1 GBP = 95.35 INR                       

BREAKING NEWS

രാജ്ഞി നിരോധിച്ചാലും റോയല്‍ സസെക്സ് ബ്രാന്‍ഡ് ഉപയോഗിക്കാന്‍ നിയമ തടസ്സമില്ലെന്ന് വാദിച്ച് മേഗന്‍; മുത്തശ്ശിക്ക് താല്‍പര്യം ഇല്ലെങ്കില്‍ ഉപയോഗിക്കുന്നില്ലെന്ന് ഹാരി; രാജപദവിക്കൊപ്പം രണ്ടു പേരുടെയും സ്ഥാനങ്ങളും പോയ് മറയുന്നതിങ്ങനെ

Britishmalayali
kz´wteJI³

ങ്ങളുടെ ബിസിനസ് റോയല്‍ സസെക്സ് ബ്രാന്‍ഡ് ഉപയോഗിക്കുന്നതില്‍ യാതൊരു അപാകതയുമില്ലെന്ന് സുഹൃത്തുക്കളോട് വെളിപ്പെടുത്തി ഹാരിരാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍കിള്‍ രംഗത്തെത്തി. ഹാരിയും മേഗനും രാജപദവി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് റോയല്‍ സസെക്സ് ഉപയോഗിക്കാന്‍ പാടില്ലെന്ന് എലിസബത്ത് രാജ്ഞി നിര്‍ദേശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മേഗന്‍. എന്നാല്‍ തന്റെ മുത്തശ്ശിക്ക് ഇത് ഇഷ്ടമില്ലെങ്കില്‍ ഈ പേര് ഉപയോഗിക്കില്ലെന്ന നിലപാടാണ് ഹാരി പുലര്‍ത്തുന്നത്. രാജപദവിക്കൊപ്പം ഇരുവരുടെയും സ്ഥാനങ്ങളും പോയ് മറയുന്നതിങ്ങനെയാണ്.

തങ്ങള്‍ തുടങ്ങുന്ന ബിസിനസിന് റോയല്‍ സസെക്സ് എന്ന പേരിട്ടത് അത് സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും മറിച്ച് അതുപയോഗിച്ച് ലാഭമുണ്ടാക്കാനല്ലെന്നുമാണ് മേഗന്‍ വിശദീകരണം നല്‍കുന്നത്. ഈ പേരുപയോഗിക്കുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തങ്ങള്‍ക്കറിയാമെന്നും  അതിനാല്‍ ആരും വിമര്‍ശിക്കേണ്ടതില്ലെന്നുമാണ് മേഗന്‍ വിശദീകരിച്ചിരിക്കുന്നത്. സ്വതന്ത്രമായി ജീവിക്കുന്നതിന് രാജപദവി വേണ്ടെന്ന് വച്ചെങ്കിലും ' സസെക്‌സ് റോയല്‍' എന്ന രാജമുദ്ര ധ്വനിപ്പിക്കുന്ന പേര് തങ്ങളുടെ ബ്രാന്‍ഡിനിട്ട് ബിസിനസ് വിജയിപ്പിക്കാനായിരുന്നു ഇരുവരും ആസൂത്രണം ചെയ്തിരുന്നത്.

ഇതിനായി ലക്ഷങ്ങള്‍ മുടക്കി ഇവര്‍ ഈ പേരില്‍ ബ്രാന്‍ഡ് രജിസ്ട്രര്‍ ചെയ്യുകയും വെബ്‌സൈറ്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു. സസെക്‌സ് റോയല്‍ ഉപയോഗിക്കുന്നതിന് ഹാരിക്കും മേഗനും വിലക്കേര്‍പ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു രാജ്ഞി രംഗത്തെത്തിയിരുന്നത്.ഈ പേര് ഉപയോഗിക്കുന്നത് ഒരു പ്രശ്നമാക്കി മാറ്റേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് തന്റെ അടുത്ത സുഹൃത്തുക്കളോട് മേഗന്‍ പരാതി പോലെ ബോധിപ്പിച്ചിരിക്കുന്നത്. ഇത്തരം അനാവശ്യ വിവാദങ്ങള്‍ക്ക് ഇനി തന്റെയും ഹാരിയുടെയും ജീവിതത്തില്‍ യാതൊരു സ്ഥാനവുമില്ലെന്നും തങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യ സാഫല്യത്തിനായി മുന്നോട്ട് പോകുമെന്നുമാണ് മേഗന്‍ തറപ്പിച്ച് പറയുന്നത്.

റോയല്‍ സസെക്സ് എന്ന പേര് ഇരുവരും ഉപയോഗിക്കരുതെന്ന് രാജ്ഞിയും മറ്റ് മുതിര്‍ന്ന ഒഫീഷ്യലുകളും ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു തീരുമാനിച്ചിരുന്നത്. തങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുദ്ദേശിക്കുന്ന ഗ്ലോബല്‍ പ്രൊജക്ടുകള്‍ക്ക് സ്വയം ഉയര്‍ന്ന് വരാനുള്ള ശേഷിയുണ്ടെന്നും അതിന് രാജകീയ പേരിന്റെ പിന്തുണ വേണ്ടെന്നുമാണ് മേഗന്‍ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ പേര് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബ്രാന്‍ഡ് നെയിമായി ഇതുപയോഗിക്കാന്‍ തീരുമാനിച്ചതെന്നും ഇതു കൊണ്ട് ഒരിക്കലും ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും മേഗന്‍ ആവര്‍ത്തിക്കുന്നു.

രാജപദവികള്‍ ഉപേക്ഷിച്ച് സ്വന്തം കാലില്‍ ജീവിക്കാനായി കാനഡയ്ക്ക് പോയ ഹാരിയും മേഗനും ബക്കിംഗ്ഹാം കൊട്ടാരത്തിലെ തങ്ങളുടെ ഓഫീസ് അടച്ച് പൂട്ടി ജീവനക്കാരെയും കഴിഞ്ഞ ദിവസം പിരിച്ച് വിട്ടിരുന്നു.എന്നാല്‍ റോയല്‍ സസെക്സ് എന്ന പേര് ബ്രാന്‍ഡ് നെയിമായി ഉപയോഗിക്കുന്നതില്‍ നിന്നും ഹാരിയെയും മേഗനെയും ഔദ്യോഗികമായി രാജ്ഞി വിലക്കിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് കൊട്ടാരം വക്താവ് ഇന്നലെ രാത്രി രംഗത്തെത്തിയിരുന്നു.ഇത് സംബന്ധിച്ച് ഇരുവരും രാജ്ഞിയുമായും മുതിര്‍ന്ന രാജകുടുംബാംഗങ്ങളുമായും നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച തീരുമാനമായതായും അതിന് യാതൊരു മാറ്റവുമില്ലെന്നുമാണ് കൊട്ടാരം വക്താവ് വിശദീകരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category