1 GBP = 97.40 INR                       

BREAKING NEWS

'അവര്‍ നിങ്ങളുടെ സഹോദരിമാരെയും അമ്മമാരെയും ബലാത്സംഗം ചെയ്യും.. കൊല്ലും..; ഇന്ന് രക്ഷയ്ക്ക് മോദിയും അമിത് ഷായുമുണ്ട്; നാളെ ആരുണ്ടാകുമെന്നാണ് കരുതുന്നത്; ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹിന്‍ ബാഗിലെ സമരം തുടച്ചുനീക്കും; ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയിലുള്ള മുസ്ലിം പള്ളികള്‍ പൊളിച്ചുമാറ്റും; വര്‍ഗീയ പ്രസംഗവുമായി ബിജെപി എംപി പര്‍വേഷ് വര്‍മ; പൗരത്വ സമരത്തില്‍ രൂപം കൊണ്ട് വര്‍ഗീയ ചേരിതിരിവ് പരമാവധി മുതലെടുക്കാന്‍ ബിജെപി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ന്യൂഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടത്തുന്ന സമരം ഡല്‍ഹയില്‍ വര്‍ഗീയ ചേരിതിരിവിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യം പരമാവധി മുതലെടുക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. തെരഞ്ഞെടുപ്പു വേദികളില്‍ വര്‍ഗീയ വിഷം വിതറുന്ന പ്രസംഗങ്ങളുമായി മുന്നോട്ടു പോകുകയാണ് ബിജെപി നേതാക്കള്‍. ബിജെപി എംപി പര്‍വേഷ് വര്‍മ്മ തന്നെ വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗവുമായി രംഗത്തെത്തി.

പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്ക് എതിരെയാണ് ബിജെപി എം പി രംഗത്തുവന്നത്. സമരത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറി സഹോദരിമാരെയും മക്കളെയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും. ഇന്ന് നിങ്ങളെ രക്ഷിക്കാന്‍ മോദിയും അമിത് ഷായും ഉണ്ട്. നാളെ ആരും ഉണ്ടാകില്ല. അതുകൊണ്ട് ഡല്‍ഹിയിലെ ജനസമൂഹം ഉണരേണ്ട സമയമാണെന്ന് ബിജെപി എംപി പറഞ്ഞു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹിന്‍ ബാഗിലെ സമരം തുടച്ചുനീക്കും. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല, രാജ്യത്തിന്റെ ഐക്യം കാണിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി പതിനൊന്നിന് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ഒരു സമരക്കാരനും ഷഹിന്‍ബാഗില്‍ കാണില്ലെന്നു മാത്രമല്ല ഒരു മാസത്തിനുള്ളില്‍ തന്റെ മണ്ഡലത്തിലെ സര്‍ക്കാര്‍ ഭൂമിയിലുള്ള മുസ്ലിം പള്ളികള്‍ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഷഹീന്‍ബാഗിനൊപ്പമുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മനീഷ് സിസോദിയയും പറയുന്നത്. കശ്മീരില്‍ തീപിടുത്തമുണ്ടായപ്പോള്‍ അമ്മമാരും സഹോദരിമാരും ബലാത്സംഗത്തിന് ഇരയായത് എല്ലാവര്‍ക്കും അറിയാമല്ലോ. കേരളത്തിലും ഹൈദരബാദിലും ഉത്തര്‍പ്രദേശിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും പര്‍വേഷ് വര്‍മ്മ പറഞ്ഞു. ഡല്‍ഹിയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി എംപി.

അതേസമയം തിരഞ്ഞെടുപ്പ് റാലിയില്‍ വിവാദ പ്രസ്താവനയുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തുവന്നിരുന്നു. രാാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് ആഹ്വാനം ചെയ്തും പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര്‍ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയിലെ ബിജെപി പ്രചാരണ യോഗത്തിലായിരുന്നു സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന് ശേഷമായിരുന്നു അമിത് ഷാ എത്തിയത്. ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എ.എ.പി നേതാക്കള്‍ അറിയിച്ചു.

തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലകയറ്റം തുടങ്ങിയ പ്രതിസന്ധികള്‍ രാജ്യം നേരിടുന്നതിനിടെ കേന്ദ്ര ധനകാര്യ സഹ മന്ത്രി ആളുകളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്ത് നടക്കുകയാണെന്ന് എ.എ.പി നേതാക്കള്‍ ആരോപിച്ചു. ജനവുരി അഞ്ചിന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംഘര്‍ഷത്തിനിടയിലും സംഘപരിവാര്‍ സംഘടനകള്‍ സമാനമായ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. അനുരാഗ് ഠാക്കൂറിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രസ്താവനകള്‍ നടത്തിയ താക്കൂറിനെ ജയിലിലടക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറിലൂടെ ആവശ്യപ്പെട്ടു.

'ഇത്തരം പ്രചോദനപരമായ പ്രസ്താവനകള്‍ക്ക് ഇയാളെ നിര്‍ബന്ധമായും ജയിലിലാക്കേണ്ടതാണ്, എന്നാല്‍ അദ്ദേഹം മന്ത്രിസഭയിലാണ്. ബിജെപി ഇത്തരം വിഡ്ഢികളെ മാത്രമാണ് മന്ത്രിസഭയിലേക്ക് കണ്ടെത്തിയത്'-പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവം പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category