1 GBP =93.80 INR                       

BREAKING NEWS

ഏജന്റിന്റെ തട്ടിപ്പില്‍ ഡല്‍ഹിയില്‍ കുടുങ്ങിയത് 39 മലയാളി വിദ്യാര്‍ത്ഥികള്‍; തൃശൂരില്‍ നിന്നും പഠനയാത്രയ്ക്കായി വടക്കേ ഇന്ത്യയിലേക്ക് പോയ വിദ്യാര്‍ത്ഥികളില്‍ നിന്നും ടൂര്‍ ഏജന്റ് അഡ്വാന്‍സായി വാങ്ങിയത് എട്ട് ലക്ഷത്തിലധികം രൂപ; ഏജന്റ് പണം അടച്ചിട്ടില്ലെന്ന് അറിയുന്നത് ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്നും ഇറക്കി വിടുമെന്ന് ആയപ്പോള്‍; 23 ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍: ഏജന്റ് ഒഴിവില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി/ തൃശൂര്‍: 23 ദിവസത്തെ പഠന യാത്രയ്ക്കായി വടക്കേ ഇന്ത്യയിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ കുടുങ്ങി. ഏജന്റ് പണം പറ്റിച്ച് കടന്നതോടെയാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പെരുവഴിയിലായത്. പഠനയാത്രയ്ക്കു പോയ 39 മലയാളി വിദ്യാര്‍ത്ഥികളാണ് ഏജന്റിന്റെ തട്ടിപ്പിനെ തുടര്‍ന്ന് പെരുവഴിയിലായത്. തൃശൂര്‍ മണ്ണുത്തി ഡെയറി സയന്‍സ് കോളജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളാണു തട്ടിപ്പിനിരയായത്.

തിരുവനന്തപുരത്തെ ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന സ്ഥാപനമാണ് വിദ്യാര്‍ത്ഥികളെ പറ്റിച്ച് പണം തട്ടി എടുത്തത്. 23 ദിവസത്തെ പഠനയാത്രയ്ക്കായി താമസവും ബസ് സൗകര്യവുമടക്കമുള്ള കാര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്നും എട്ട് ലക്ഷം രൂപയാണ് അഡ്വാന്‍സായി ഏജന്‍സി വാങ്ങിയത്. എന്നാല്‍ ഈ പണം തട്ടി എടുത്ത ശേഷം ഏജന്റ് മുങ്ങുകയായിരുന്നു. ഇതറിയാതെ പഠന യാത്രയ്ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ കുടുങ്ങുകയും ചെയ്തു.

രണ്ട് അദ്ധ്യാപകരും ഒരു അനധ്യാപികയും കൂടി ഉള്‍പ്പെടുന്ന സംഘം 18നാണു ഡല്‍ഹിയിലെത്തിയത്. ഇന്നലെ ഹരിയാനയിലെ കര്‍ണാലിലേക്കു പോകാനിരിക്കെയാണു ഹോട്ടലില്‍ പണം അടച്ചിട്ടില്ലെന്ന് അറിഞ്ഞത്. ഇറക്കി വിടുമെന്നായതോടെ 86,000 രൂപ വിദ്യാര്‍ത്ഥികള്‍ സ്വന്തം കയ്യില്‍നിന്നു നല്‍കി. മൂന്നു ദിവസം ഡല്‍ഹി സന്ദര്‍ശിക്കാന്‍ ഉപയോഗിച്ച ബസിനുള്ള 70,000 രൂപയും നല്‍കിയിരുന്നില്ല. പല തവണ ടൂര്‍ ഏജന്‍സി ഉടമ അരുണിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫാണ്. തിരുവനന്തപുരത്തെ ഓഫിസും അടച്ചിട്ടിരിക്കുകയാണ്.

യാത്ര പുറപ്പെട്ട ദിവസം അരുണ്‍ കോളജിലെത്തിയിരുന്നു. ടൂര്‍ ഗൈഡായ ആള്‍ക്കു കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. തിരുവനന്തപുരത്തെ വീട്ടില്‍ 3 ദിവസമായി അരുണ്‍ എത്തിയിട്ടില്ലെന്നും അറിയുന്നു. 23 ദിവസത്തെ യാത്രയില്‍ അമൃത്സര്‍, മണാലി, ഡെറാഡൂണ്‍, ഡല്‍ഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണു പദ്ധതി. തട്ടിപ്പ് അറിഞ്ഞതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഇവര്‍ക്ക് കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കി. കേരള ഹൗസ് അധികൃതര്‍ ഹരിയാനയിലെ കര്‍ണാല്‍ വരെ യാത്രയ്ക്കു സൗകര്യമൊരുക്കി. തട്ടിപ്പ് വാര്‍ത്ത പുറത്ത് എത്തിയതോടെ ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന സ്ഥാപനത്തിനെതിരെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

ഏജന്‍സിക്ക് സംഘടനകളില്‍ അംഗത്വമില്ല
തിരുവനന്തപുരം ന്മ ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന ട്രാവല്‍ ഏജന്‍സി അംഗത്വമെടുത്തിട്ടില്ലെന്ന് ട്രാവല്‍ടൂറിസം മേഖലയിലെ ഔദ്യോഗിക സംഘടനകള്‍ അറിയിച്ചു. ഏജന്‍സിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കാന്‍ ടൂറിസം റഗുലേറ്ററി അഥോറിറ്റി രൂപവല്‍ക്കരിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category