1 GBP = 93.50 INR                       

BREAKING NEWS

താപനില മൈനസ് നാലിലേക്ക് താണു; മിക്ക റോഡുകളിലും അപകടവും ബ്ലോക്കും; ഗ്രിറ്റര്‍ ലോറികള്‍ കൊണ്ട് നിറഞ്ഞ് ദേശിയ പാതകള്‍; ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത് ആറിഞ്ച് വരെ മഞ്ഞ് വീഴ്ച: ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയ ദിനങ്ങള്‍ക്ക് തുടക്കം

Britishmalayali
kz´wteJI³

ലണ്ടന്‍: ബ്രിട്ടനെ വിറപ്പിച്ച് കൊണ്ട് താപനില മൈനസ് നാലിലേക്ക് താണു. മഞ്ഞ് വീഴ്ച ശക്തമായതോടെ ബ്രിട്ടനിലെ റോഡുകളില്‍ അപകടം ഒളിഞ്ഞിരിക്കുകയാണ്. മിക്ക റോഡുകളിലും അപകടവും ബ്ലോക്കുമാണ്. രാജ്യത്തിന്റെ പല ഭാഗത്തും ആറിഞ്ച് ഘനത്തിലാണ് മഞ്ഞ് വീണത്. ഇത് റോഡുകളില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മഞ്ഞു നീക്കുന്നതിനായി ഗ്രിറ്റര്‍ ലോറികള്‍ കൊണ്ട് നിറഞ്ഞ് ദേശിയ പാതകള്‍ കിടക്കുന്നത് കാണാം. വരും ദിവസങ്ങളിലും മഞ്ഞ് വീഴ്ച ശക്തമാകും. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയ ദിനങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്.

വടക്കന്‍ മേഖലകളില്‍ താപനില മൈനസ് നാലിലേക്ക് താണു. തണുത്ത് മരച്ച കാലാവസ്ഥ സ്‌കോട്ട്ലന്‍ഡിലും ഇംഗ്ലണ്ടിലും യാത്ര ദുസ്സഹമാക്കിയിരിക്കുകയാണ്. പല ഇടങ്ങളിലും മഞ്ഞ് അപകടവും യാത്രാ തടസ്സവും ഉണ്ടാക്കി. കാര്‍ഡിഫില്‍ ഉണ്ടായ കൂട്ടിയിടിയില്‍ ആറു കാറുകളാണ് അപടത്തില്‍ പെട്ടത്. ഡെവണില്‍ എ30 റോഡും വാഹനങ്ങളുടെ കൂട്ടയിടിയെ തുടര്‍ന്ന് അടച്ചിട്ടു. ലങ്കാഷെയറില്‍ കാറുകള്‍ മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന കാഴ്ച കാണാം. കംബ്രിയയില്‍ M6ല്‍ ലോറികള്‍ മഞ്ഞു വണ്ടികള്‍ പോലെ നീങ്ങുന്ന കാഴ്ച കാണാം. മാഞ്ചസ്റ്ററിലും റോച്ച് ഡെയിലിലും മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

ഷാഫ്റ്റ്സ്ബറിയിലെ പ്രസിദ്ധമായ ഗോള്‍ഡ് ഹില്‍ മഞ്ഞില്‍ പുതച്ചു. മഞ്ഞ് പാളികള്‍ റോഡ് ഗതാഗതത്തേയും ട്രെയിന്‍ ഗതാഗതത്തേയും സാരമായി ബാധിച്ചിരിക്കുകയാണ്. സ്‌കോട്ലന്‍ഡ്, ഇന്‍വേര്‍നസ്, ഗ്ലാസ്ഗോ എന്നിവിടങ്ങളില്‍ മഞ്ഞും ഐസും ദുസ്സഹമാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ചൊവ്വാഴ്ച ട്രങ്ക് റോഡ് നെറ്റ്വര്‍ക്കില്‍ മഞ്ഞ് മൂടിക്കിടന്നതിനാല്‍ ജനങ്ങള്‍ കരുതലോടെ വാഹനം ഓടിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. യാത്ര സുരക്ഷിതമാക്കാന്‍ കൂടുതല്‍ സമയമെടുത്ത് മാത്രമേ യാത്രകള്‍ നടത്താവൂ എന്ന് പോലീസും വ്യക്തമാക്കുന്നു. മാഞ്ചസ്റ്റര്‍, മിഡ്ലാന്‍ഡ്സ്, അബര്‍ദീന്‍ എന്നിവിടങ്ങല്‍ും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുകെയില്‍ ഉടനീളം 35 ഫ്ളഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

റോഡ് ഗ്രിറ്ററിങ് ലോറികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് റോഡുകള്‍. 750 ലോറികളാണ് പ്രവര്‍ത്തന സജ്ജമായി റോഡുകളിലുള്ളത്. സ്‌കോട്ലന്‍ഡില്‍ 500ഉം ഇംഗ്ലണ്ടില്‍ 250 ലോറികളുമാണ് റോഡുകളില്‍ പ്രവര്‍ത്തന സജ്ജമായി നില്‍ക്കുന്നത്. വെസ്റ്റേണ്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഉടന്‍ ശക്തമായ മഞ്ഞ് വീഴ്ച ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. പടിഞ്ഞാറന്‍ മേഖലയിലും വടക്കന്‍ മേഖലയിലും തണുപ്പ് അസഹനീയമായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഞ്ഞും തണുപ്പും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category