1 GBP = 95.35 INR                       

BREAKING NEWS

ചൈനയിലെ സകല പ്രവിശ്യകളിലും കൊറോണ വൈറസ് എത്തി; അതിര്‍ത്തി അടച്ച് റഷ്യ അടങ്ങിയ രാജ്യങ്ങള്‍; ചൈനയിലേക്കള്ള സകല വിമാനങ്ങളും റദ്ദാക്കി; ക്ഷമ നശിച്ച രോഗികളുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്നത് പതിവായി; മരണ സംഖ്യ 200 ലേക്ക് ഉയരുകയും രോഗബാധിതര്‍ 10,000 ആവുകയും ചെയ്തതോടെ ശ്വാസം നിലച്ച് ചൈന

Britishmalayali
kz´wteJI³

നിയന്ത്രണം വിട്ട് കൊലവിളി നടത്തിക്കൊണ്ട് കൊറോണ വൈറസ് ചൈനയിലെ എല്ലാ പ്രവിശ്യകളിലേക്കുമെത്തിച്ചേര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ കൊറോണ ഭീതിയാലുള്ള മുന്‍കരുതലെടുക്കലിന്റെ ഭാഗമായി തങ്ങളുടെ അതിര്‍ത്തി അടച്ചിട്ടുമുണ്ട്. നിരവധി രാജ്യങ്ങളാണ് ചൈനയിലേക്കുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുന്നത്. വുഹാന്‍ നഗരത്തില്‍ ഒരു കുഞ്ഞിനെ പോലും കാണാത്ത അവസ്ഥയാണുള്ളത്.  ക്ഷമ നശിച്ച രോഗികളുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്നത് പതിവായെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയില്‍ മരണ സംഖ്യ 200 നടുത്ത് കൃത്യമായി പറഞ്ഞാല്‍ 170 പേരാണ് മരിച്ചിരിക്കുന്നത്. രോഗബാധിച്ചവരുടെ എണ്ണം  10,000ന് അടുത്ത് എത്തുകയും ചെയ്തതോടെ ശ്വാസം നിലച്ചാണ് ചൈന മുന്നോട്ട് പോകുന്നത്.

ചൈനയുമായുള്ള അതിര്‍ത്തി അടച്ച് റഷ്യ
ചൈനയിലെ ഭൂരിഭാഗം പ്രവിശ്യകളിലേക്കും കൊറോണ എത്തിപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെയാണ് റഷ്യ ചൈനയുമായുളള തങ്ങളുടെ കിഴക്കന്‍ അതിര്‍ത്തി അടച്ചിരിക്കുന്നത്. മഹാരോഗം പടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നാണ് റഷ്യന്‍ പ്രധാനമന്ത്രിയായ മിഖാലി മിഷുസ്റ്റിന്‍ പറയുന്നത്. ഇന്ന് മുതല്‍ ചൈനയില്‍ നിന്നും റഷ്യയിലേക്കുള്ള റെയില്‍വേ ബന്ധങ്ങള്‍ പരിമിതമാക്കുമെന്നും റഷ്യ പറയുന്നു. ഇതനുസരിച്ച് മോസ്‌കോയ്ക്കും ബീജിംഗിനും ഇടയിലുള്ള നേരിട്ടുള്ള ട്രെയിന്‍ സര്‍വീസുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

