1 GBP = 94.40 INR                       

BREAKING NEWS

ഡല്‍ഹി കലാപത്തിനിടെ മദ്യവില്‍പ്പനശാല കൊള്ളയടിച്ച് ആക്രമികള്‍; 80 ലക്ഷം രൂപ വിലവരുന്ന വൈനും ബിയറും ആക്രമാസക്തരായ ജനക്കൂട്ടം കവര്‍ന്നത് തിങ്കളാഴ്ച വൈകിട്ടോടെ; കടയിലെ ഉപകരണങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തതായി മദ്യപില്‍പനശാല മാനേജര്‍; ആക്രമികളെ തടയാതെ പൊലീസും ഒത്താശ ചെയ്യുന്നതായി ആരോപണം; ഡല്‍ഹി കലാപത്തില്‍ മരണം 18 കവിഞ്ഞു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന കലാപത്തിനിടെ മദ്യവില്‍പ്പനശാല കൊള്ളയടിച്ച് ആക്രമികള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ്ബാഗിലെ മദ്യശാലയാണ് കലാപകാരികള്‍ തിങ്കളാഴ്ച വൈകിട്ട് കൊള്ളയടിച്ചത്. ഇരച്ചെത്തിയ ജനക്കൂട്ടം മദ്യശാല ആക്രമിക്കുകയായിരുന്നെന്നും 75-80 ലക്ഷം രൂപ വിലമതിക്കുന്ന വൈനും ബിയറും നഷ്ടപ്പെട്ടെന്നും മദ്യശാല മാനേജര്‍ രാജ് കുമാര്‍ പറഞ്ഞു. കടയിലെ സ്‌കാനറുകള്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയും അക്രമികള്‍ തല്ലിത്തകര്‍ത്തു. കൊള്ളയടി തടയാന്‍ പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പടുത്തി.

ഡല്‍ഹിയില്‍ രണ്ടു ദിവസമായി തുടരുന്ന വര്‍ഗീയ കലാപത്തില്‍ ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടതായാണു കണക്ക്. നിരവധി കടകളും വീടുകളും ഷോറൂമുകളും അക്രമികള്‍ തല്ലിത്തകര്‍ത്തു. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമികളുടെ അഴിഞ്ഞാട്ടം.എന്നാല്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 55 പൊലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു.

കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷം വ്യാപകമായതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അജിത് ഡോവല്‍ ഡല്‍ഹി കമ്മീഷണര്‍ ഓഫീസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ത്തി വച്ച മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ അറിയിച്ചു. എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവര്‍ത്തിക്കും.


സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രം അറിയിച്ചു. ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. നൂറുകണക്കിന് കടകളും വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു നിശ്ചയിച്ച കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category