ന്യൂഡല്‍ഹി: 'ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളില്‍ നിന്ന് സമരക്കാരെ നീക്കാന്‍, ഡല്‍ഹി പൊലീസിന് ഞങ്ങള്‍ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഇടപെടും. പിന്നെ ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞാലും കേട്ടെന്നു വരില്ല.'- ഇത് കപില്‍ മിശ്രയുടെ ആഹ്വാനമാണ്.ഡല്‍ഹിയുടെ അഭിനവ ബാല്‍താക്കറെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാക്കുകള്‍കൊണ്ട് തീ തുപ്പുന്ന ബിജെപി നേതാവ്.
ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് ഇന്ന് ന്യുഡല്‍ഹി പുകയുന്നത്. സിഎഎ സമരത്തിന്റെ പേരില്‍ ഏഴുപേര്‍ കൊല്ലപ്പെടാനുണ്ടായ അക്രമങ്ങളുടെ സൂത്രധാരനെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന കപില്‍ മിശ്രയുടെ ഭൂതകാലം പക്ഷേ മതേതര പാര്‍ട്ടിയായ ആം ആംദ്മിയില്‍ ആയിരുന്നുവെന്നയാണ് ഏറെ കൗതുകകരം.
ഞായറാഴ്ച ദിവസം മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ മിശ്ര ഉത്തരപൂര്‍വ ഡല്‍ഹിയിലെ ജാഫറാബാദില്‍ വെച്ച് പൗരത്വ പ്രതിഷേധ സമരങ്ങള്‍ക്കെതിരായി ഒരു റാലി നടത്തി. അതിലേക്ക് സംഘടിച്ചെത്താന്‍ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരോട് ആഹ്വാനം ചെയ്തു. റാലിയില്‍ ഏറെ പ്രകോപനകരമായ പ്രസംഗം നടത്തി എന്ന് മാത്രല്ല അനേകായിരങ്ങള്‍ ഫോളോ ചെയ്യുന്ന തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ' ജാഫറാബാദില്‍ മറ്റൊരു ഷാഹീന്‍ ബാഗ് ഉണ്ടാകാന്‍ അനുവദിച്ചുകൂടാ...' എന്ന് ഒരു ട്വീറ്റും ചെയ്തു. ആ റാലിക്കും ട്വീറ്റിനും പിന്നാലെ ജാഫറാബാഗില് പൗരത്വ പ്രതിഷേധങ്ങളെ എതിര്‍ക്കുന്നവര്‍ സംഘടിച്ചു. അവരും ജാഫറാബാദില്‍ പ്രതിഷേധിക്കുന്നവരും തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നു. കല്ലേറുണ്ടായി. ചില വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.
ആദ്യം നടന്ന ഈ നേരിയ സംഘര്‍ഷത്തിന് ശേഷം കപില്‍ മിശ്ര ഒരു ഭീഷണി കൂടി മുഴക്കി. 'ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളില്‍ നിന്ന് സമരക്കാരെ നീക്കാന്‍, ഡല്‍ഹി പൊലീസിന് ഞങ്ങള്‍ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഇടപെടും. പിന്നെ ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞാലും കേട്ടെന്നു വരില്ല. 'അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വരികയാണ്, അതുകൊണ്ട് സമരങ്ങളോ പ്രതിഷേധങ്ങളോ നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നാവശ്യപെടുന്ന മിശ്രയുടെ മറ്റൊരു വീഡിയോയും വന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ബന്ദ് ആഹ്വാനം ഏറ്റെടുത്താണു ജാഫറാബാദ് മെട്രോ സ്റ്റേഷന് മുന്നില്‍ സീലംപുരില്‍ നിന്നു മൗജ്പൂരിലേക്കും യമുനാ വിഹാറിലേക്കും പോകുന്ന 66ാം നമ്പര്‍ റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ സ്ത്രീകള്‍ പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തിലുള്ള വലിയ സംഘം പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കപില്‍ മിശ്രയാണ് കലാപകാരികളെ ആക്രമിക്കാന്‍ ആഹ്വാനം ചെയതിരന്നു 'ദ പ്രിന്റ്'പോലുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സംഘത്തിന്റെ കലാപശ്രമങ്ങളുടെ പരിണിതഫലമാണ് തിങ്കളാഴ്ച പൊലീസ് ഉദ്യോഗസ്ഥന് അടക്കം അഞ്ചുപേര്‍ കൊല്ലപ്പെടുന്നതിലും കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കും എത്തിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കടുത്തവാക്കുകളും കൊലവിളിയുമാണ് മിശ്രയുടെ രീതി. അതുകൊണ്ടാണ് അദ്ദേഹത്തിന് ഡല്‍ഹിയുടെ ബാല്‍താക്കറേ എന്ന പേരും വീണത്. മിശ്രയുടെ കൈവട്ട വാക്കുകള്‍മൂലം മുമ്പും ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ആപ്പില്‍നിന്ന് കാവിയിലേക്ക്
മുമ്പ് ഡല്‍ഹിയില്‍ നിന്ന് ബിജെപിക്ക് ഒരു മേയര്‍ ഉണ്ടായിരുന്നു .പേര് അന്നപൂര്‍ണ മിശ്ര. അവരുടെ മകനാണ് 39 കാരനായ കപില്‍ മിശ്ര. അച്ഛന് രാമേശ്വര്‍ മിശ്ര മുന്‍ സോഷ്യലിസ്റ്റ് നേതാവും ചിന്തകനും എഴുത്തുകാരനും ഒക്കെയാണ്. ഡല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്ന് പഠിച്ചിറങ്ങിയ കപില്‍ മിശ്ര ആദ്യം കൈവെച്ചത് നയപ്രചാരണ രംഗത്താണ്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഗ്രീന്‍ പീസ് തുടങ്ങിയവയുടെ നയരൂപീകരണ, പ്രചാരണ യജ്ഞങ്ങളില്‍ കപില്‍ മിശ്ര ഭാഗഭാക്കായിരുന്നു. രാഷ്ട്രീയത്തില്‍ കപില്‍ മിശ്രയുടെ സ്വരം ആദ്യം ഉയര്‍ന്നു വന്നത് സുരേഷ് കല്‍മാഡിക്ക് എതിരെയാണ്. 2010 -ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ വ്യാപകമായ അഴിമതിയുണ്ടെന്ന പരാതി ആദ്യമായി ഉയര്‍ത്തിയവരില്‍ ഒരാള്‍ കപില്‍ മിശ്രയായിരുന്നു.

അന്ന് മിശ്ര, അന്നത്തെ ഇന്‍കം ടാക്സ് കമ്മീഷണര്‍ ആയ അരവിന്ദ് കെജ്രിവാള് ഐഎഎസ് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ (കഅഇ)യോട് സഹകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കാലം. 2012 -ല്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച അന്നുതൊട്ടുതന്നെ പാര്‍ട്ടിയിലെ സജീവാംഗമായിരുന്നു കപില്‍ മിശ്രയും. 2013 ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിലെ അഗ്നിപരീക്ഷയില്‍ കപില്‍ മിശ്രയ്ക്കും അവസരം കിട്ടി. കാരാവലില്‍ നിന്ന് മത്സരിച്ച മിശ്ര പക്ഷേ, ബിജെപിയിലെ മോഹന്‍ സിങ് ബിഷ്റ്റിനോട് കേവലം 3000 -ല്‍ പരം വോട്ടുകള്‍ക്ക് പരാജയം രുചിച്ചു. എന്നാല്‍, അതുകൊണ്ട് തളരാതെ വീണ്ടും പ്രവര്‍ത്തനം തുടര്‍ന്ന കപില്‍ മിശ്ര അതേ സീറ്റില്‍ 2015 -ല്‍ തെരഞ്ഞെടുപ്പുണ്ടായപ്പോള്‍ ആഞ്ഞു വീശിയ ആം ആദ്മി പാര്‍ട്ടി തരംഗത്തിന്റെ ഒപ്പം, 44,000 വോട്ടുകള്‍ക്ക് ജയിച്ചു കയറി. അന്ന് കെജ്രിവാളിന്റെ വിശ്വസ്തനായിരുന്ന കപില്‍ മിശ്രയ്ക്ക് അദ്ദേഹം ജലം, ടൂറിസം, ഗുരുദ്വാര തെരഞ്ഞെടുപ്പ്, കല, സാംസ്കാരികം, ഭാഷ തുടങ്ങിയ പല വകുപ്പുകളുടെയും ചുമതല നല്കി. ഷീലാ ദീക്ഷിത്തിനെതിരായ വാട്ടര്‍ ടാങ്കര്‍ അഴിമതിക്കേസിലെ റിപ്പോര്‍ട്ട് തയ്യാറാക്കിയതും മിശ്രയുടെ കാര്‍മികത്വത്തില്‍ ആയിരുന്നു.
