1 GBP = 94.40 INR                       

BREAKING NEWS

സകുടുംബം ഇന്ത്യയിലെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ അവസാന മിനുക്ക് പണിയില്‍ ഗുജറാത്ത് സര്‍ക്കാര്‍; ലോകത്തെ ഏറ്റവും സുരക്ഷയുള്ള നേതാവിന്റെ മുന്നില്‍ ചാടാതിരിക്കാന്‍ പശുക്കളെയും തെരുവ് പട്ടികളെയും ഓടിച്ചിട്ട് പിടിച്ച് അധികൃതര്‍; അഹമ്മദാബാദിലും ഡല്‍ഹിയിലും ഒരുക്കിയിരിക്കുന്നത് ത്രിതല സുരക്ഷാവലയം; ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നമസ്തേ ട്രംപ് മെഗാ ഷോയ്ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ അഹമ്മദാബാദില്‍. മോദിയും-ട്രംപും ഒരേ വേദിയിലെത്തുന്ന പരിപാടിയുടെ അവസാന മിനുക്കുപണിയിലാണ് ഗുജറാത്ത് സര്‍ക്കാര്‍. മൂന്ന് മണിക്കൂര്‍ നേരമാണ് അമേരിക്കന്‍ പ്രസിഡന്റ് അഹമ്മദാബാദില്‍ ചെലവഴിക്കുക. അതേസമയം, അമേരിക്ക-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മൂന്നുവലയമുള്ള സുരക്ഷയാണ് അഹമ്മദാബാദിലും ഡല്‍ഹിയിലും ഒരുക്കിയിരിക്കുന്നത്.


അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയുള്ള ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നുണ്ട്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന ട്രംപും സംഘവും തിങ്കളാഴ്ച ഉച്ചയോടെ ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനമിറങ്ങും. അഹമ്മദാബാദില്‍ 'നമസ്‌തെ ട്രംപ്' പരിപാടി, ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനം, ഡല്‍ഹിയില്‍ നയതന്ത്ര ചര്‍ച്ച എന്നിവയാണ് 36 മണിക്കൂര്‍ സന്ദര്‍ശനത്തിലെ പ്രധാനപരിപാടികള്‍. ഉഭയകക്ഷി ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ എത്തുന്ന ട്രംപിന് വന്‍ വരവേല്‍പ്പാണ് നല്‍കുന്നത്.

താജ്മഹല്‍ കാണാന്‍പോകുന്ന ട്രംപിനെയും കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുഗമിച്ചേക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് നയതന്ത്ര ചര്‍ച്ചകള്‍. രാവിലെ രാജ്ഘട്ടില്‍ മഹാത്മാഗാന്ധി സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം രാഷ്ട്രപതി ഭവനില്‍ നല്‍കുന്ന ആചാരപരമായ സ്വീകരണം ട്രംപ് ഏറ്റുവാങ്ങും. പന്ത്രണ്ടോടെയാണ് ഹൈദരാബാദ് ഹൗസില്‍ ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചര്‍ച്ച. വൈകീട്ട് ഏഴിന് രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതി നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി പത്തോടെ ട്രംപ് മടങ്ങും.

സകുടുംബം തിങ്കളാഴ്ച ഉച്ചയ്ക്ക് നഗരത്തിലെത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റിന് അഹമ്മദാബാദ് നല്‍കാന്‍ ആഗ്രഹിക്കുന്ന വികാരം അതാണ്. തെരുവുപട്ടികളെ പിടിക്കുന്നതു മുതല്‍ ബി.എസ്.എഫിന്റെ ഒട്ടകപ്പടയെ വിന്യസിക്കുന്നതില്‍ വരെ നീളുന്ന തീരുമാനങ്ങള്‍. ചേരിയുടെ കാഴ്ച മറയ്ക്കാന്‍ മതില്‍ ഉയര്‍ത്തിക്കെട്ടിയ വിവാദങ്ങള്‍ ഇല്ലാതെയായി. സുരക്ഷയ്ക്കുതന്നെയാണ് പ്രാധാന്യം. 24-ന് ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പോലും പറക്കാന്‍ പാടില്ല. ജാമര്‍ വാഹനങ്ങള്‍ യു.എസില്‍ നിന്നും എത്തിച്ചു.

റോഡ് ഷോ നടക്കുന്ന വീഥിയില്‍ രാവിലെ എട്ടിനുശേഷം ഗതാഗതം നിരോധിച്ചു. സി.ബി.എസ്.ഇ. പരീക്ഷയെഴുതുന്ന കുട്ടികള്‍ പോലും അതിനുമുന്നേ സ്‌കൂളിലെത്തണം. അവര്‍ക്ക് അവിടെ പ്രഭാത ഭക്ഷണം തയ്യാര്‍. പൊതുപരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന് സമീപത്തെ സൊസൈറ്റികള്‍ പൊലീസ് കാവലിലാണ്. അകത്ത് കയറാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. തെരുവുപട്ടികളെയും പശുക്കളെയും ഒരാഴ്ചയായി ഓടിച്ചിട്ട് പിടിക്കുന്നു. എങ്ങാനും പ്രസിഡന്റിന്റെമുന്നില്‍ ചാടിയാലോയെന്ന ജാഗ്രത.

വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെയുള്ള റോഡരികിലെ മതിലുകളെല്ലാം നിറംപൂശി നില്‍ക്കുന്നു. പല ഭാവങ്ങളില്‍ മോദിയും ട്രംപും ആ ചുവരുകളില്‍ നിറഞ്ഞിട്ടുണ്ട്. മീഡിയനുകളില്‍ വളര്‍ച്ചയെത്തിയ എണ്ണപ്പനകള്‍ അതേപടി നട്ടുപിടിപ്പിച്ചു. വഴികളിലെ ഓരോ മനുഷ്യനെയും ക്യാമറകള്‍ ഒപ്പിയെടുക്കും. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം സി.സി.ടി.വി. ക്യാമറകള്‍ നിര്‍ബന്ധമാക്കി. സ്റ്റേഡിയത്തിനുമുന്നിലെ ടെലികോം ടവറുകള്‍ അശ്രീകര കാഴ്ചയാകാതിരിക്കാന്‍ അവയെല്ലാം പൈന്‍ മരങ്ങളുടെ രൂപത്തിലാക്കി.

സ്റ്റേഡിയത്തിനകത്തെ സീറ്റുകളുടെ വര്‍ണവിന്യാസം ഗംഭീരമാണ്. താഴത്തെ നിരകള്‍ മുഴുവന്‍ ഓറഞ്ച് നിറം. മുകളിലേക്ക് നീലയും മഞ്ഞയും ചേര്‍ന്ന ഡിസൈനുകള്‍. പവലിയനുതാഴെയാണ് മോദിയും ട്രംപും അഭിവാദ്യം സ്വീകരിക്കുന്ന വൃത്താകൃതിയിലുള്ള വേദി. അത് കറങ്ങുന്നതാണെന്നും സൂചനയുണ്ട്. ഒരു ലക്ഷത്തിലേറെ വരുന്ന കാണികളെ രാവിലെ മുതല്‍ പിടിച്ചിരുത്താന്‍ ഗുജറാത്തിലെ മികച്ച ഗായകരും നര്‍ത്തകരും ഇവിടെ ഒത്തുചേരും. 25 കിടക്കകളുള്ള ഒരു ആധുനിക ആശുപത്രിയും സ്റ്റേഡിയത്തില്‍ സജ്ജമാണ്.

27 പാര്‍ക്കിങ് കേന്ദ്രങ്ങിലേക്കാണ് സമീപത്തെ 12 ജില്ലകളില്‍നിന്നുള്ള ജനം എത്തുക. അവിടെയെല്ലാം വെള്ളം, ഭക്ഷണം, ചികിത്സ സൗകര്യങ്ങള്‍ ഒരുക്കി. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ നടന്നാണ് സ്റ്റേഡിയത്തിലെത്തുക. നൂറോളം കവാടങ്ങളില്‍ എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നോക്കി സുരക്ഷാ പരിശോധനയ്ക്കു ശേഷം കടത്തിവിടും. റോഡ് ഷോ നടക്കുന്ന വീഥികളുടെ അരികില്‍ അമ്പത് വേദികള്‍ തയ്യാറാണ്. ഇവിടെയാണ് വിവിധ സംസ്ഥാനങ്ങളുടെ കലാവിരുന്നുകള്‍ ട്രംപിനും കുടുംബത്തിനുമായി അവതരിപ്പിക്കുക. നഗരത്തിലെ മുന്നൂറോളം സംഘടനകളും വിദ്യാലയങ്ങളുമാണ് വഴിയരികില്‍ ആളെക്കൂട്ടുക. എല്ലാവര്‍ക്കും സ്ഥലം അനുവദിച്ചു നല്‍കി. നാല്‍പ്പതോളം കാറുകളുടെ വ്യൂഹമാണ് പ്രസിഡന്റിന്റെ 'ബീസ്റ്റ്' എന്ന വാഹനത്തിന് ഒപ്പം റോഡ് ഷോയിലുണ്ടാവുക എന്നാണ് സൂചന. യു.എസ്. വ്യോമസേനയുടെ ആറു ചരക്കുവിമാനങ്ങളാണ് പ്രസിഡന്റിനും പരിവാരങ്ങള്‍ക്കും മൂന്നരമണിക്കൂര്‍ ചെലവഴിക്കുന്നതിനുള്ള സജ്ജീകരണങ്ങളുമായി എത്തുന്നത്. അവയില്‍ മൂന്നെണ്ണം ഇതുവരെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന.

എന്നാല്‍, അതേസമയം, ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ യഥാര്‍ഥ്യമാകില്ലെന്നത് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ മാറ്റുകുറയ്ക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ വന്‍ പ്രതിരോധ ഇടപാടുകള്‍ നടക്കും. എച്ച് വണ്‍ ബി വീസ പ്രശ്നം ഇന്ത്യ ഉന്നയിക്കും. പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപ് നരേന്ദ്ര മോദിയോട് വ്യക്തത തേടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയ, നയതന്ത്ര രംഗത്ത് ആകാംക്ഷയേറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category