1 GBP = 94.00 INR                       

BREAKING NEWS

'പിഞ്ചോമനയെ എറിഞ്ഞു കൊന്ന അവളെ തൂക്കിക്കൊല്ലണം'; ഹൃദയംപൊട്ടി ശരണ്യയുടെ പിതാവ് വത്സരാജിന്റെ വാക്കുകള്‍; മകള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ അത്രയും സന്തോഷം; അത്രയും സ്നേഹമുള്ള കുഞ്ഞിനെയാണ് അവള്‍ കൊന്നു കളഞ്ഞത്; അവളെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും കണ്ണീരോടെ വത്സരാജ്; മക്കളും ഭര്‍ത്താവും തമ്മിലടിക്കുമ്പോഴും കുഞ്ഞു വിയ്യാനെ പൊന്നു പോലെ നോക്കിയത് ഈ മുത്തശ്ശന്‍; ശരണ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അസഭ്യവര്‍ഷവുമായി നാട്ടുകാര്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: 'പിഞ്ചോമനയെ എറിഞ്ഞു കൊന്ന അവളെ തൂക്കിക്കൊല്ലണം. മകള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ അത്രയും സന്തോഷമാണ്. അത്രയും സ്നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ കൊന്നു കളഞ്ഞത്. കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുത്. - തന്റെ പേരക്കുട്ടിയെ കൊന്നുകളഞ്ഞ ശരണ്യ എന്ന മകളെ കുറിച്ച് പിതാവായി വത്സരാജ് പറഞ്ഞ വാക്കുകളാണ് ഇത്. മത്സ്യ തൊഴിലാളിയായ വത്സരാജിനോട് വലിയ അടുപ്പവും സ്നേഹവുമായിരുന്നു കൊല്ലപ്പെട്ട പേരക്കുട്ടി വിവാന്. കുഞ്ഞു വിയ്യാനെ പൊന്നു പോലെ നോക്കിയിരുന്നു മുത്തശ്ശിന് അവനെ ഓര്‍ക്കുമ്പോള്‍ നെഞ്ചു പൊട്ടുകയാണ്.

തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍ കടുത്ത എതിര്‍പ്പാണ് നാട്ടുകരുടെ ഭാഗത്തു നിന്നും ഉയര്‍ന്നത്. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയോട് അങ്ങേയറ്റം വൈകാരികമായാണ് നാട്ടുകാരും വീട്ടുകാരും പ്രതികരിച്ചത്. വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് പിന്നീട് വീടിനകത്ത് കുഴഞ്ഞു വീണു. വീടിനകത്തും പിന്നെ കടപ്പുറത്തും തെളിവെടുപ്പിന് എത്തിച്ച ശരണ്യയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി നാട്ടുകാരും ബന്ധുക്കളും എത്തി.

സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ശരണ്യയെ കായികമായി നേരിടനായി സംഘടിച്ചെത്തിയെങ്കിലും അതിവേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് ശരണ്യയുമായി മടങ്ങുകയായിരുന്നു. നേരത്തെ കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലും നിന്നും ശരണ്യയെ പുറത്തിറക്കിയപ്പോള്‍ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന വീട്ടമ്മമാരും ഇവര്‍ക്ക് നേരെ ആക്രോശവുമായി പാഞ്ഞടുത്തിരുന്നു. കടപ്പുറത്തും വീട്ടിലും പൊലീസ് കൊണ്ടു വന്നപ്പോള്‍ ശരണ്യ ഭാവഭേദങ്ങളൊന്നുമില്ലാതെ എങ്ങനെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന കാര്യം പൊലീസിന് വിവരിച്ചു കൊടുത്തു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പോരും വഴി തെറിവിളികളുമായി സ്ത്രീകളും നാട്ടുകാരും അടക്കമുള്ളവരെ ശരണ്യയെ പിന്തുടര്‍ന്നു.

തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരന്‍ വിയ്യാനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേദിവസം അമ്മയുടെ വീട്ടില്‍ അച്ഛന്‍ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് നാട്ടുകാരും പൊലീസും കൂടി നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും അന്‍പത് മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ പരിക്ക് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ഇതിനെതിരെ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിന് മൊഴി നല്‍കി. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ഒരു ദിവസം മുഴുവന്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യല്ലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യല്ലിനിടെ തന്നെ വിവാന്റെ മൃതദേഹം തയ്യില്ലിന്‍ സംസ്‌കരിച്ചിരുന്നു. അവസാനമായി മകനെ കാണണമെന്ന് അച്ഛനോ അമ്മയോ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നില്ല.

