1 GBP = 94.40 INR                       

BREAKING NEWS

മുന്‍ മന്ത്രി ശിവകുമാറിന്റെ ഭാര്യയുടെ പേരില്‍ ആല്‍ത്തറ എസ് ബി ഐ ബാങ്കില്‍ ഉള്ള ലോക്കര്‍ ഫ്രീസ് ചെയ്ത് വിജിലന്‍സ്; ഈയാഴ്ച ലോക്കര്‍ തുറന്ന് പരിശോധിന; നിര്‍ണായക രേഖകള്‍ ലോക്കറില്‍ ഉണ്ടെന്ന് സംശയിച്ച് അന്വേഷണ സംഘം; കീ കളഞ്ഞു വെന്ന മൊഴി കളവാണന്ന് സംശയം; 600 കോടിയുടെ നിര്‍മ്മല്‍ ചിട്ടിഫണ്ട് തട്ടിപ്പു ഉടമ നിര്‍മ്മലനുമായുള്ള ശിവകുമാറിന്റെ ബന്ധത്തിലും വിജിലന്‍സ് അന്വേഷണം

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം. അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുന്‍ മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് എസ് ബി ഐ യുടെ വെള്ളയമ്പലം ആല്‍ത്തറ ശാഖയില്‍ ഭാര്യ സിന്ധുവിന്റെ പേരില്‍ ലോക്കര്‍ ഉണ്ടെന്ന കാര്യം വിജിലന്‍സ് സ്ഥീരീകരിക്കുന്നത്. എന്നാല്‍ ലോക്കറിന്റെ താക്കോല്‍ എത്ര ആവിശ്യപ്പെട്ടിട്ടും കളഞ്ഞു പോയെന്ന മറുപടിയാണ് ശിവകുമാറും ഭാര്യയും നല്കിയത്. പണ്ട് ഉപയോഗിച്ചിരുന്ന ലോക്കര്‍ ആണെന്നും ഇതില്‍ ഇപ്പോള്‍ ഒന്നും സൂക്ഷിച്ചിട്ടില്ലന്നും ഭാര്യ നല്കിയ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.

ഈ മൊഴിയില്‍ വിശ്വാസം വരാത്തതുകൊണ്ടാണ് ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഇതിന്റെ ആദ്യ പടിയായി ലോക്കര്‍ ഉടമ തുറക്കുന്നത് അനുവദിക്കാതിരിക്കാന്‍ ഫ്രീസു ചെയ്യാനായി വിജിലന്‍സ്് എസ് ബി ഐ ബാങ്കിന്റെ മാനേജര്‍ക്ക് കത്ത് നല്കി. അടുത്ത ദിവസങ്ങളില്‍ ബാങ്കിന്റെ കൈവശമുള്ള ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ലോക്കര്‍ വിജിലന്‍സ് തുറന്ന് പരിശോധിക്കും. 600കോടിക്ക് മേല്‍ ചിട്ടി തട്ടിപ്പ് നടത്തിയ നിര്‍മ്മല്‍ ചിട്ടിഫണ്ട് ഉടമ നിര്‍മ്മലനുമായി ശിവകുമാറിനുള്ള ബന്ധവും ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും. ഇത് സംബന്ധിച്ച് ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന.

നിര്‍മ്മലന്റെ ഫണ്ട് റെയ്‌സ് ചെയ്യുന്നവരില്‍ ഒരാള്‍ ശിവകുമാര്‍ ആയിരുന്നുവെന്ന ആക്ഷേപങ്ങള്‍ വിജിലന്‍സ് മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ജാമ്യത്തില്‍ തമിഴ്നാട്ടില്‍ കഴിയുന്ന നിര്‍മ്മലനെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. ശിവകുമാറിന്റെ രണ്ടാമത്തെ മകള്‍ക്ക് തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചതും വിജിലന്‍സ് പരിശോധിക്കും. എന്‍ ആര്‍ ഐ ക്വാട്ടയിലാണ് അഡ്മിഷന്‍ നേടിയത്. ശിവകുമാര്‍ എന്‍ ആര്‍ ഐ അല്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് എന്‍ ആര്‍ ഐ ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടിയതെന്നതാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കോളേജിലെത്തി മാനേജ്‌മെന്റിലെ പ്രമുഖരുടെ മൊഴിയെടുക്കാനും തെളിവെടുക്കാനുമാണ് പദ്ധതി. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘം തൃശൂരിലേക്ക് പുറപ്പെടും.

ഒന്നാം പ്രതി ശിവകുമാറിന്റെയും രണ്ടാംപ്രതി എം.എസ് രാജേന്ദ്രന്റെയും വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ ലഭിച്ചതായാണ് വിവരം. ശിവകുമാറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ബാങ്ക് ഇടപാടുകളും വിജിലന്‍സ് സംഘം പരിശോധിക്കും. ഇതിനായി ബാങ്കുകള്‍ക്ക് ഇന്ന് കത്ത് നല്‍കും. വിജിലന്‍സ് പരിശോധനയ്ക്ക് മുമ്പ് ലോക്കറുകള്‍ തുറക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിനാമി പേരില്‍ ശിവകുമാര്‍ വാങ്ങിയ സ്ഥലങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇക്കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ കേസ് അന്വേഷിക്കുന്ന സംഘത്തെ കഴിഞ്ഞ ദിവസം വിപുലീകരിച്ചു. രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തുപേരാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണ സംഘത്തില്‍ ഓഡിറ്ററെയടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവകുമാര്‍ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം. ശിവകുമാര്‍ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരില്‍ ബിമാനി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇതിനാണ് ഓഡിറ്ററെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്.

ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അമ്പത് പവന്റെ സ്വര്‍ണ്ണവും 30,000 രൂപയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതിന് അപ്പുറത്തേക്ക് പണമൊന്നും കിട്ടിയില്ല. എന്നാല്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ശിവകുമാറിനെ ചോദ്യം ചെയ്ത് കൂടുതല്‍ വ്യക്തതയുണ്ടാക്കാനാണ് തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category