1 GBP = 94.40 INR                       

BREAKING NEWS

ആടുകളെ ഓട്ടോയില്‍ കടത്തിയ ജാഫറിന് രണ്ട് ഭാര്യമാര്‍; മോഷ്ടാവിനെ പ്രണയിച്ച് വീടുവിട്ടിറങ്ങിയ നാല്‍പ്പതുകാരിക്ക് ഭര്‍ത്താവുമായുണ്ടായിരുന്നത് പിണക്കം മാത്രം; സിന്ധുവിന്റെ മൂത്ത മകള്‍ വിവാഹിതയെങ്കില്‍ രണ്ടാമത്തെ കുട്ടി കഴിയുന്നത് അച്ഛനൊപ്പം; ചാലക്കുടിയിലെ വാടക വീട്ടില്‍ താമസം തുടങ്ങിയത് ഭാര്യാഭര്‍ത്താക്കന്മാര്‍ ചമഞ്ഞ്; അവസാനം ജയിലില്‍ കിടന്നത് രണ്ടര മാസം മുമ്പും; പൂമാലയില്‍ സുശീലയെ കൊല്ലാന്‍ ശ്രമിച്ച ജാഫറും സിന്ധുവും മോഷണത്തെ പ്രണയിച്ചവര്‍

Britishmalayali
kz´wteJI³

തൃശൂര്‍: തൃശ്ശൂരില്‍ വയോധികയ്ക്കെതിരെ മാല കവരാന്‍ വേണ്ടി ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവറും കാമുകിയും അറസ്റ്റിലാകുമ്പോള്‍ നിറയുന്നത് മോഷണത്തിന് വേണ്ടി ഒരുമിച്ച അവിഹിത പ്രണയത്തിന്റെ സൂചനകള്‍.. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് പൂമാല വട്ടായി കരിമ്പത്ത് സുശീല എന്ന 70 കാരിക്കെതിരെയാണ് ഫെബ്രുവരി 9ന് ക്രൂരമായ ആക്രമണം നടന്നത്.

ഓട്ടോയില്‍ ലിഫ്റ്റ് നല്‍കിയ ശേഷം തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് കവര്‍ന്ന മാല മുക്കുപണ്ടമാണെന്ന് സുശീല പറഞ്ഞതോടെ ഇവരെ റോഡരികില്‍ തള്ളിയാണ് ഓട്ടോ ഡ്രൈവറും ഒരു യുവതിയും അടങ്ങുന്ന സംഘം കടന്നു കളഞ്ഞത്. കേസില്‍ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിലായത് പൊലീസിന്റെ സമര്‍ത്ഥമായ നീക്കത്തിലൂടെയാണ്. ചാലക്കുടിയിലെ മേലൂരില്‍ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂര്‍ ദേശം കുമാരമംഗലം പാഴേരിയില്‍ ജാഫര്‍ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരെയാണ് ഷാഡോ പൊലീസ് സംഘം പിടികൂടിയത്.

ഇടുക്കിയില്‍ ആടുകളെ ഓട്ടോയില്‍ കടത്തിക്കൊണ്ടു പോയ കേസിലെ പ്രതിയായിരുന്നു ജാഫര്‍. നേരത്തെ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആ ഭാര്യമാരെ ഉപേക്ഷിച്ച് സിന്ധുവിനൊപ്പം കൂടി. സിന്ധുവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. രണ്ടു പെണ്‍മക്കളുണ്ട്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. ജാഫറും സിന്ധുവും ഒന്നിച്ചാണ് താമസം. ജാഫറിനെതിരായ കേസുകളില്‍ ഹാജാരാകാനാണ് സ്ഥിരമായി ഓട്ടോയില്‍ ഇടുക്കിയിലേക്ക് പോകുന്നത്. ജാഫറും സിന്ധുവും ഭാര്യാഭര്‍ത്താക്കന്മാര്‍ ചമഞ്ഞ് ചാലക്കുടിയില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. തട്ടുകട നടത്തുകയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇവരുടെ പേരില്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ നാല് മോഷണക്കേസുകളുണ്ട്. ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് രണ്ടരമാസം മുന്‍പാണ്.