തുടക്കത്തില്‍ രണ്ട് പേരേയും കൊലപാതകത്തില്‍ സംശയിച്ച പൊലീസ് സംഭവദിവസം രാത്രി ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ശരണ്യയുടെ വസ്ത്രങ്ങളില്‍ കടല്‍ വെള്ളത്തിന്റെ ഉപ്പിന്റേയും മണലിന്റേയും അംശങ്ങള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. മാത്രമല്ല ചോദ്യം ചെയ്യല്ലിനിടെയുള്ള മണിക്കൂറുകളില്‍ ശരണ്യയുടെ ഫോണിലേക്ക് വാരം സ്വദേശിയായ യുവാവില്‍ നിന്നും 17 മിസ്ഡ് കോളുകള്‍ വന്നതും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്ന കാര്യം ശരണ്യ വെളിപ്പെടുത്തിയത്. ശരണ്യയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് ശരണ്യ സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചു.

ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകന്‍ വാഗ്ദാനം നല്‍കിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മകനെ ഉപേക്ഷിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തല്‍ എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം എന്ന് അറിയുന്നു.

കുട്ടിയെ ഇല്ലായ്മ ചെയ്ത് എത്രയും വേഗം കാമുകനെ സ്വന്തമാക്കിയില്ലെങ്കില്‍ ഇഷ്ടപ്പെട്ടത് നഷ്ടമാകുമെന്ന് ശരണ്യ ഭയന്നു. കാമുകനുമായി അടുത്ത ബന്ധം ശരണ്യയ്ക്കുണ്ടായിരുന്നു. വിയാന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ശരണ്യയയേും ഭര്‍ത്താവ് പ്രണവിനേയും പൊലീസ് നിരീക്ഷണത്തിലേക്ക് മാറ്റി. അച്ഛനോ അമ്മയോ തന്നെയാണ് കൊലപാതകിയെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിന്നീട് നിരന്തര ചോദ്യം ചെയ്യല്‍. ഫോറന്‍സിക് ഫലം എതിരായതോടെ ശരണ്യയെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ശരണ്യയുടെ ഫോണിലേക്ക് വന്ന കോളുകളും നിര്‍ണ്ണായകമായി.

ചോദ്യം ചെയ്യല്‍ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോള്‍ ആയിരുന്നു. ശരണ്യയുടെ ഫോണില്‍നിന്നും കാമുകനുമായുള്ള അടുപ്പത്തിന്റെ ദൃഢതയും പൊലീസ് തിരിച്ചറിഞ്ഞു. ചാറ്റ് ഹിസ്റ്ററിയില്‍നിന്നു വ്യക്തമായതു കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള ശരണ്യയുടെ അതിയായ ആഗ്രഹമായിരുന്നു. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. ഇതോടെ നിധിനുമായി കൂടുതല്‍ അടുത്തു. പ്രണവ് തിരിച്ചെത്തിയപ്പോള്‍ തന്നെ എല്ലാം മനസ്സിലാക്കി. പ്രണവും ശരണ്യയും തമ്മില

ഇതോടെ ദാമ്പത്യത്തില്‍ ഉലച്ചിലുണ്ടായി്. പ്രണവിന്റെ സുഹൃത്തിന് ഇക്കാര്യം അറിയാമായിരുന്നു. പ്രണവ് ഗള്‍ഫില്‍ പോയ അവസരം മുതലെടുക്കാനാണ് അയാള്‍ ശരണ്യയുമായി ഫേസ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറയുന്നു. പിന്നീടതു ഫോണ്‍ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു. ഇതോടെ ബന്ധം ദൃഡമായി. കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ശരണ്യയില്‍ നിന്ന് കാമുകന്‍ മറച്ചു വച്ചിരുന്നു. എന്നാല്‍ എത്രയും വേഗം വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയില്ലെങ്കില്‍ കാമുകനെ നഷ്ടമാകുമെന്ന് ശരണ്യ മനസ്സിലാക്കി. ഇതായിരുന്നു സ്വന്തം കൊലപതാകത്തിലേക്ക് നയിച്ചത്.

വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്നു ചാറ്റുകളില്‍ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍, കാമുകനുമൊത്തു ജീവിക്കാന്‍ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. മൂന്നു മാസങ്ങള്‍ക്കുശേഷം ഭര്‍ത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും കുഞ്ഞുമായി അകന്നു കഴിയുന്ന പ്രണവിന്റെ യാദൃച്ഛികമായ സാന്നിധ്യം അയാളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നും ശരണ്യ കണക്കുകൂട്ടി. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തീരുമാനം.

വിയാന്റെ മൃതദേഹം സംസ്‌കരിക്കുന്നത് കാണാനും അച്ഛനും അമ്മയും പോയില്ല. ഇന്നലെ വൈകിട്ട് ആറോടെ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. വിയാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച വൈകിട്ടോടെ എകെജി ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും സംസ്‌കാരം നടത്താന്‍ അമ്മയുടെ അച്ഛന്‍ വരുന്നത് വരെ കാത്തിരുന്നു. മല്‍സ്യത്തൊഴിലാളിയായ വല്‍സരാജ് മീന്‍ പിടിക്കാന്‍ കടലില്‍ പോയിരുന്നു. വല്‍സരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിയാന്‍. വല്‍സരാജ് തിരിച്ചെത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category