1 GBP = 94.00 INR                       

BREAKING NEWS

എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഗായക സംഘങ്ങള്‍ക്കായി മരിയന്‍ സംഗീത മത്സരം

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

 

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മെയ് 23നു നടത്തുന്ന എയില്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് രൂപതാ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുകെയിലെ സീറോ മലബാര്‍ മിഷനുകളിലെയും, വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെയും ഗായക സംഘങ്ങള്‍ക്കായി മരിയന്‍ സംഗീത മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 301  പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും, നാലും അഞ്ചും സമ്മാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് ട്രോഫികളും ആണ് സമ്മാനമായി ലഭിക്കുക.

ഇംഗ്ലീഷിലോ, മലയാളത്തിലോ ഉള്ള മരിയന്‍ ഗാനങ്ങള്‍ ആണ് മത്സരത്തിനായി പാടേണ്ടത്. മിനിമം പത്തു പേര്‍ മുതല്‍ മാക്സിമം എത്ര പേര്‍ വരെയും ഒരു ഗ്രൂപ്പില്‍ മത്സരിക്കാവുന്നതാണ്. പാട്ടിന് ആറു മിനിറ്റു ദൈര്‍ഘ്യവും തയ്യാറെടുപ്പുകള്‍ക്കായി രണ്ടു മിനിറ്റും ആണ് ഓരോ ടീമിനും നല്‍കുക. കരൊക്കെയുടെ കൂടെയോ ഓരോ ടീമിലും മാക്സിമം മൂന്നു ഇന്‍സ്ട്രുമെന്റ്സോടു കൂടെയോ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

ഏറ്റവും നല്ല ഗായക സംഘത്തിന് (best appearance, dress code, group strength എന്നിവയുടെ അടിസ്ഥാനത്തില്‍) പ്രത്യേക ക്യാഷ് പ്രൈസും നല്‍കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന മിഷന്‍ സെന്ററുകളിലെയോ, വിശുദ്ധ കുര്‍ബാന സെന്ററുകളിലോ ഉള്ള ഗായക സംഘങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ആയി 07944067570, 07720260194 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് രൂപതാ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ: ടോമി എടാട്ട് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category