1 GBP = 94.40 INR                       

BREAKING NEWS

ബിജെപി പ്രവര്‍ത്തകരുടെ കൈയില്‍നിന്നു സിഎഎ അനുകൂല ലഘുലേഘ വാങ്ങുന്ന കലക്ടര്‍! അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത വിവാദമോ കല്ലേറിലെ പ്രതികാര കാരണം? ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിലും സംശയം ഏറെ; അദീല അബ്ദുല്ലയുടെ ഔദ്യോഗിക വസതിയിലെ കല്ലേറിന് കാരണം കണ്ടെത്താനാവാതെ വലഞ്ഞ് പൊലീസ്; വയനാട് കളക്ടറെ ആക്രമിച്ചതിന് പിന്നില്‍ മദ്യപാനികളെന്ന തിയറിയും സജീവം

Britishmalayali
kz´wteJI³

വയനാട്: കളക്ടര്‍ ഡോ അദീല അബ്ദുല്ലയുടെ വീട്ടിന് നേരെയുണ്ടായ കല്ലേറിന്റെ കാരണം പോലും കണ്ടെത്താനാവാതെ വലഞ്ഞ് പൊലീസ്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ കളക്ടറുടെ വീട് അതീവ സുരക്ഷ മേഖലയിലാണുള്ളത്. ഇവിടെയാണ് പാതിരാത്രിയില്‍ അജ്ഞാതര്‍ രണ്ടു തവണ കല്ലേറ് നടത്തി മടങ്ങിയത്. കല്ലേറ് നടക്കുമ്പോള്‍ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും 3 കുട്ടികളും 2 ജോലിക്കാരും വീട്ടിലുണ്ടായിരുന്നു. കല്ലെറിഞ്ഞവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയും ചെയ്തു.

വൈത്തിരി വെടിവയ്പില്‍ മാവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം മാര്‍ച്ച് 6നാണ്. ജലീലിന്റെ ചോരയ്ക്കു പകരം വീട്ടുമെന്ന് സിപിഐ(മാവോയിസ്റ്റ്) പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ആദിലയോട് ഇവര്‍ക്ക് പ്രതികാരം തോന്നേണ്ട സാഹചര്യമൊന്നുമില്ല. വ്യക്തിപരമായ പ്രതികാരം തീര്‍ക്കലിന്റെ സ്വഭാവമാണ് അക്രമത്തിനുള്ളത്. റോഡിലൂടെ നടന്നുപോയ സാമൂഹികവിരുദ്ധരോ മദ്യപാനികളോ കല്ലെടുത്തെറിഞ്ഞതാവാനുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്.

സായുധരായ 4 പൊലീസ് ഉദ്യോഗസ്ഥരാണ് കളക്ടറുടെ രണ്ടു വസതികളിലും സുരക്ഷാചുമതലയിലുള്ളത്. കൂടാതെ കലക്ടര്‍ക്കൊപ്പം എപ്പോഴും ഗണ്‍മാനും സുരക്ഷാ ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥരും ഉണ്ടാകും. ഇവരാരും അക്രമികളെ കണ്ടിട്ടില്ല. രാഷ്ട്രീയ പ്രചാരണത്തിനെത്തിയ ബിജെപി പ്രവര്‍ത്തകരുടെ കൈയില്‍നിന്നു കലക്ടര്‍ സിഎഎ അനുകൂല ലഘുലേഘ വാങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു. കലക്ടറുടെ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും പ്രചാരണങ്ങളുണ്ടായി. ഇതിലുള്ള പ്രതികാരമാകാം കല്ലേറെന്ന വിലയിരുത്തലിലാണ് പൊലീസ്.

