
കൊച്ചിന് കലാഭവന്റെ സാരഥിയും മിമിക്സ് പരേഡ് എന്ന കലാരൂപത്തിന്റെ പിതാമഹന്മാരില് പ്രമുഖനുമായ കെ എസ് പ്രസാദ് ലണ്ടനില്‍ എത്തിചേര്‍ന്നു. ഇന്ന് നടക്കുന്ന യുക്മ ആദര സന്ധ്യ 2020 മെഗാ പരിപാടിയില്‍ വെച്ച് കൊച്ചിന് കലാഭവന്‍ ലണ്ടന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്സ് അക്കാഡമി എന്ന കലയുടെ സരസ്വതി ക്ഷേത്രത്തിനു തിരി തെളിയും.
കേരളത്തില്‍ അങ്ങോളമിങ്ങോളമെന്നല്ല ലോകത്തില്‍ മലയാളികളുള്ളിടത്തെല്ലാം സ്റ്റേജ് പരിപാടികളുമായി കടന്നു ചെന്ന് സംഗീതവും നൃത്തവും മിമിക്രിയുമെല്ലാം മലയാളികള്‍ക്കും വിദേശികള്‍ക്കുമെല്ലാം അനുഭവവേദ്യമാക്കിക്കൊടുത്ത ഒരു മഹാ പ്രസ്ഥാനമാണ് കൊച്ചിന് കലാഭവന്‍. 1969 സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച കലാഭവന്റെ ശില്‍പ്പി കലയെ ദൈവത്തെപ്പോലെ സ്നേഹിച്ച മണ്മറഞ്ഞ ആബേലച്ചനാണ്.
സംഗീതംപോലെതന്നെ മിമിക്രിയെന്ന കലയെ ജനകീയമാക്കിയെന്നു മാത്രമല്ല മിമിക്രി ലൈവ് പരേഡിലൂടെ ('മിമിക്സ് പരേഡ്') കേരളത്തിലെ ആദ്യത്തെ സംഘടിത പ്രകടനം നടത്തുന്ന മിമിക്രി ഗ്രൂപ്പായി കലാഭവനെ ശ്രദ്ധേയമാക്കി. അതിലൂടെ കേരളത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ മലയാളികള്‍ക്കിടയില്‍ മിമിക്രി കലയെ ജനപ്രിയമാക്കി. അതുപോലെതന്നെ ആരംഭകാലം മുതല്‍, കലാഭവന്‍ അഭിനേതാക്കളുടെ അഭിനയ കേന്ദ്രമായി നിലകൊള്ളുകവഴി നിരവധി അഭിനേതാക്കളെയും ചലച്ചിത്ര സംവിധായകരെയും കലാഭവന്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാനും സാധിച്ചു.
കാലകേളിയുടെ അന്‍പതു വര്‍ഷങ്ങള്‍ പിന്നിടുന്ന കലാഭവന്റെ സംഗീത കലാ പരിശീലന കേന്ദ്രങ്ങള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പടര്‍ന്നു പന്തലിക്കുകയാണ്. യുകെയിലെ ആദ്യ സ്ഥാപനത്തിന് തിരി തെളിക്കുന്നത് മിമിക്സ് പരേഡ് എന്ന കലാ രൂപത്തിന് ജന്മം നല്കിയവരില് പ്രമുഖനും കലാഭവന്റെ അമരക്കാരനും സുപ്രസിദ്ധ മിമിക്രി ആര്‍ട്ടിസ്റ്റുമായ കെ എസ് പ്രസാദാണ്.
യുക്മ ലണ്ടനില്‍ സംഘടിപ്പിച്ചിരിക്കുന്ന 'യുക്മ ആദര സന്ധ്യ 2020' മെഗാഷോയില്‍ വെച്ചായിരിക്കും 'കൊച്ചിന് കലാഭവന്‍ ലണ്ടന്‍ 'അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്സ് ഔദ്യോദികമായി ഉദ്ഘാടനം ചെയ്യപ്പെടുക. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണി മുതല്‍ ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള ലേറ്റിമെര് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങറുന്നത്. പ്രവേശനം സൗജന്യം.
സ്ഥലത്തിന്റെ വിലാസം
The Latymer School, Heselbury Road, Edmonton, London N9 9TN
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam