1 GBP =93.80 INR                       

BREAKING NEWS

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പരിശുദ്ധ നിത്യസഹായമാതാവിന്റെ പള്ളിയില്‍ വിഭൂതിതിരുന്നാള്‍ നാളെ

Britishmalayali
സുധീഷ് തോമസ്

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പരിശുദ്ധ നിത്യസഹായമാതാവിന്റെ പള്ളിയില്‍ വിഭൂതിതിരുന്നാള്‍ നാളെ വൈകിട്ട് ആറു മണിയ്ക്ക് സ്റ്റോക്ക് പള്ളിയില്‍ വച്ച് ഇടവക വികാരി ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ ദിവ്യബലി അര്‍പ്പിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യമായി വലിയ നോമ്പുകാലത്ത് ഒഎല്‍പിഎച്ച് സ്റ്റോക്ക് മിഷന്‍ സെന്ററിന്റെ കീഴില്‍ 50 ദിവസവും സീറോ മലബാര്‍ ആരാധന ക്രമത്തിലുള്ള ഇംഗ്ലീഷ് കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

കുട്ടികള്‍ ആത്മീയതയിലും വിശുദ്ധിയിലും വളരുന്നതിനും നോമ്പുകാലത്തെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനു വേണ്ടി 50 ദിവസവും സീറോ മലബാര്‍ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതായി ഇടവകവികാരി അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
സ്ഥലത്തിന്റെ വിലാസം
Stoke Church, ST4 7LT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category