ക്യാംപ് ഓഫിസിന്റെ കവാടത്തിലോ മുന്‍വശത്തോ നിരീക്ഷണക്യാമറകള്‍ ഇല്ല. വീടിന്റെ വരാന്തയില്‍ 2 ക്യാമറകള്‍ ഉണ്ടെങ്കിലും ഇവയിലൈാന്നും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമില്ല. തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷന്‍, പെട്രോള്‍ പമ്പ് എന്നിവയിലെയും മറ്റു സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. കല്ലേറുണ്ടായ സാഹചര്യത്തില്‍ കലക്ടറുടെ ക്യാംപ് ഓഫിസിനു പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് കൈയടി നേടിയ ഉദ്യോഗസ്ഥയാണ് ആദില. പിന്നീടാണ് ഉരാളുങ്കലുമായി ഉരസുന്നത്. അഞ്ചര ലക്ഷം പാവങ്ങള്‍ക്ക് വീട് നല്‍കാനുള്ള ലൈഫ്മിഷന്‍ പദ്ധതിയില്‍ കോഴിക്കോട്ടെ സി. പി. എം. ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്കായി വമ്പന്‍ ചരട് വലികള്‍ നടന്നിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ ഒറ്റ ടെന്‍ഡറില്‍ കരാര്‍ നല്‍കണമെന്ന ചീഫ്സെക്രട്ടറി പോള്‍ ആന്റണിയുടെ നിര്‍ദ്ദേശം പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ചീഫ് സെക്രട്ടറി ശകാരിച്ച മിഷന്‍ സിഇഒ അദീല അബ്ദുള്ള ദീര്‍ഘകാല അവധിയെടുത്ത്, പദവി ഒഴിയുകയാണെന്ന് അന്ന് അറിയിച്ചിരുന്നു. വിയോജനക്കുറിപ്പെഴുതിയ നഗരകാര്യ സെക്രട്ടറി ഡോ.ബി. അശോകിനെ വകുപ്പു മാറ്റി. അശോകും അവധിയില്‍ പോയി. ചീഫ്എന്‍ജിനിയര്‍ കെ.സുന്ദരന്‍ രാജിവച്ചു. ഇങ്ങനെ ഊരാളുങ്കലിന്റെ കള്ളക്കളികള്‍ കണ്ടെത്തിയത് അദിലായിരുന്നു. ഇത് ചര്‍ച്ചയായതോടെ സര്‍ക്കാരിന്റെ കണ്ണിലെ കരടായി അദില മാറി.

ടെന്‍ഡറില്ലാതെ സൊസൈറ്റിക്ക് 60 കോടിയുടെ നിര്‍മ്മാണ കരാര്‍ നല്‍കാന്‍ ഉന്നതസമ്മര്‍ദ്ദം ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഉണ്ടായി. ഫെബ്രുവരിയില്‍ വിളിച്ച ടെന്‍ഡറുകളില്‍ ഉയര്‍ന്ന യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചതിനാല്‍ പങ്കാളിത്തം കുറവായിരുന്നു. എന്നാല്‍ ഒറ്റ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ മലപ്പുറത്തെ 6 കോടിയുടെ നിര്‍മ്മാണം സൊസൈറ്റിക്ക് നല്‍കണമെന്ന് ചീഫ് സെക്രട്ടറി രേഖാമൂലം നിര്‍ദ്ദേശം നല്‍കി. ഭാവിയില്‍ നിയമനടപടി നേരിടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ചീഫ് സെക്രട്ടറി വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തിനു സമര്‍പ്പിച്ച കുറിപ്പില്‍ ഒറ്റ ടെന്‍ഡര്‍ നടപടിയിലെ അപാകത ചൂണ്ടിക്കാണിച്ചതാണ് ഡോ. ബി. അശോകിന് കുരുക്കായത്. ഇതിന് പിന്നാലെയാണ് ആദീല അബ്ദുള്ളയുടെ ദീര്‍ഘകാല അവധിയുമെത്തിയത്. ഇതോടെ ലൈഫ് മിഷനില്‍ അഴിമതിയുടെ സാധ്യത പോലും ചര്‍ച്ചയായി. പിന്നീട് ആലപ്പുഴയില്‍ കളക്ടറായി. അവിടെ നിന്നാണ് വയനാട്ടില്‍ എത്തുന്നത്.

കോഴിക്കോട് കുറ്റ്യാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നം ലക്ഷ്യം നേടാന്‍ ഇറങ്ങിത്തിരിച്ചത്. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ല്‍ ഐ.എ.എസ് സ്വന്തമാക്കി തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതല്‍ കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായിരുന്നു. തിരൂരിന്റെ സബ്കളക്ടര്‍ കസേരയിലെ ആദ്യ വനിതാ ഐ.എ.എസ് സബ്കളക്ടര്‍ എന്ന പദവിയും ഡോ. അദീല അബ്ദുള്ളയ്ക്കായിരുന്നു. തിരൂര്‍ റവന്യുഡിവഷന്റെ ചുമതലയായിരുന്നു അദീലക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category