1 GBP = 95.35 INR                       

BREAKING NEWS

കൊലയാളി വൈറസ് ഇറ്റലിയില്‍ പരക്കുന്നു; ഏഴു മരണവും 229 രോഗികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ അതിര്‍ത്തികള്‍ എല്ലാം അടഞ്ഞു; വിപണി തലയും കുത്തി വീണു; വത്തിക്കാനും പൂര്‍ണമായി ഒറ്റപ്പെട്ടു; കൊറോണ ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട് യൂറോപ്പ്

Britishmalayali
kz´wteJI³

കൊറോണ ഭീതി മൂര്‍ധന്യത്തിലെത്തിയതിനെ തുടര്‍ന്ന് യൂറോപ്പിന്റെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണിപ്പോഴുള്ളത്. നിയന്ത്രണം വിട്ട കൊറോണ വൈറസ് ഇറ്റലിയില്‍ പരക്കുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇറ്റലിയില്‍ മാത്രം കൊറോണ ബാധിച്ച് ഏഴ് മരണവും 229 രോഗികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ എല്ലാം അടഞ്ഞിരിക്കുകയാണ്. കൊറോണ കാരണമുണ്ടായ സാമ്പത്തിക അനിശ്ചിതത്വം രാജ്യത്തെ വീര്‍പ്പ് മുട്ടിക്കുന്നുണ്ട്. തല്‍ഫലമായി ഇറ്റലിയിലെ   വിപണി തലയും കുത്തി വീണിട്ടുമുണ്ട്. കൊലയാളിയാ വൈറസ് മൂലം വത്തിക്കാനും പൂര്‍ണമായി ഒറ്റപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

കൊറോണ പടരുന്നത് തടയുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ പാസ്പോര്‍ട്ട് രഹിത ഷെന്‍ഗന്‍ ട്രാവല്‍ സോണ്‍ താല്‍ക്കാലികമായെങ്കിലും മരവിപ്പിക്കാനുളള സമ്മര്‍ദം യൂറോപ്യന്‍ യൂണിയന് മുകളില്‍ ശക്തമായിട്ടുണ്ട്. കൊറോ ബാധിച്ചവര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്കുകളൊന്നുമില്ലാതെ സഞ്ചരിച്ച് കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ത്തുന്നത് തടയുന്നതിനാണിത്. ഇറ്റലിയില്‍ കൊറോണ ബാധിച്ച് ഏഴ് പേര്‍ മരിക്കുകയും 229 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതിനെ  തുടര്‍ന്ന് സമീപത്തെ രാജ്യങ്ങളില്‍ കൊറോണഭീതി ശക്തമായിട്ടുണ്ട്.

ഇതിനാല്‍ സമീപരാജ്യങ്ങളിലെ അതിര്‍ത്തി പരിശോധനകള്‍ കര്‍ക്കശമാക്കണമെന്ന ആവശ്യവും ശക്തമാണ്. 'മോഡറേറ്റ് ഹൈ റിസ്‌ക്' മുന്നറിയിപ്പാണ് യൂറോപ്പില്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഉയര്‍ത്തിയിരിക്കുന്നതെങ്കിലും ഷെന്‍ഗന്‍ മേഖലയിലെ സ്വതന്ത്ര സഞ്ചാരം മരവിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ബ്രസല്‍സ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇറ്റലി അടക്കമുള്ള 26 ഷെന്‍ഗന്‍ സ്റ്റേറ്റുകള്‍ക്കിടയില്‍ ആര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാമെന്നത് കൊറോണ യൂറോപ്പില്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യത ശക്തമാക്കിയിരിക്കുകയാണ്.

