1 GBP = 93.50 INR                       

BREAKING NEWS

നടരാജന്‍ അങ്കിളിനെ അപ്രതീക്ഷിതമായി മരണം തേടിയെത്തി; അന്തരിച്ചത് കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ടെംപിള്‍ ട്രെസ്റ്റിന്റെയും ചെയര്‍മാന്‍

Britishmalayali
kz´wteJI³

യസ് 84 ആയെങ്കിലും കെന്റിലെ നിറ സാന്നിധ്യമായിരുന്നു നടരാജന്‍ അങ്കിള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജന്മനാട് ഉപേക്ഷിച്ച് ഇംഗ്ലണ്ടിനെ സ്വന്തം രാജ്യമായി തെരഞ്ഞെടുത്ത കൃഷ്ണന്‍ നടരാജന്‍ മരണം അതുകൊണ്ടാണ് കെന്റുകാര്‍ക്ക് ഞെട്ടലായി മാറുന്നത്. അന്തരിക്കുമ്പോള്‍ പോലും രണ്ട് പ്രധാന സംഘടനകളുടെ പ്രധാന ചുമതല കൈകാര്യം ചെയ്ത് വരുകയായിരുന്നു നടരാജന്‍.

കെന്റ്  ഹിന്ദു  സമാജത്തിന്റെയും  കെന്റ്  അയ്യപ്പ ടെംപിള്‍ ട്രസ്റിന്റെയും ചെയര്‍മാനും കെന്റ് മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗവുമായ നടരാജനെ ഇന്നലെ രാത്രിയാണ് വിധി തട്ടിയെടുത്തത്. കെന്റ്  ജില്ലിങ്ങാമിലെ  മെഡ്വേ മാരിടൈം ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം.

തിരുവനന്തപുരം ജില്ലയിലെ വക്കം സ്വദേശിയായ കൃഷ്ണന്‍ നടരാജന്‍ കെന്റില്‍ താമസമാക്കിയ ആദ്യകാല മലയാളികളില്‍ ഒരാള്‍ കൂടിയാണ്. മാത്രമല്ല കെന്റ്  ഹിന്ദു  സമാജത്തിന്റെയും  കെന്റ്  അയ്യപ്പ ടെംപിള്‍ ട്രസ്റിന്റെയും ചെയര്‍മാനും  കെന്റ് മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗവും കൂടിയാണ് അദ്ദേഹം.

ദേവകി നടരാജനാണ് കൃഷ്ണന്‍ നടരാജന്റെ ഭാര്യ. നാല് മക്കളാണ് ദമ്പതികള്‍ക്ക് ഉള്ളത്. ദമ്പതികളുടെ മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഇംഗ്ലണ്ടില്‍ തന്നെയാണ് താമസം.

മലയാളികളുടെയും സര്‍വോപരി പൊതുവില്‍ കെന്റില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെയും പ്രിയങ്കരനായ, നടരാജന്‍ അങ്കിളി'നെ അറിയാത്തവര്‍ ചുരുക്കമാണ് കെന്റിലും തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലും. ഒരിക്കലും നികത്താനാവാത്ത വിടവ് ശേഷിപ്പിച്ചു കടന്നു പോകുന്ന നടരാജന്‍ അങ്കിളിന്റെ അസാന്നിധ്യത്തിന്റെ വേദന മറക്കാന്‍ അദ്ദേഹത്തിന്റെ  കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈശ്വരന്‍ കരുത്തേകട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് കെന്റ് ഹിന്ദു സമാജം അംഗങ്ങളും സുഹൃത്തുക്കളും.

മരണാനന്തരചടങ്ങുകളടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ലഭിക്കുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category