1 GBP =93.80 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതമെന്ന് മോദി; ഹൗഡി മോദിയുടെ ചരിത്രം നമസ്തേ ട്രംപിലൂടെ ആവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി; നരേന്ദ്ര മോദി അടുത്ത സുഹൃത്തെന്ന് പുകഴ്ത്തി ട്രംപും; മോദി ഇന്ത്യന്‍ ചാമ്പ്യന്‍; രാജ്യത്തിന് വേണ്ടി രാപ്പകല്‍ അദ്ധ്വാനിക്കുന്ന നേതാവ്; അമേരിക്കയുടെ ഹൃദയത്തില്‍ ഇന്ത്യ എപ്പോഴുമുണ്ടാകും; സ്വീകരണം വലിയ അംഗീകാരമെന്നും അമേരിക്കന്‍ പ്രസിഡന്റ്; അക്ഷരാര്‍ത്ഥത്തില്‍ ട്രംപ്- മോദി ഷോയായി നമസ്തേ ട്രംപ്

Britishmalayali
kz´wteJI³

അഹമ്മദാബാദ്: അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് പരിപാടിക്ക് തുടക്കമായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയുമാണ് വേദിയിലുള്ളത്. നരേന്ദ്ര മോദി അടുത്ത സുഹൃത്തെന്ന് പുകഴ്ത്തി ക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. മോദി ഇന്ത്യന്‍ ചാമ്പ്യനാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഹൃദയത്തില്‍ ഇന്ത്യ എപ്പോഴുമുണ്ടാകും ഇത്രും വലി സ്വീകറണം ഒരുക്കിയത് വലിയ അംഗീകാരമെന്നും അമേരിക്കന്‍ പ്രസിഡന്റ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ട്രംപ്- മോദി ഷോയായി നമസ്തേ ട്രംപ് വേദി മാറുകയായിരുന്നു.

മോദിയെ 'ചാമ്പ്യന്‍ ഒഫ് ഇന്ത്യ' എന്നും 'രാജ്യത്തിനായി രാപ്പകല്‍ അധ്വാനിക്കുന്ന നേതാവെ'ന്നും വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.തന്റെ അച്ഛന്റെ കൂടെ 'ചായ്വാല' ആയിട്ടാണ് മോദി തന്റെ ജീവിതം ആരംഭിച്ചതെന്നും അദ്ദേഹം ഈ നഗരത്തിലാണ് ഒരു ചായക്കടയില്‍ ജോലി ചെയ്തതെന്നും പറഞ്ഞുകൊണ്ട് മോദിയോട് എഴുന്നേറ്റുനില്‍ക്കാന്‍ പറഞ്ഞ് ട്രംപ് ഹസ്തദാനം നല്‍കി. എല്ലാവര്‍ക്കും മോദിയെ ഇഷ്ടമാണ് അതേസമയം അദ്ദേഹം വളരെ കര്‍ക്കശക്കാരന്‍ ആണെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ പൗരന്മാരെ ഇസ്ലാമിക തീവ്രവാദത്തില്‍ നിന്നും രക്ഷിക്കാനായി ഇരു രാജ്യങ്ങളും ഐക്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

മൊട്ടേര സ്റ്റേഡിയത്തില്‍ പുതിയ ചരിത്രം പിറന്നെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധം എക്കാലത്തേയും ഏറ്റവും ശക്തമായ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- യുഎസ് സൗഹൃദത്തില്‍ കുറഞ്ഞകാലം കൊണ്ട് വലിയമാറ്റം വന്നെന്ന് മോദി വ്യക്തമാക്കി. ഹൗഡി മോദിയുടെ ചരിത്രം നമസ്തേ ട്രംപിലൂടെ ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം. ഇതു ഗുജറാത്താണ് എന്നാല്‍ നിങ്ങളെ വരവേല്‍ക്കുന്നത് മൊത്തം രാജ്യവും ചേര്‍ന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രം ഇന്ന് ആവര്‍ത്തിക്കുകയാണെന്നും മോദി പറഞ്ഞു.

ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category