1 GBP = 94.00 INR                       

BREAKING NEWS

പൊതുചടങ്ങുകളില്‍ വീല്‍ചെയറില്‍ എത്തിയിരുന്ന പെലെ ഇപ്പോള്‍ വീട്ടിനകത്ത് പോലും പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍; ഫുട്‌ബോള്‍ ഇതിഹാസം പെലെ കടുത്ത വിഷാദരോഗത്തിലും ഏകാകിയുമായി മാറിയെന്ന് മകന്‍

Britishmalayali
kz´wteJI³

റിയോ ഡീ ജനീറോ: ഫുട്ബോള്‍ ഇതിഹാസം പെലെ ഇപ്പോള്‍ കടുത്ത ആരോഗ്യപ്രശ്നം നേരിടുന്നതായി മകന്‍. കടുത്ത വിഷാദരോഗത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായതായി മകന്‍ വ്യക്തമാക്കിയത്. അടുത്തിടെ വരെ പൊതുചടങ്ങുകളില്‍ വീല്‍ചെയറില്‍ എത്തിയിരുന്ന പെലെക്ക് ഇപ്പോള്‍ വീട്ടിനകത്ത് പോലും പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത് പെലെയെ ഏകാന്തതയിലേക്ക് തള്ളിയിട്ടിരിക്കുന്നുവെന്ന് മകന്‍ എഡീഞ്ഞോ ബ്രസീലിയന്‍ ചാനല്‍ ടിവി ഗ്ലോബോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒക്ടോബറില്‍ എണ്‍പത് വയസ് തികയും പെലെക്ക്. അടുത്തിടെ ഇടുപ്പെല്ലിന് ശസ്ത്രക്രിയക്ക് വിധേയനായ പെലെക്ക് അതിന് ശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിന് ശേഷം ലോകം മുഴുവന്‍ വിവിധ പരിപാടികളുടെ തിരക്കില്‍ ജീവിച്ച പെലെക്ക് ആള്‍ക്കൂട്ടം ഹരമായിരുന്നു. ഇപ്പോള്‍, അദ്ദേഹം ആരെയും കാണാന്‍ പോലും തയ്യാറല്ല. വീട്ടിനു പുറത്തേക്ക് പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ പോലും വഴങ്ങാത്ത സ്ഥിതിയാണുള്ളതെന്ന് മകന്‍ പറയുന്നു. ഹിപ് ഓപ്പറേഷന് ശേഷം വേണ്ട രീതിയില്‍ ഫിസിയോ തെറാപ്പി ചെയ്യാതിരുന്നത് ആരോഗ്യം വീണ്ടെടുക്കുന്നതിനെ ബാധിച്ചുവെന്ന് മകന്‍ എഡീഞ്ഞോ ചൂണ്ടിക്കാട്ടുന്നു. ഇത് പറഞ്ഞ് പിതാവുമായി തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ട് എഡീഞ്ഞോക്ക്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 79-കാരനായ പെലെയുടെ ആരോഗ്യസ്ഥിതി മോശമാണ്. 2014-ല്‍ ഗുരുതരമായ മൂത്രാശയ അണുബാധയെത്തുടര്‍ന്ന് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡയാലിസിസിനായി ഐ.സി.യുവിലേക്ക് മാറ്റി. അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട പെലെ പിന്നീട് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. അതിനുശേഷം വീല്‍ചെയറിലായിരുന്നു പെലെയുടെ ജീവിതം. എന്നാല്‍ നേരിയ പുരോഗതി കൈവരിച്ച അദ്ദേഹം ഇപ്പോള്‍ വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നത്.

മൂന്നു ലോകകപ്പുകള്‍ നേടിയ ഏക ഫുട്‌ബോള്‍ താരമാണ് പെലെ. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു പെലെ ബ്രസീലിനൊപ്പം ലോകകിരീടത്തില്‍ പങ്കാളിയായത്. ഈ മെയില്‍ പെലെയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. മെക്‌സിക്കോയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇറ്റലിയെ തോല്‍പ്പിച്ചായിരുന്നു ബ്രസീലിന്റെ കിരീടനേട്ടം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category