1 GBP = 94.20 INR                       

BREAKING NEWS

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തു ജമ്മൂ കാശ്മീരിനെ തടവിലാക്കിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ശിഥിലമാകുന്നു; പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ പിളര്‍ന്ന് പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടായതിന് പിന്നില്‍ ആരുടെ ബുദ്ധി? കേന്ദ്ര തീരുമാനത്തെ എതിര്‍ക്കാതെ സംസ്ഥാനത്തിന് പൂര്‍ണപദവി ചോദിച്ചും തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും പുതിയ പാര്‍ട്ടി നേതാക്കള്‍; ജമ്മു കാശ്മീരിലെ രാഷ്ട്രീയം മാറി മറിയുന്നത് ഇങ്ങനെ!

Britishmalayali
kz´wteJI³

ന്യുഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370ന്റെ റദ്ദ് ചെയ്തതോടെ കാശ്മീരിലെ രാഷ്ട്രീയഗതിയില്‍ നിര്‍ണായകമായ പല മാറ്റവും സംഭവിച്ചു. അടിയന്തരവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് നേരിടുന്നത്. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞത് ചോദ്യം ചെയ്തതാണ് ജമ്മു കശ്മീര്‍ കോണ്‍ഗ്രസും പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നത്. എന്നാല്‍ ഈ രാഷ്ട്രീയ മുന്നണികള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിരോധം ഏര്‍പ്പെടുത്തുകയും നേതാക്കളെ എല്ലാം തടങ്കലില്‍ വയ്ക്കുകയും ചെയ്തതോടെ നിലവിലുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തി പുതിയ സംഘടന രൂപീകരിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് ഒരു വിഭാഗം.

കേന്ദ്ര പിന്തുണയോടെ ജമ്മുവിന്റെ അധികാരം കയ്യാളിയ പി.ഡി.പിയും, ബിജെപിയെ പരോക്ഷമായി എതിര്‍ക്കുന്ന നാണഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുമെല്ലാം പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് മൂന്ന് മുന്നണികളിലേയും വിവിധ നേതാക്കളെ സംയോജിപ്പിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപീകരണം നല്‍കാന്‍ അണിയറ നീക്കം നടക്കുന്നത്. കോണ്‍ഗ്രസ്, പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള വിമച നേതാക്കളെ ഏകോപിച്ച് പുതിയതായി പ്രാദേശിക സംഘട ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പിഡിപി സ്ഥാപനും മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫര്‍ ഹുസൈന്‍ ബെയ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും ധനമന്ത്രിയുമായ അല്‍താഫ് ബുഖാരി കൂടാതെ മൂന്ന് പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കളാണ് സംഘടനയിലേക്ക് എത്തിച്ചേരാനൊരുങ്ങുന്നത്. ഞയാറാഴ്ച കാശ്മീരില്‍ സംഘടിപ്പിച്ച റാലിയിലാണ് മുന്‍ മന്ത്രിയും ബന്ദിപോര കോണ്‍ഗ്രസ് എംഎല്‍എയുമായ ഉസ്മാന്‍ മജീദാണ് പാര്‍ട്ടിയില്‍ നിന്ന് താന്‍ രാജി വച്ചെന്നും പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കുന്നത് സംബദ്ധിച്ച വെളിപ്പെടുത്തലും നടത്തിയത്. മൂന്ന് മുന്നണികളിലേയും നേതാക്കളെ ഏകോപിപ്പിച്ച ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി നിര്‍മ്മിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഈ യോഗത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച തീരുമാനം എടുത്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള കാശ്മീരിലെ മഹാറാലിയിയാരുന്നു ഇത്. സംസ്ഥാനത്തിന് പൂര്‍ണ അധികാരം നല്‍കണമെന്നും തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നുമാണ് ഉസ്മാന്‍ മജീദ് ആവശ്യപ്പെട്ടത്. കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് അംഗങ്ങളെ അനുമതിയില്ലാതെ സന്ദര്‍ശിച്ചതിന് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ഉസ്മാന്‍ മാജിദിന്റെ പ്രതികരണം.

കഴിഞ്ഞ 70 വര്‍ഷമായി കശ്മീരികള്‍ ദുരിതമനുഭവിക്കുന്നത് കോണ്‍ഗ്രസ് കാരണമാണെന്നു ബന്ദിപോരയിലെ തൊഴിലാളി കണ്‍വന്‍ഷനില്‍ അദ്ദേഹം കുറ്റപ്പെടുത്തി. സമാന ചിന്താഗതിക്കാരായ ആളുകള്‍ ഇതിനകം കൈകോര്‍ത്തതായും ജമ്മു കശ്മീരില്‍ ഉടന്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പുതിയ പ്രാദേശിക പാര്‍ട്ടിയെ ബിജെപിയുമായി ബന്ധിപ്പിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

'സമാന ചിന്താഗതിക്കാരായ രാഷ്ട്രീയക്കാരുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള വിടവ് നികത്തേണ്ട ആവശ്യം അനുഭവപ്പെട്ടു. രാഷ്ട്രീയ പ്രതിനിധികള്‍ക്ക് മാത്രമേ ഇത് നിറവേറ്റാന്‍ കഴിയൂ. നമ്മുടെ ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമാണ് ഞങ്ങള്‍ കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണം പറഞ്ഞ് നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും താഴ് വരയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അവരുടെ തെറ്റുകള്‍ കാരണമാണ് കശ്മീരിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ജമ്മു കശ്മീരിലെ ജനങ്ങളോട് ഒരിക്കലും ആത്മാര്‍ത്ഥത പുലര്‍ത്തിയിട്ടില്ല. ഡല്‍ഹിയില്‍ ഒന്നും കശ്മീരില്‍ മറ്റൊന്നുമാണ് നേതാക്കള്‍ പറയുന്നതെന്നും ഉസ്മാന്‍ മാജിദ് ആരോപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category