക്ക്. ഗത്യന്തരം ഇല്ലാതെ വന്നാല്‍ കൈയില്‍ കരുതിയിരുന്ന സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി. തന്ത്രപരമായിട്ടായിരുന്നു അന്വേഷണ സംഘം ജോളിയെ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് മാത്രം അന്ന് ആത്മഹത്യ ചെയ്യാന്‍ കഴിയാതെ പോയി.

എന്നെങ്കിലും പിടിക്കപ്പെട്ടാല്‍ സയനൈഡ് കഴിച്ചുതന്നെ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളി പൊലീസിനോട് പറഞ്ഞിരുന്നു. ദുരൂഹമാരണങ്ങള്‍ നടന്ന പൊന്നാമറ്റം വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ സയനൈഡ് കണ്ടെത്തിയിരുന്നു. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണു സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നല്‍കിയത്. സയനൈഡ് കഴിച്ചാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാമെന്ന് അറിയാമായിരുന്ന ജോളി, താന്‍ പിടിയിലായാല്‍ തുടര്‍ന്നുണ്ടാകാവുന്ന ക്ലേശകരമായ ചോദ്യംചെയ്യലും തെളിവെടുപ്പും ഭയപ്പെട്ടിരുന്നുവെന്നും അന്ന് വ്യക്തമായിരുന്നു. ഇതെല്ലാം പരിഗണിച്ച് ജോളിക്ക് ജയിലിനുള്ളില്‍ കൗണ്‍സിലിംഗും നല്‍കി. എന്നാല്‍ മാനസികാവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാ ശ്രമം.

ആദ്യ ഭര്‍ത്താവ് റോയ് തോമസ് കൊലപാതക കേസില്‍ ഏത് വിധേനയും ജോളിക്ക് ജാമ്യം വാങ്ങിക്കൊടുക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ആളൂര്‍ വക്കീല്‍ കോടതിയില്‍ വാദിച്ചത്. സാധാരണക്കാരിയും പാവവുമായ' ജോളിക്ക് ജാമ്യംകൊടുക്കണമേയെന്ന് പതിവ് ശൈലിയെല്ലാം മാറ്റിവെച്ച് സമാധാനപൂര്‍വ്വം കോടതിയോട് അപേക്ഷിച്ചു. ആളൂരിന്റെ വാദം കഴിഞ്ഞയുടന്‍ പ്രോസിക്യൂഷന്‍ എം.കെ ഉണ്ണിക്കൃഷ്ണന്‍ എഴുന്നേറ്റ് പ്രധാന പോയിന്റായി പറഞ്ഞത് ജാമ്യം കൊടുത്താല്‍ ജോളി ആത്മഹത്യ ചെയ്യാന്‍ വരെ സാധ്യതയുണ്ടന്നാണ്. അടുത്ത ബന്ധുക്കളായ 20 സാക്ഷികളെയും അപായപ്പെടുത്താനുള്ള സാധ്യതയും കോടതി കാണാതിരിക്കരുതെന്ന് വാദിച്ചു.

ഈ സമയത്ത് ആളൂര്‍ എഴുന്നേറ്റ് കോടതിയോട് 'she is bold lady' എന്ന് വിളിച്ച് പറഞ്ഞു. അത് കേട്ട് ചിരി തുടങ്ങിവെച്ചത് ജഡ്ജിയാണ്. ഒപ്പം കോടതി മുറിയിലുള്ള എല്ലാവരും ചിരിച്ചു. കുടുകുടാ ചിരി കേട്ടപ്പോഴാണ് ജോളി 'സാധാരണ സ്ത്രീ'യാണെന്ന് 10 മിനിറ്റ് മുന്പ് പറഞ്ഞ കാര്യം ആളൂര്‍ ഓര്‍ത്തത്. ആളൂര്‍ ഒരേ സമയം 'സാധാരണ സ്ത്രീയും ബോള്‍ഡ് സ്ത്രീ'യുമാക്കിയ ജോളിയുടെ വിധി പിന്നെ പറയാമെന്ന് പറഞ്ഞ് അവസാനം ജഡ്ജി ആ ഫയല്‍ ക്ലോസ് ചെയ്തു. ഇതിനിടെയാണ് ജോളിയുടെ ആത്മഹത്യാ ശ്രമവും എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category