ഇറ്റലിയുടെ വടക്കന്‍ റീജിയണുകളായ ലോംബാര്‍ഡി, വെനെറ്റോ എന്നിവിടങ്ങളിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ 55,000 പേരെയാണ് കടുത്ത നീരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഇന്റേണല്‍ പോലീസ് ചെക്കിംഗ് പോയിന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ അടച്ച് പൂട്ടുകയും പൊതു പരിപാടികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്തമായ വെനീസ് കാര്‍ണിവലും ഇപ്രാവശ്യം ഇതിന്റെ ഭാഗമായി റദ്ദാക്കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് താല്‍ക്കാലികമായെങ്കിലും ഷെന്‍ഗന്‍ യാത്രാ സ്വാതന്ത്ര്യം റദ്ദാക്കണമെന്ന് ഇറ്റലിയിലെ മുന്‍ ട്രേഡ് മിനിസ്റ്ററായ മൈക്കല്‍ ജെറാസി യൂറോപ്യന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് 19 എന്ന കൊറോണ വൈറസ് അതിവേഗമാണ് പടരുന്നതെന്നാണ് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ വെളിപ്പെടുത്തുന്നു. യൂറോപ്പില്‍ കൊറോണ അപടകരമായ രീതിയില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് ഇറ്റലിയിലാണ്. നേരത്തെ ഫ്രാന്‍സിലായിരുന്നു യൂറോപ്പിലെ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിലും ഫ്രാന്‍സില്‍ ഇത് അതിവേഗം പടര്‍ന്നിരുന്നില്ല. ഇറ്റലിയില്‍ നിന്നും വന്ന ഒരു ബസ് ഡ്രൈവര്‍ക്ക് കൊറോണയുടേത് പോലുള്ള രോഗലക്ഷണങ്ങള്‍ ഫ്രാന്‍സില്‍ വച്ച് വെളിപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ കടുത്ത ആശങ്കയാണ് പടര്‍ന്നിരുന്നത്.ലൈഓണ്‍ ബസ് സ്റ്റേഷനിലാണ് ഇയാള്‍ എത്തിച്ചേര്‍ന്നിരുന്നത്.

മിലാനില്‍ നിന്നുമെത്തിയ ഈ ബസിനെ ഫ്രഞ്ച് പോലീസ് തടഞ്ഞ് വച്ചിരുന്നു. രോഗം പടരുന്ന സാഹചര്യത്തി്ല്‍ ഇറ്റലിയിലെ ലോംബാര്‍ഡി, വെനെറ്റോ എന്നിവിടങ്ങളില്‍ നിന്നും വരുന്ന ഫ്രഞ്ചുകാര്‍ സ്വയം ഐസൊലേഷന് വിധേയരാകണമെന്ന് പാരീസിലെ ഒഫീഷ്യലുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ നിന്നും വിമാനത്തിലെത്തി ഡസന്‍ കണക്കിന് യാത്രക്കാരോട് വീട്ടില്‍ പോയി ക്വാറന്റീന് വിധേയരാകാനും ആവശ്യപ്പെട്ടിരുന്നു. ലോംബാര്‍ഡിയില്‍ മൂന്ന് കൊറോണ മരണങ്ങള്‍ ഇന്നലെയാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 80,88, 84 വയസുകളുള്ളവരാണ് മരിച്ചിരിക്കുന്നത്.  ഇതിനെ തുടര്‍ന്ന് ഇറ്റലിയിലെ കൊറോണ മരണം ആറായിത്തീരുകയായിരുന്നു. ബ്രെസ്‌കിയ ഹോസ്പിറ്റലിലെ മറ്റൊരു സ്ത്രീയും കൊറോണ ബാധിച്ച് മരിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകമാകമാനം 79,000 പേര്‍ക്ക് കൊറോണ ബാധിക്കുകയും 2600 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയിലെ കൊറോണ ബാധ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്  ലോകത്തെ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍  നിന്നും ഒരു ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ചോര്‍ച്ചയുണ്ടായിട്ടുണ്ട്. മിലാനിലെ സ്റ്റോക്ക് എക്സേഞ്ചില്‍ നിന്നും ഇന്‍വെസ്റ്റര്‍മാര്‍ കൊറോണ ഭീതിയാല്‍ 5.4 ശതമാനം നിക്ഷേപം പിന്‍വലിച്ചിട്ടുണ്ട്. ലോംബാര്‍ഡിയിലും വെനെറ്റോയിലും കൊറോണ പടര്‍ന്നതിനെ തുടര്‍ന്നാണിത്. രാജ്യത്തെ സാമ്പത്തിക തകര്‍ച്ച കൊറോണയെ തുടര്‍ന്ന് അപകടകരമായിട്ടുണ്ടെന്ന കാര്യം ഇറ്റലിയിലെ പ്രധാനമന്ത്രി ജിയുസെപ്പ് കോണ്‍ടെയും സ്ഥിരീകരിച്ചിരിക്കുന്നു. ഇത് നെഗറ്റീവ് എക്കണോമിക് ഇംപാക്ടാണുണ്ടാക്കുന്നതെന്നും ഇതിന് മുമ്പ് ഇത്തരമൊരു അവസ്ഥയിലെത്തിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category