1 GBP = 94.00 INR                       

BREAKING NEWS

'ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍'; ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള മുന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രദര്‍ശന മത്സരം: ജയം പോണ്ടിങ് ഇലവന്; പിരിച്ചത് 55 കോടി

Britishmalayali
kz´wteJI³

മെല്‍ബണ്‍: താരങ്ങളയെല്ലാം ഒറ്റ ഫ്രെയിമില്‍ കാണാനുള്ള ഭാഗ്യമാണ് കഴിഞ്ഞ ദിവസം മെല്‍ബണിലെ സ്റ്റേഡിയത്തില്‍ കണ്ടത്. ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസങ്ങള്‍ ഒരേ കളത്തില്‍ എത്തിയപ്പോള്‍ തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാക്കിയത്. മുന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രദര്‍ശന മത്സരത്തിലാണ് ഈ അപൂര്‍വ്വ കാഴ്ച ഒരുക്കിയത്. എന്നാല്‍ താരങ്ങളുടെ ഒത്തുകൂടല്‍ വെറുതേ ആണെന്ന് കരുതിയെങ്കില്‍ തെറ്റി ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദര്‍ശനമത്സരത്തിലായിരുന്നു എല്ലാവരും എത്തിയത്.

കളിയില്‍ നിന്നും പിരിഞ്ഞ് കിട്ടിയത് 7.7 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 55 കോടിയിലധികം രൂപ). മെല്‍ബണിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റിക്കി പോണ്ടിങ് നയിച്ച പോണ്ടിങ് ഇലവന്‍ ആദം ഗില്‍ക്രിസ്റ്റിന്റെ ഗില്‍ക്രിസ്റ്റ് ഇലവനെ ഒരു റണ്ണിന് തോല്‍പിച്ചു. പോണ്ടിങ് ഇലവന്‍ പത്ത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സാണ് നേടിയത്.

11 പന്തില്‍ 30 റണ്‍സുമായി വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ പോണ്ടിങ് ഇലവന്റെ ടോപ് സ്‌കോററായി. രണ്ട് സിക്സും മൂന്നു ഫോറുകളുമാണ് ലാറ നേടിയത്. ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് 26 റണ്‍സും മാത്യു ഹെയ്ഡന്‍, ലൂക്ക് ഹോഡ്ജ് എന്നിവര്‍ യഥാക്രമം 16, 11 റണ്‍സ് വീതവും സ്വന്തമാക്കി. ഗില്‍ക്രിസ്റ്റ് ഇലവനുവേണ്ടി കോര്‍ട്നി വാല്‍ഷ്, യുവരാജ് സിങ്, അന്‍ഡ്രൂ സൈമണ്ട്സ് എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് ഗില്‍ക്രിസ്റ്റ് ഇലവന് ലഭിച്ചത്. ഷെയ്ന്‍ വാട്സണും ഗില്‍ക്രിസ്റ്റും ചേര്‍ന്ന് 49 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഗില്‍ക്രിസ്റ്റ് 17 ഉം വാട്സണ്‍ 30 ഉം റണ്‍സെടുത്തു. എന്നാല്‍ പന്തെറിയാനെത്തിയ ബ്രെറ്റ്ലീയും ലൂക്ക് ഹോഡ്ജും മത്സരം പോണ്ടിങ് ഇലവന് അനുകൂലമാക്കി. ബ്രാഡ് ഹോഡ്ജ് റണ്‍സൊന്നും നേടാനാകാതെ പുറത്തായി. ആറു പന്തുകള്‍ നേരിട്ട ഇന്ത്യന്‍ താരം യുവരാജ് സിങ് രണ്ട് റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്. അന്‍ഡ്രൂ സൈമന്‍ഡ്സ് 13 പന്തുകളില്‍നിന്ന് 29 റണ്‍സെടുത്തു.

എന്നാല്‍ ഗില്‍ക്രിസ്റ്റ് ഇലവന് വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് അവര്‍ നേടിയത്. ബ്രെറ്റ് ലീ 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റും ലൂക്ക് ഹോഡ്ജ് എട്ട് റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റും നേടി. ടോസ് നേടിയ ഗില്‍ക്രിസ്റ്റ് ഇലവന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ പോണ്ടിങ് ഇലവന്റെ ബാറ്റിങ് അവസാനിച്ച ഇടവേളയിലായിരുന്നു ഒരു ഓവര്‍ ബാറ്റ് ചെയ്യുന്നതിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഗ്രൗണ്ടിലിറങ്ങിയത്. അഞ്ച് വര്‍ഷത്തിന് ശേഷം ബാറ്റെടുക്കുന്ന തെന്‍ഡുല്‍ക്കര്‍ പോണ്ടിങ് ഇലവന്റെ പരിശീലകന്‍ കൂടിയാണ്.
ഇരു ടീമിനും 10 ഓവറുകള്‍ വീതം, അഞ്ച് ഓവര്‍ വീതം ബാറ്റിങ് പവര്‍ പ്ലേ. നേരിടുന്ന ആദ്യ പന്തില്‍ ബാറ്റ്സ്മാന്‍ ഔട്ട് ആവില്ല, ബോളര്‍മാര്‍ക്ക് ഓവര്‍ പരിമിതികളില്ല, ഫീല്‍ഡമാര്‍ക്കും ബാറ്റ്സ്മാന്മാര്‍ക്കും ആവശ്യാനുസരണം പകരക്കാരെ ഇറക്കാം ഇതാണ് പ്രദര്‍ശന മത്സരത്തിലെ പ്രത്യേകതകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category