1 GBP = 94.00 INR                       

BREAKING NEWS

ഡല്‍ഹിയിലെ കെജ്രിവാളിന്റെ വിജയത്തില്‍ മുഖ്യപങ്ക് ഒരു മലയാളിക്കും! തലസ്ഥാന നഗരത്തിലെ ഓവുചാല്‍ സംവിധാനം ശുദ്ധീകരിക്കാനും ശുദ്ധജല ലഭ്യത ഉയര്‍ത്താനും സാധിച്ചത് ഇറിഗേഷന്‍ ആന്‍ഡ് ഫ്ളഡ് കണ്‍ട്രോള്‍ വകുപ്പില്‍ സൂപ്രണ്ടിങ് എന്‍ജിനീയറായ ടി.കെ. പ്രജിത്തിന്റെ പ്രവര്‍ത്തന മികവില്‍; സ്ഥാനാരോഹണ ചടങ്ങില്‍ വിശിഷ്ടാതിഥിയായി തലശ്ശേരിക്കാരനെ ക്ഷണിച്ചിരുത്തി അരവിന്ദ് കെജ്രിവാളും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍കുന്ന ഘട്ടത്തില്‍ പ്രത്യേകം ക്ഷണം ലഭിച്ചവരുടെ കൂട്ടത്തില്‍ മലയാളിയുമുണ്ടായിരുന്നു. തലശ്ശേരി സ്വദേശിയായ ടി കെ പ്രജിത്തായിരുന്നു ഈ വ്യക്തി. ഇദ്ദേഹത്തിന് ഡല്‍ഹിയിലെ ആപ്പിന്റെ വിജയത്തില്‍ നിര്‍ണായക റോള്‍ തന്നെ ഉണ്ടായിരുന്നു എന്നു പറയണം. കാരണം, ഡല്‍ഹി സര്‍ക്കാരിന്റെ ഇറിഗേഷന്‍ ആന്‍ഡ് ഫ്ളഡ് കണ്‍ട്രോള്‍ വകുപ്പില്‍ സൂപ്രണ്ടിങ് എന്‍ജിനീയറാണ് പ്രജിത്ത്.

ഡല്‍ഹിയിലെ ഓവുചാല്‍ സംവിധാനം ശുദ്ധീകരിക്കാനും നഗരത്തിലെ ശുദ്ധജല ലഭ്യത ഉയര്‍ത്താനും സാധിച്ചതാണ് ഇദ്ദേഹത്തെ 50 വിശിഷ്ടാതിഥികളുടെ കൂട്ടത്തില്‍ ഇടംപിടിക്കാന്‍ സഹായിച്ചത്. മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ മുന്നോട്ടുവെച്ച പദ്ധതി പ്രജിത്തും സംഘവുംചേര്‍ന്ന് വിജയകരമാക്കുകയായിരുന്നു.

യമുനാനദീതീരത്തെ പ്രളയമേഖലകളില്‍ പ്രത്യേക കുളങ്ങള്‍ നിര്‍മ്മിച്ച്, പ്രളയസമയത്തുണ്ടാകുന്ന അധികജലം അവയില്‍ ശേഖരിച്ചാണ് ജലലഭ്യത ഉയര്‍ത്തിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. വിജയകരമായതിനാല്‍ വരുംവര്‍ഷങ്ങളില്‍ ഇതു തുടരും. ഓവുചാലുകളിലെ മലിനജലം ശുദ്ധീകരിക്കുന്ന പരീക്ഷണ ഘട്ടത്തിലുള്ള പദ്ധതി വിപുലീകരിക്കാനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.

തലശ്ശേരിയിലെ കോപ്പാലത്ത് ജനിച്ച പ്രജിത്ത് ആന്‍ഡമാനിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് 1994-ല്‍ ബിരുദം നേടി. ആന്‍ഡമാന്‍ ഹാര്‍ബര്‍ വര്‍ക്‌സില്‍ എന്‍ജിനീയറായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് കേന്ദ്രസര്‍ക്കാരില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി ഡല്‍ഹിയിലെത്തി. ഭാര്യ സോളിയും മക്കളായ അഞ്ജന, അര്‍ജുന്‍ എന്നിവരും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category