മുന്‍ കരുതലിന്റെ ഭാഗമായി ചൈനീസ് പൗരന്‍മാര്‍ക്ക് ഇലക്ട്രോണിക് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തി വയ്ക്കുമെന്നും റഷ്യന്‍ പ്രധാനമന്ത്രി പറയുന്നു. ചൈനയില്‍ നിന്നും റഷ്യ കാണാനെത്തിയ ചൈനീസ് ടൂറിസ്റ്റ് ഗ്രൂപ്പുകളെ ഈ ആഴ്ച ആദ്യം റഷ്യ തടഞ്ഞിരന്നു. നിലവില്‍ ചൈനക്ക് പുറതത് 22 രാജ്യങ്ങളിലോ അല്ലെങ്കില്‍ ടെറിട്ടെറികളിലോ കൊറോണ പടര്‍ന്ന് പിടിച്ചിട്ടുണ്ട്.ഇന്ത്യയില്‍ കേരളത്തില്‍ തൃശൂരിലാണ് ചൈനയില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനക്ക് പുറത്ത് 20 മറ്റ് രാജ്യങ്ങളിലും ടെറിട്ടെറികളിലുമായി നൂറില്‍ അധികം കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കന്നത്. യുഎസ്, കാനഡ, ഫ്രാന്‍സ്, ഓസ്ട്രേലിയ ,തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വുഹാന്‍ നഗരത്തില്‍ ഒരു കുഞ്ഞിനെ പോലും കാണാനില്ല; എങ്ങും ശ്മശാന മൂകത
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ശ്മശാന മൂകതയാണുള്ളത്. എങ്ങും ഒരു കുഞ്ഞിനെ പോലും കാണാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. നഗരത്തിലെ റോഡുകളും ജലപാതകളും ഒഴിഞ്ഞ് കിടക്കുന്നതിന്റെ സാറ്റലൈറ്റ് ഇമേജുകള്‍ പുറത്ത് വന്നിട്ടുണ്ട്. യാങ്സി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വുഹാന്‍ 8500 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ളതാണ്. ലണ്ടനേക്കാള്‍ അഞ്ചിരട്ടി വലുപ്പമുള്ള പ്രദേമാണിത്. ഗ്രാമ പ്രദേശങ്ങളും നഗരപ്രദേശങ്ങളുമടങ്ങിയതാണ് വുഹാന്‍. 11 മില്യണ്‍ പേര്‍ അധിവസിക്കുന്ന ഇവിടെ കൊറോണ നാള്‍ക്ക് നാള്‍ പടര്‍ന്ന് പിടിക്കുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ചൈനീസ് പുതുവര്‍ഷമായ ലൂണാര്‍ ന്യൂഇയറിനോട് അനുബന്ധിച്ചുള്ള അവധിയ്ക്ക് ഇവിടെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന സമയാണിത്. എന്നാല്‍ കൊറോണ കാരണം ഇവിടേക്ക് ഇപ്പോള്‍ ആരും വരുന്നില്ലെന്നതോ പോകട്ടെ ഇവിടുത്തുകാരെ പോലും പുറത്തെങ്ങും കാണാത്ത അവസ്ഥയാണുള്ളത്.ജനുവരി 28ന് പുറത്ത് വന്ന ഫോട്ടോകളില്‍ വുഹാനില്‍ യാങ്സി നദിക്ക് കുറുകെയുള്ള പാലം ആരുമില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത് കാണാം. ഇവിടുത്തെ റോഡുകളിലും ആരുമില്ലെന്നാണീ ഫോട്ടോ വ്യക്തമാക്കുന്നത്. നഗരത്തില്‍ സാധാരണ എപ്പോഴും തിരക്കുണ്ടാകാറുള്ള ട്രെയിന്‍ സ്റ്റേഷനിലും ആരുമില്ലാത്ത അവസ്ഥയാണുള്ളതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ക്ഷമ നശിച്ച രോഗികളുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്നത് പതിവായി
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ ബന്ധുക്കള്‍ ക്ഷമ നശിച്ച് ഡോക്ടര്‍മാരെ ആക്രമിക്കുന്നത് പതിവായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. കൊറോണ ബാധിച്ച് തന്റെ ഭാര്യാപിതാവായ 68കാരന്‍ മരിച്ചതില്‍ കുപിതനായ ഒരാള്‍ ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരെ മര്‍ദിച്ചതാണ് ഇതില്‍ ഏറ്റവും പുതിയ സംഭവം. തങ്ങളുടെ ജീവന്‍ പണയം വച്ച് രാപ്പകല്‍ കൊറോണ ബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കാണീ ദുരനുഭവമുണ്ടായിരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആക്രമത്തിന് പുറകിലുള്ളവരെയന്ന് സംശയിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരുന്നുമുണ്ട്. വൈറസ് ബാധിച്ച് തന്റെ ഭാര്യാപിതാവ് മരിച്ചതിലുള്ള ദുഖം അടക്കാനാവാതെയാണ് ഒരാള്‍ ഡോക്ടറെ മര്‍ദിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സമാനമായ നിരവധി സംഭവങ്ങള്‍ വുഹാനിലെ വിവിധയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category