രണ്ടേരണ്ടു വര്‍ഷത്തിനുള്ളില്‍ കാര്യങ്ങളൊക്കെ തലകീഴ്മേല്‍ മറിഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വവുമായി കപില്‍ മിശ്ര ഇടഞ്ഞു. മന്ത്രിസ്ഥാനത്തു നിന്ന് കെജ്രിവാള് മിശ്രയെ നീക്കം ചെയ്തു. അതോടെ മിശ്ര പാര്‍ട്ടിക്കെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് രണ്ടുകോടി പണമായി നല്‍കുന്നത് താന്‍ നേരിട്ടുകണ്ടു എന്ന് കപില്‍ മിശ്ര അന്ന് ആരോപിച്ചു. 2017 മെയ് ആറിന് കപില്‍ മിശ്രയുടെ ആം ആദ്മി പാര്‍ട്ടി പ്രാഥമികാംഗത്വം തന്നെ റദ്ദാക്കപ്പെട്ടു. ആ ആരോപണത്തില്‍ വസ്തുതയുള്ളതായി കണ്ടെത്താന്‍ ഡല്‍ഹി ലോകായുക്തയ്ക്കോ, പിന്നീടുവന്ന സിബിഐക്കോ കഴിഞ്ഞില്ല. അതുകൊണ്ട് ആ ആരോപണം നിലനിന്നില്ല. കെജ്രിവാള് കുറ്റവിമുക്തനാക്കപ്പെട്ടു. മെയ് 31 -ന് നിയമസഭയ്ക്കുള്ളില്‍ വെച്ച് ചില ആപ്പ് എംഎല്‍എമാര്‍ ആക്രമിച്ചു എന്ന് കപില്‍ മിശ്ര ആരോപിച്ചു. ആ സംഭവത്തിന് ശേഷം മിശ്രയും ബിജെപി അംഗങ്ങളുമായുള്ള അടുപ്പം ഏറെ വന്നു. ആം ആദ്മി പാര്‍ട്ടി പ്രതിനിധികളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രചാരണം നടത്തുകയും ഒക്കെ ഉണ്ടായി. അതോടെ മിശ്രയ്ക്കെതിരെ കൂറുമാറ്റത്തിന്റെ പേരില്‍ നടപടി വന്നു. 2019 ഓഗസ്റ്റ് 2 കപില്‍ മിശ്രയുടെ നിയമസഭംഗത്വം റദ്ദാക്കപ്പെട്ടു. അടുത്ത ദിവസം തന്നെ താന്‍ ബിജെപിയില്‍ ചേരുന്നതായി കപില്‍ മിശ്ര പ്രഖ്യാപിച്ചു.
തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പില്‍ മോഡല്‍ ടൗണില്‍ നിന്ന് എംഎല്‍എ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും, മിശ്ര 11,000 വോട്ടുകള്‍ക്ക് സിറ്റിങ് എംഎല്‍എ അഖിലേഷ് പാതി ത്രിപാഠിയോട് തോറ്റു. ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉന്നയിക്കാന്‍ കപില്‍ മിശ്ര യാതൊരു മടിയും കാണിച്ചില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ 'ഇന്ത്യ - പാക്കിസ്ഥാന് പോരാട്ടം' എന്ന് വിശേഷിപ്പിച്ചത് കപില്‍ മിശ്രയാണ്. ഷാഹീന്‍ബാഗിനെപ്പറ്റിയും നിരവധി വര്‍ഗീയവെറി തുളുമ്പുന്ന പരാമര്‍ശങ്ങളും മിശ്ര ഉന്നയിച്ചു.'എട്ടാം തീയതി നടക്കാന്‍ പോകുന്നത് ഇന്ത്യ പാക്കിസ്ഥാന് പോരാട്ടമാണ്. ഷാഹീന്‍ബാഗിലും മറ്റു പല കുഞ്ഞുകുഞ്ഞു പോക്കറ്റുകളിലും ഇതിനകം തന്നെ പാക്കിസ്ഥാന് നിഴഞ്ഞു കയറി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ' എന്ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തു അന്ന്. ട്വീറ്റ് വന്നു നിമിഷങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി ചെന്നു. കമ്മീഷന് അദ്ദേഹത്തോട് ട്വീറ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചതിന് വിശദീകരണവും തേടി. എന്നാല്‍, മിശ്രയുടെ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടപ്പോള്‍ അന്ന് കമ്മീഷന് 48 മണിക്കൂര്‍ നേരത്തെ പ്രചാരണവിലക്കും മിശ്രക്ക് നല്‍കിയിരുന്നു.

പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി നാട്ടില്‍ വര്‍ഗീയകലാപം അഴിച്ചുവിട്ടതിന് കപില്‍ മിശ്രയ്ക്കെതിരെ എഫ്ഐആര്‍ ഇട്ട് എത്രയും പെട്ടെന്ന് മിശ്രയെ അറസ്റ്റ് ചെയ്യണം എന്നാണ് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ, പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൗനം തുടരുകയായിരുന്നു മുുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഡല്‍ഹിയില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് സഹായം ആവശ്യപ്പെട്ട് രംഗത്തുവന്നു. ഡല്‍ഹിയിലെ ചില ഭാഗങ്ങള്‍ അസ്വസ്ഥജനകമാണെന്ന സങ്കടകരമായ വാര്‍ത്തകളാണ് പുറത്തു വരുന്നതെന്നും സമാധാനവും ഐക്യവും നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നതായും കെജ്രിവാള് ട്വീറ്റ് ചെയ്തു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