വയോധികയെ തലയ്ക്കടിച്ച് ഇവര്‍ക്ക് കിട്ടിയത് മൂന്നു പവന്റെ ആഭരണമാണ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഡാമില്‍ തള്ളി സ്വര്‍ണവുമായി മുങ്ങാനായിരുന്നു പദ്ധതി. തിരൂരില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഇവരെ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിയശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം മാല കവരുകയായിരുന്നു. തുടര്‍ന്ന് പത്താഴക്കുണ്ട് അണക്കെട്ടിലേക്ക് സുശീലയെ തള്ളിയിടാനായിരുന്നു പദ്ധതി. എന്നാല്‍ അണക്കെട്ടില്‍ വെള്ളമില്ലാത്തതിനാല്‍ റബ്ബര്‍ത്തോട്ടത്തില്‍ തള്ളിയിട്ട് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോയില്‍ പതിച്ചിരുന്ന പ്രത്യേക സ്റ്റിക്കര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കോതമംഗലം, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലായി 4 മോഷണക്കേസുകളില്‍ പ്രതിയാണിവര്‍. 6 ആടുകളെ മോഷ്ടിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയതിന്റെ പേരില്‍ ഇവര്‍ക്കു ജയില്‍ശിക്ഷയും ലഭിച്ചിരുന്നു. രണ്ടരമാസം മുന്‍പാണ് പുറത്തിറങ്ങിയത്. ആഴ്ചയില്‍ മൂന്നു ദിവസം വീതം കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് ഇവര്‍ക്കു നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതാണ് മേലൂരില്‍ നിന്നു കോതമംഗലത്തേക്ക് ഓട്ടോയാത്ര നടത്തിയത്. മാസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും ഒന്നിച്ചു ജീവിതം തുടങ്ങിയതെന്നു പൊലീസ് കണ്ടെത്തി.കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും മേലൂരിലേക്കു ചേക്കേറുകയായിരുന്നു.

ഓട്ടോയുടെ ചിത്രം കിട്ടിയതാണ് നിര്‍ണ്ണായകമായത്. പത്താഴക്കുണ്ട് ഡാമിനു സമീപത്തുകൂടി നടന്നുപോയ ട്യൂഷന്‍ മാസ്റ്റര്‍ നല്‍കിയ ദൃക്സാക്ഷി മൊഴിയും പൊലീസിനു തുണയായി. അമിതവേഗത്തില്‍ പാഞ്ഞ ഓട്ടോറിക്ഷയുടെ പിന്നില്‍ ഒരു സ്ത്രീ മറ്റൊരാളെ ആലിംഗനം ചെയ്തിരിക്കുന്നതു കണ്ടു എന്നായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. സുശീലയുടെ ദേഹമാസകലം ചോരയൊലിക്കുന്ന ദൃശ്യം ഇയാള്‍ കാണാതിരിക്കാന്‍ വേണ്ടി ആലിംഗനത്തിലൂടെ മറച്ചുപിടിക്കുകയായിരുന്നുവെന്നു സിന്ധു പൊലീസിനു സമ്മതിച്ചു. പ്രതികള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു. പിന്നീട് പാലിയേക്കര ടോള്‍പ്ലാസയുടെ കാമറയിലെ ദൃശ്യങ്ങള്‍ തിരഞ്ഞു. ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. പക്ഷേ, നമ്പര്‍ വ്യക്തമല്ല. ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

പിന്നീട് പൊലീസ് ചാലക്കുടിയിലെ എല്ലാ ഓട്ടോ സ്റ്റാന്‍ഡുകളിലും പരിശോധന നടത്തി. ഓട്ടോക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ ഓട്ടോയുടെ ചിത്രം അയച്ചു.എട്ടു സംഘങ്ങളായി തിരിഞ്ഞ് ഷാഡോ പൊലീസ് സംഘം പലവഴിക്കു പോയി. കുറേ ഓട്ടോ സ്റ്റാന്‍ഡുകളില്‍ കയറി. ആളുകള്‍ക്ക് ഓട്ടോയുടെ ചിത്രം കാണിച്ചു കൊടുത്തു. തൊടുപുഴ, മൂവാറ്റുപുഴ മേഖലകളില്‍ കാണുന്ന ഓട്ടോകള്‍ക്കാണു മുകളില്‍ രണ്ടു വലിയ ലൈറ്റുകള്‍ പിടിപ്പിക്കാറ് എന്ന ഓട്ടോക്കാരുടെ സംശയത്തിലായിരുന്നു പിന്നെ അന്വേഷണം. ചാലക്കുടി മേലൂരിലൂടെ ഷാഡോ പൊലീസ് സംഘം ഈ ഓട്ടോയുടെ ഫൊട്ടോ കാണിച്ചു കൊടുക്കുകയാണ്. ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് ഫൊട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫോട്ടോ കണ്ടു. അവര്‍ ഷാഡോ പൊലീസിന് സൂചന നല്‍കി. ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവര്‍ പോകുന്നത്. രാവിലെ ആറു മണിക്കു പോകും രാത്രി പതിനൊന്നു മണിയ്ക്കേ വരാറുള്ളൂവെന്നും നാട്ടുകാരുമായി ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞു.

അതേ സമയം ഓട്ടോയുടെ ദൃശ്യത്തില്‍ ഒരു ചെരിപ്പും പതിഞ്ഞിരുന്നു. പുറകിലിരുന്ന സ്ത്രീയുടെ കാലിലെ ചെരുപ്പിന്റെ ഒരു ഭാഗം. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. പക്ഷേ സിസിടിവി ദൃശ്യത്തില്‍ കണ്ട സ്ത്രീയുടെ കാലിലെ ചെരിപ്പ് വീടിനു പുറത്ത് കിടന്നിരുന്നു. ഇത് വഴിത്തിരിവായി. അങ്ങനെയാണ് കള്ളന്മാര്‍ കുടുങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category