1 GBP =93.80 INR                       

BREAKING NEWS

പതിമൂന്നാമത് ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ മാര്‍ച്ച് ഒന്‍പതിന് നടക്കും

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി പൊങ്കാല അര്‍പ്പിക്കപ്പെട്ട ചരിത്രം പതിമൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യുകെയിലുള്ള ദേവീ ഭക്തര്‍ക്ക് അനുഗ്രഹ വേദി ഈ വര്‍ഷവും ഒരുക്കുന്നത് ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ്വര്‍ക്ക് എന്ന മലയാളി വനിതകളുടെ സാംസ്‌കാരിക സംഘടനയാണ്. മാര്‍ച്ച് ഒന്‍പതിനു തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് പൊങ്കാലക്കായുള്ള പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും.

പ്രാര്‍ത്ഥനയുടെയും, വിശ്വാസത്തിന്റെയും, ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി പൊങ്കാല വിജയകരമായി തുടര്‍ന്ന് പോകുവാന്‍ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരന്‍ അഭിപ്രായപ്പെട്ടു.

ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ടെമ്പിളിന്റെ ആദിപരാശക്തിയായ ജയദുര്‍ഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തുന്ന ഭക്തരുടെ താലത്തിലേക്ക് തുടര്‍ന്ന് ദീപം പകര്‍ന്നു നല്‍കും. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും, പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിന്റെ സമുച്ചയത്തിലെ ലക്ഷ്മി, ഭദ്ര തുടങ്ങി എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.

വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന പൊങ്കാലയില്‍, കമ്മ്യൂണിറ്റി നേതാക്കള്‍, മെമ്പര്‍മാര്‍, നിരവധി അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്വര്‍ക്കിന്റെ ആരോഗ്യ-സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ വിജയങ്ങള്‍ക്കു പിന്നിലുണ്ട്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്വര്‍ക്ക് ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും, സമാധാനത്തിന്നുമായി ആചരിക്കുന്ന പൊങ്കാലയിടലിനു ശേഷം ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹവും തേടി സായൂജ്യം അണയുവാനും ഉള്ള സുവര്‍ണാവസരമാണ് ഇവിടെ ഒരുക്കുന്നത്. സംഘാടക സമിതി, ഏവരെയും പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഡോ. ഓമന ഗംഗാധരന്‍ - 07766822360, ശ്രീ. മുരുകന്‍ ടെമ്പിള്‍ - 02084788433

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category