1 GBP = 94.80 INR                       

BREAKING NEWS

കാന്റീനില്‍നിന്നും ഭക്ഷണം മോഷ്ടിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥന് സസ്‌പെ ന്‍ഷന്‍; ലണ്ടന്‍ സിറ്റി ബാങ്കില്‍നിന്നും പടിയിറങ്ങുന്നത് 10കോടിയോളം രൂപ ശമ്പളമുള്ള അപൂര്‍വ്വ പ്രതിഭ

Britishmalayali
kz´wteJI³

ത്ര പണമുണ്ടായാലും ചില ശീലങ്ങള്‍ രോഗംപോലെ അവരെ പിന്തുടര്‍ന്നു കൊണ്ടിരിക്കും. വര്‍ഷം പത്തുകോടിയോളം രൂപ ശമ്പളം പറ്റുന്ന ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചത് ഓഫീസ് ക്യാന്റീനില്‍നിന്ന് ഭക്ഷണം മോഷ്ടിച്ചതിന്. മോഷണക്കുറ്റത്തിന് കൈയോടെ പിടിക്കപ്പെട്ടതോടെ, 31-കാരനായ പരസ് ഷായെ സിറ്റി ബാങ്ക് ഗ്രൂപ്പ് സസ്‌പെന്‍ഡ് ചെയ്തു. ലണ്ടനില്‍ സിറ്റിബാങ്കിന്റെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലായിരുന്നു പരസ് ജോലി ചെയ്തിരുന്നത്.

യൂറോപ്പ്, മിഡില്‍ ഈസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ബോണ്ട് ട്രേഡിങ് വിഭാഗത്തിന്റെ തലവനായിരുന്നു പരസ് ഷാ. വര്‍ഷം 9.2 കോടി രൂപയായിരുന്നു ഇയാളുടെ ശമ്പളം. യൂറോപ്പിലെതന്നെ ബാങ്കിങ് രംഗത്ത് ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരിലൊരാളായിരുന്നു അദ്ദേഹം. എച്ച്.എസ്.ബി.സി.യില്‍ ഏഴുവര്‍ഷത്തോളം ജോലി ചെയ്തശേഷം 2017-ലാണ് സിറ്റി ഗ്രൂപ്പില്‍ ചേര്‍ന്നത്. സിറ്റി ഗ്രൂപ്പ് അവരുടെ ഉന്നതോദ്യോഗസ്ഥര്‍ക്ക് ബോണസ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്നെയാണ് പരസിന് സസ്‌പെന്‍ഷന്‍ കുടുങ്ങിയത്.

നോര്‍്ത്ത് ലണ്ടനിലാണ് പരസ് ഭാര്യക്കൊപ്പം താമസിക്കുന്നത്. സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റാണ് പരസിന്റെ ഭാര്യ. സംഭവത്തെത്തുടര്‍ന്ന് പരസിന്റെ ബന്ധുക്കള്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ, കഴിഞ്ഞദിവസം നോര്‍ത്ത് ലണ്ടനിലെ വീട്ടില്‍ കസിന്‍ ദിനേഷ് ഇവരെ സന്ദര്‍ശിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആരോടും സംസാരിക്കാന്‍ പരസ് തയ്യാറല്ലെന്ന് ദിനേഷ് പറഞ്ഞു. ഇത്തരമൊരു പെരുമാറ്റം പരസില്‍നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ചീസ് ആന്‍ഡ് പിക്കിള്‍ സാന്‍ഡ്‌വിച്ചാണ് പരസിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. എന്നാല്‍, അത് ക്യാന്റീനില്‍നിന്ന് മോഷ്ടിച്ചത് എന്തിനാണെന്നുമാത്രം ബന്ധുക്കള്‍ക്ക് അറിയില്ല. എത്രത്തോളം ഭക്ഷണം ഇയാള്‍ മോഷ്ടിച്ചുവെന്നോ അതോ, തുടര്‍ച്ചയായ മോഷണം പിടിക്കപ്പെട്ടതാണോ എന്നുള്ള കാര്യങ്ങളൊന്നും വ്യക്തമല്ല. യാത്രകളെ ഏറെയിഷ്ടപ്പെട്ടിരുന്ന പരസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍, അദ്ദേഹം ജോര്‍ദനിലെ പെട്രയിലും പെറുവിലെ മാച്ചുപ്പിച്ചുവിലും പോയതിന്റെ ചിത്രങ്ങളുണ്ട്.

ബാങ്കിങ് രംഗത്തെ പ്രമുഖര്‍ ഇത്തരം കേസുകളില്‍പ്പെടുന്നത് ആദ്യമായല്ല. സഹപ്രവര്‍ത്തകന്റെ ബൈക്കില്‍നിന്ന് അഞ്ച് മില്യണ്‍ പൗണ്ട് മോഷ്ടിച്ചതിന് ജപ്പാനിലെ മിസുഹോ ബാങ്ക് ലണ്ടന്‍കാരനായ ഉന്നതോദ്യോഗസ്ഥനെ 2016-ല്‍ പുറത്താക്കിയിരുന്നു. തന്റെ തീവണ്ടിയാത്രയില്‍ ക്രമക്കേടുകാട്ടിയതിന് ബ്ലാക്ക്‌റോക്ക് ബാങ്ക് എക്‌സിക്യൂട്ടീവ് ജോനാഥന്‍ ബറോവ്‌സിനെ 2014-ല്‍ പുറത്താക്കി. യുകെയിലെ ഫിനാന്‍സ് രംഗത്ത് ഇയാള്‍ ഉന്നത തസ്തികകളില്‍ തിരിച്ചെത്തുന്നത് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി വിലക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category