1 GBP = 94.40 INR                       

BREAKING NEWS

തനതു ക്ലാസിക്കല്‍ രൂപങ്ങള്‍ മാത്രം; പ്രഗത്ഭ നര്‍ത്തകര്‍ പങ്കെടു ക്കും; ലണ്ടന്‍ നഗരത്തില്‍ നൂപുര ധ്വനികളുയര്‍ത്തുവാന്‍ ശിവരാത്രി നൃത്തോത്സവം ഈമാസം 29ന്

Britishmalayali
kz´wteJI³

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി നടത്തി വരുന്ന ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കുന്ന ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, ഈമാസം 29ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തിരിതെളിയും. സെമി-ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില്‍ ഒന്നാണ് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം.

കഴിഞ്ഞ വര്‍ഷങ്ങളിലെ കലാസ്വാദകരുടെ സാന്നിധ്യം കണക്കിലെടുത്തു പതിവ് സത്സംഗ വേദി ഒഴിവാക്കി വിശാലമായ ക്രോയ്ഡോണ്‍ ലാന്‍ഫ്രാന്‍ക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഈ വര്‍ഷത്തെ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ആശാ ഉണ്ണിത്താനാണ് പതിവ് പോലെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കുന്നത്. പ്രശസ്ത സിനിമാ താരം പദ്മശ്രീ ജയറാം, ഭാര്യ പാര്‍വതി ജയറാം, നെടുമുടി വേണു, പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, പ്രശസ്ത നര്‍ത്തകി ഡോ. രാജശ്രീ വാരിയര്‍ തുടങ്ങി ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന് ഇതിനോടകം തന്നെ നിരവധി കലാ സാംസ്‌കാരിക പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സത്സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. കലാസ്വാദകരുടെയും വോളന്റിയര്‍മാരുടെയും സംഭാവനകള്‍ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുന്നതെന്ന് ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ്.

ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തില്‍ പങ്കെടുക്കുന്ന പ്രമുഖ ഡാന്‍സ് സ്‌കൂളുകളും നര്‍ത്തകരും

Meenakshi Ravi- Pournami Arts
Shalini Sivashankar-Upahaar school of dance
Anusha Subramaniam- Beeja
Sankari Mridha- Soorya Academy of arts
Bhuvana Iyers school of dance
Verni's school of dance
Asha Unnithans school of performing arts
Kent Hindu Samajam-Nikita
Haywards Heath- Remya
Scotland- Shaswati
Vinod Nair
Amritha Jayakrishnan
Ragini Krishnadas
Sruthi Sreekumar
Archana Shaji
Akshara Mohan

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക
ആഷ ഉണ്ണിത്താന്‍ - 07889484066, സുരേഷ് ബാബു - 07828137478, സുഭാഷ് ശര്‍ക്കര - 07519135993, ജയകുമാര്‍ - 07515918523, ഗീത ഹരി - 07789776536, ഡയാന അനില്‍ കുമാര്‍ - 07414553601
സ്ഥലത്തിന്റെ വിലാസം
The Archbishop Lanfranc Academy, Croydon, CR9 3AS

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category