1 GBP = 95.35 INR                       

BREAKING NEWS

കായിക ഓസ്‌കാര്‍ നേടി ക്രിക്കറ്റ് ദൈവം; ലോറസ് സ്പോര്‍ട്ടിംഗ് മൊമന്റ് പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കറിന്; പുരസ്‌ക്കാരം നേടിയത് ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം; രണ്ട് പതിറ്റാണ്ടിലെ മികച്ച കായിക മുഹൂര്‍ത്തമായി 2011ലെ ലോകക്കപ്പ് വിജയചിത്രം; സച്ചിനിലൂടെ ലോറിയസ് പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക്; ലോറസ് പുരസ്‌ക്കാരം പങ്കിട്ട് മെസിയും ഹാമില്‍ട്ടണും

Britishmalayali
kz´wteJI³

ബെര്‍ലിന്‍: കായിക ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോര്‍ട്ടിങ് പുരസ്‌ക്കാരം ആദ്യമായി ഇന്ത്യയിലേക്ക്. ലോക ക്രിക്കറ്റിന് മുമ്പില്‍ ഇന്ത്യയെ ചുമലിലേറ്റിയ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിലൂടെയാണ് ലോകപ്രശസ്തമായ പുരസ്‌ക്കാരം ഇന്ത്യയിലേക്ക് എത്തുന്നത്. ലോറസ് സ്പോര്‍ടിങ് മൊമന്റ് പുരസ്‌കാരം 2000-2020 ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ തേടി എത്തിയിരിക്കുന്നത്. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി വിജയം സ്വന്തമാക്കിയതിന് പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി.

24 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ ഇന്ത്യ തോളിലേറ്റിയ മനോഹര നിമിഷം ലോക കായിക രംഗത്തിനും പ്രിയപ്പെട്ടതായി മാറിയപ്പോഴാണ് കായിക ഓസ്‌കര്‍ സച്ചിനെയും തേടി എത്തിയത്. കായികരംഗത്തെ പരമോന്നത ബഹുമതിയായ ലോറിയസ് പുരസ്‌കാരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ലഭിച്ചു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള അംഗീകാരമാണ് സച്ചിന്‍ നേടിയത്.

2 പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള പുരസ്‌കാരവോട്ടെടുപ്പില്‍ ക്രിക്കറ്റ് ഇതിഹാസത്തിന് എതിരുണ്ടായില്ല. 2011ലെ ലോകകപ്പ് ജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ഇന്ത്യന്‍ താരങ്ങള്‍ വാംഖഡേ സ്റ്റേഡിയത്തെ വലംവച്ച നിമിഷങ്ങള്‍ക്ക് കായികലോകത്തിന്റെ ആകെ ആദരമാണ് ലഭിച്ചത്.

2019ലെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിയും ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്‌കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാണ് ലൂയി ഹാമില്‍ട്ടണ്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്ബോള്‍ താരമാണ് ലയണല്‍ മെസി. മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബെല്‍സ് നേടി. മികച്ച ടീമിനുള്ള പുരസ്‌കാരം സ്പാനിഷ് ബാസ്‌കറ്റ് ബാള്‍ ടീം നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category