1 GBP = 95.35 INR                       

BREAKING NEWS

പാഴ് ജന്മങ്ങള്‍

Britishmalayali
ജാനറ്റ് തോമസ്

ഭൂമിതന്‍ ഉദരത്തിലുറങ്ങുന്ന

വിത്തിനെയുണര്‍ത്തുവാന്‍,
പുതു നാമ്പായി കിളിര്‍ക്കാന്‍
ഒരു മഴത്തുള്ളി തന്‍ കനിവ് മതി!

അധികാര ധന മത കാമ ഭ്രാന്തിന്‍
മൂഢ സ്വര്‍ഗ്ഗത്തിലുറങ്ങുന്ന
നരനെയുണര്‍ത്തുവാനെത്ര-
കണ്ണീര്‍മഴ തന്‍ പെരുമഴക്കാലം വരേണം.

സ്നേഹ രാഹിത്യത്തില്‍ ഉറഞ്ഞുപോയ
ഹൃദയത്തെ ഉരുക്കുവാനെത്ര ഹൃദയ-
രക്തം യാഗാഗ്നിയില്‍ ചൊരിയണം
ക്രൂരത നിറയും മനസ്സില്‍
കരുണ വഴിയുവാനെത്ര
ജീവരക്തത്തിന്‍ തുലാഭാരം വേണം.

കാമം കത്തും കണ്ണില്‍ പ്രേമം നിറയാനെത്ര
മിഴിനീര്‍ പൂവിന്‍ അശ്രു പൂജ വേണം.
ആസിഡില്‍ ഉരുകുന്ന പെണ്‍മുഖങ്ങള്‍
പെട്രോളില്‍ വേവുന്ന സ്ത്രീ ജന്മങ്ങള്‍!
പിച്ചി ചീന്തപ്പെടുന്ന പിഞ്ചോമനകള്‍,
കല്ലറയില്‍ ഉറങ്ങുന്ന സയനൈഡ്
രഹസ്യങ്ങള്‍ ജോളിയായ് മറയ്ക്കുന്ന
വെള്ളയടിച്ച കുഴിമാടങ്ങളും!

സ്വന്തം കുഞ്ഞിന്റെ കഴുത്തു
ഞെരിക്കുന്ന പെറ്റമ്മയും  
ദുരഭിമാന കൊല ചെയ്യും
മാനമില്ലാത്ത പിതാവും
അവിഹിത ബാന്ധവങ്ങള്‍ക്കു
മറപിടിക്കാന്‍ കൊല്ലുന്ന,
കൊലയ്ക്ക് കൊടുക്കുന്ന
ഭാര്യാഭര്‍ത്താക്കന്മാര്‍!

ജീവനെടുത്തിട്ടു ജീവിക്കാമെന്ന
അതിമോഹം ഗര്‍ഭം ധരിച്ചു  
പാപത്തെ പ്രസവിക്കും
പാപ ജന്മങ്ങള്‍! പാഴ് ജന്മങ്ങള്‍!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam