1 GBP = 94.20 INR                       

BREAKING NEWS

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റിന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം; വിമാനത്താവളത്തില്‍ നേരിട്ടെത്തി ട്രംപിനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി; നെടുനീളന്‍ കുപ്പായം ധരിച്ച് സുന്ദരിയായി മെലാനിയ ട്രംപും; ശംഖൊലികളും കൊട്ടും പാട്ടുമായി സ്വീകരണം; ഇരു നേതാക്കളും ആദ്യം പോകുക സബര്‍മതി ആശ്രമത്തിലേക്ക്; മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ മോദിയും ട്രംപും പങ്കെടുക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അമേരിക്കന്‍ പ്രസിഡന്റിനെയും വഹിച്ചു കൊണ്ടുള്ള എയര്‍ഫോഴ്സ് വണ്‍ വിമാനം അഹമ്മദാബാദ് വിമാനത്തളത്തില്‍ ലാന്‍ഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയും മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

ട്രംപും മോദിയും നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരും മൊട്ടേര സ്റ്റേഡിയത്തിലെത്തും. ട്രംപിന്റെയും മോദിയുടെയും അരമണിക്കൂര്‍ പ്രസംഗമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് സ്വീകരണം അവസാനിക്കും. മൂന്നരയ്ക്ക് ട്രംപ് മടങ്ങും. ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക, മരുമകന്‍ ജാറദ് കഷ്‌നര്‍, അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും ട്രംപിനൊപ്പം ഉണ്ട്.

ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറാവുന്ന സന്ദര്‍ശനത്തെ നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. ഭാര്യ മെലാനിയയും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. 11.40-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രംപിന്റെ വിമാനം വന്നിറങ്ങി. 12.15-ന് സബര്‍മതി ആശ്രമസന്ദര്‍ശനം. തുടര്‍ന്ന് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും.

ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും.

ഇന്ത്യയില്‍ വിമാനം ഇറങ്ങുന്നതിന് മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഭാരതത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്, കുറച്ചു മണിക്കൂറുകള്‍ക്കകം കാണാം എന്നാണ് ട്രംപ് മാര്‍ഗമധ്യേ ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ സമയം രാവിലെ 11.40നാകും ട്രംപ് അഹമ്മദാബാദില്‍ വിമാനമിറങ്ങുക. ട്രംപ് പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് തനിക്കായി ഒരുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്ന് പുറപ്പെടുന്നതിന് മുന്‍പ് ട്രംപ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category