1 GBP = 95.35 INR                       

BREAKING NEWS

വിസിറ്റിംഗ് വിസയില്‍ ബന്ധുക്കള്‍ എത്തും മുമ്പ് ഇന്‍ഷുറന്‍സ് ഉറപ്പാക്കുക; അല്ലെങ്കില്‍ കൊറോണ ബാധിച്ച് ഒഴിപ്പിച്ചപ്പോള്‍ ഭാര്യ ചൈനക്കാരിയായതിനാല്‍ 10,000 പൗണ്ട് അടക്കേണ്ടി വന്ന ഈ ബ്രിട്ടീഷുകാരന്റെ ഗതി വരും

Britishmalayali
kz´wteJI³

നിങ്ങളുടെ ഉറ്റവര്‍ ആരെങ്കിലും യുകെയിലേക്ക് വരുന്നുണ്ടെങ്കില്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുത്തുവെന്ന് ഉറപ്പിക്കുക. പുതിയ നിയമം അനുസരിച്ച് നിങ്ങള്‍ എന്‍എച്ച്എസ് സര്‍ചാര്‍ജ് 400 പൗണ്ട് അടച്ചില്ലെങ്കില്‍ വിസ ഉണ്ടെങ്കിലും ചികിത്സക്ക് ഫീസ് അടക്കണം. ആശുപത്രിയില്‍ അടക്കേണ്ടി വരുന്നത് കൈപൊള്ളുന്ന ബില്ലാവും. കൊറോണ ബാധ തുടരുന്ന ബ്രിട്ടന്‍ ചൈനയില്‍ നിന്നും കൊണ്ടു വന്ന സംഘത്തിലെ ഒരു വെള്ളക്കാരന്റെ ഭാര്യ ചൈനീസുകാരിയായതിനാല്‍ അടക്കേണ്ടി വന്ന 10,000 പൗണ്ടിന്റെ കഥ കേള്‍ക്കുമ്പോഴെ നിങ്ങള്‍ ഇതിന്റെ സീരിയസ്നെസ് അറിയൂ

വുഹാനില്‍ കൊറോണ ബാധ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും ഒഴിപ്പിച്ച് ബ്രിട്ടനിലേക്ക് കൊണ്ടു വന്ന ബ്രിട്ടീഷുകാരില്‍ ഉള്‍പ്പെട്ട ഗ്ലോസ്റ്റര്‍ഷെയറിലെ ജെഡ് ജോണ്‍സിനാണ് ഇത്രയും വലിയ തുക അടക്കേണ്ട ഗതികേടുണ്ടായിരിക്കുന്നത്. ഇയാളുടെ ഭാര്യ 24 ആഴ്ച ഗര്‍ഭിണിയായിരുന്നുവെങ്കിലും ഇവര്‍ക്ക് എന്‍എച്ച്എസിലെ സൗജന്യ ചികിത്സ നിഷേധിക്കുകയായിരുന്നു. ഭാര്യയ്ക്ക് ഇന്‍ഷുറന്‍സില്ലാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഇത്രയും വലിയ തുക അടക്കേണ്ടി വന്നിരിക്കുന്നത്. ചൈനയില്‍ നിന്നും ഒഴിപ്പിച്ച് കൊണ്ടു വന്നതിനെ തുടര്‍ന്ന് ഇവര്‍ രണ്ടാഴ്ചത്തെ ക്വോറന്റ്‌റീന്‍ മില്‍ട്ടന്‍ കീനെസില്‍ ഞായറാഴ്ച പൂര്‍ത്തിയാക്കിയിരുന്നു.

ലിയു പാന്‍ എന്ന പേരുള്ള തന്റെ ഗര്‍ഭിണിയായ ഭാര്യയുടെ കെയറിന് വേണ്ടിയാണ് 28കാരനായ ജോണ്‍സിന് ഇത്രയും തുക മുടക്കേണ്ടി വന്നിരിക്കുന്നത്. ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിലവില്‍ ജോണ്‍സിന്റെ ഗ്ലോസ്റ്റര്‍ഷെയറിലെ വീട്ടിലേക്ക് താമസിക്കാനായി പോയിരിക്കുകയാണിവര്‍. കൊറോണ ബാധിച്ച് ഒഴിപ്പിക്കുന്നതിന് മുമ്പ് ഈ ദമ്പതികള്‍ വുഹാനില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി താമസിച്ച് വരുകയായിരുന്നു. തന്റെ ഭാര്യക്ക് ആറ് മാസത്തെ താല്‍ക്കാലിക യുകെ വിസ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ബ്രിട്ടീഷ് പൗരനായ ജോണ്‍സ് പറയുന്നത്.

പ്രസവത്തിന് വേണ്ടി ഈ യുവതി ചൈനയിലേക്ക് പോകേണ്ടി വരുമെന്നാണ് കരുതുന്നത്. തന്റെ ഭാര്യക്ക് എന്‍എച്ച്എസിന്റെ സൗജന്യ കെയര്‍ ലഭിക്കുമെന്ന് എത്രയും വേഗം ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നുവെന്നാണ് ജോണ്‍സ് പറയുന്നത്. നിനച്ചിരിക്കാതെ തങ്ങളില്‍ നിന്നും ആയിരക്കണക്കിന് പൗണ്ടുകള്‍ ചികിത്സക്കായി ഈടാക്കിയ എന്‍എച്ച്എസ് നടപടി അനീതികരമാണെന്നും ജോണ്‍സ് ആരോപിക്കുന്നു. എന്നാല്‍ തന്റെ ഭാര്യയുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ താന്‍ ഇത് അടക്കാന്‍ നിര്‍ബന്ധിതനായിത്തീരുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാനാണ് തങ്ങള്‍ വുഹാനില്‍ നിന്നും പെട്ടെന്ന് ഒഴിഞ്ഞിങ്ങോട്ട് വന്നതെന്നും എന്നിട്ടും എന്‍എച്ച്എസ് കെയര്‍ ഗര്‍ഭിണിയായി തന്റെ ഭാര്യക്ക് നിഷേധിക്കുകയും ചെയ്തതില്‍ ജോണ്‍സ് അമര്‍ഷ് രേഖപ്പെടുത്തുന്നു. യുകെയില്‍ ഓര്‍ഡിനറിലി റെസിഡന്റ് ആയവര്‍ക്ക് മാത്രമാണ് എന്‍എച്ച്എസിന്റെ സൗജന്യ ചികിത്സ ലഭിക്കാറുള്ളത്. അതായത് മിക്ക സമയത്തും ഇവര്‍ യുകെയിലുണ്ടായിരിക്കണമെന്നാണ് ഇത് സംബന്ധിച്ച നിയമം വിവക്ഷിക്കുന്നത്.  ഏഴ് വര്‍ഷം മുമ്പാണ് ജോണ്‍സ് ചൈനയിലേക്ക് പോയത്. ഇയാളുടെ ഭാര്യ ചൈനീസ് പൗരത്വമുള്ളയാളാണ്. അതായത് ബ്രിട്ടീഷ് പൗരനായ ജോണ്‍സിന് എന്‍എച്ച്എസ് സൗജന്യ ചികിത്സ ലഭിക്കുമ്പോള്‍ ഭാര്യക്ക് ഇത് ലഭിക്കില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category