1 GBP =93.80 INR                       

BREAKING NEWS

കേരളാ കൗമുദിയുടെ മുന്‍ ഉടമയും എഡിറ്ററും കലാകൗമുദി സ്ഥാപകനുമായ എം.എസ് മണി അന്തരിച്ചു; അന്ത്യം പുലര്‍ച്ചെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ച്; വിട പറഞ്ഞത് തലസ്ഥാനത്തെ ഏറ്റവും വലിയ മാധ്യമ കുലപതി; സംസ്ഥാന സര്‍ക്കാരിന്റെ കേസരി പുരസ്‌ക്കാര ജേതാവ് കൂടിയായ മണിയുടെ മരണത്തില്‍ മനം നൊന്ത് കേരളം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളാ കൗമുദി ദിനപ്പത്രത്തിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ഉടമയും എഡിറ്ററുമായി ദീര്‍ഘകാലം സേവനം അനുഷ്ഠിക്കുകയും കലാകൗമുദിയുടെ സ്ഥാപക എഡിറ്ററും ഉടമയുമായി തുടരുകയും ചെയ്തിരുന്ന വിശ്രുത മാധ്യമ കുലപതി എം.എസ് മണി അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം കുമാരപുരത്തെ സ്വവസതിയില്‍ വച്ചായിരുന്നു മരണം.

കേരളത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളില്‍ ഒന്നായ കേരളാ കൗമുദിയുടെ ഉടമയായിരുന്നു ദീര്‍ഘകാലം. കേരളാ കൗമുദിയുടെ സ്ഥാപകനായ സുകുമാരന്റെ മക്കളില്‍ ഒരാളാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബ വ്യവഹാരത്തില്‍ തൊട്ടതോടെയാണ് കേരളാ കൗമുദിയുടെ ഉടമസ്ഥാവകാശം നഷ്ടമാകുന്നത്. കേരളാ കൗമുദിയുടെ ഉടമയായി തുടരുമ്പോള്‍ തന്നെ കലാകൗമുദിയും ആരംഭിച്ചിരുന്നതിനാല്‍ കേസില്‍ തോറ്റതോടെ കലാകൗമുദി പ്രസിദ്ധീകരണങ്ങള്‍ നടത്തി വരികയായിരുന്നു.

കലാകൗമുദി വാരിക, സായാഹ്ന പത്രം, വെള്ളിനക്ഷത്രം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ ഉടമയാണ് ഇപ്പോള്‍ അന്തരിച്ച മണി. 2018ലാണ് അദ്ദേഹത്തെ തേടി കേസരി മാധ്യമ അവാര്‍ഡ് എത്തിയത്. കേരളത്തിലെ തന്നെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒന്നാമനായിരുന്നു അദ്ദേഹം. 1941ല്‍ കൊല്ലം ജില്ലയില്‍ കേരളാ കൗമുദി സ്ഥാപകനായ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്ത പുത്രനായാണ് ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിഎസ് സി ഡിഗ്രി എടുത്ത ശേഷം മാധ്യമ പ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചു.

കേരളാ കൗമുദിയുടെ സ്റ്റാഫ് റിപ്പോര്‍ട്ടറായാണ് മാധ്യമ പ്രവര്‍ത്തനത്തിലേക്കുള്ള അദ്ദേഹത്തിന്റെ രംഗ പ്രവേശം. 1962ലെ ലോക്സഭാ രാജ്യസഭാ റിപ്പോര്‍ട്ടിങ്ങുകല്‍ ശ്രദ്ധ നേടിയിരുന്നു. 1965ല്‍ കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷം കേരളാ കൗമുദിയുടെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ചുമതല ദീര്‍ഘകാലം വഹിച്ചത് അദ്ദേഹമായിരുന്നു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈററി, ഇന്ത്യാ ന്യൂസ് പേപ്പേഴ്സ് എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് എന്നിവയിലെ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. മാധ്യമ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അംബേദ്ക്കര്‍, കേസരി അവാര്‍ഡുകളും അദ്ദേഹത്തെ തേടി എത്തുക ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category