1 GBP = 92.00INR                       

BREAKING NEWS

കിട്ടില്ലെന്ന് കരുതിയ മണ്‍റോയുടെ ക്യാച്ച് പറന്നെടുത്തു ആരാധകരെ ത്രസിപ്പിച്ചു; ഗപ്ടിലിനെ പുറത്താക്കാനെടുത്ത ക്യാച്ചിനൊടുവില്‍ ആവേശം മൂത്ത് പന്ത് നിലത്തേക്കു വലിച്ചെറിഞ്ഞു പ്രതികരണം; വിക്കറ്റു ലഭിക്കാത്ത നിരാശയില്‍ ബുമ്ര അദ്ഭുതത്തോടെ വാപൊത്തിയപ്പോള്‍ കോലി അവിശ്വാസത്തോടെ മുഖംപൊത്തി; ഈഡന്‍ പാര്‍ക്കില്‍ വിരാട് കോലി നായകനും വില്ലനുമായ മുഹൂര്‍ത്തങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ഓക്ലന്‍ഡ്: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡല്‍മാരില്‍ ഒരാള്‍ കൂടിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ പിന്നെ അതീവ പ്രസരിപ്പോടെ കളിക്കുന്ന താരം. പലപ്പോഴും ക്രിക്കറ്റിലെ ഓരോ മൊമന്‍സിനോടും വൈകാരികമായി പ്രതികരിക്കാറുമുണ്ട് കോലി. അങ്ങനെയുള്ള കോലി ഇന്നലെ ആരാധകരെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം കൈയിലേക്ക് എത്തിയ അനായാസമായ ഒരു ക്യാച്ചാണ് ഇന്ത്യന്‍ നായകന്‍ നിലത്തിട്ടത്. അതിന് മുമ്പ് ഉജ്ജ്വലമായ രണ്ട് ക്യാച്ചു കള്‍ എടുത്തതിന് പിന്നാലെയായിരുന്നു ഇതെന്നതും ആരാധകരെ സ്തംബ്ധരാക്കി.

ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന ആവേശപ്പോരാട്ടിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നായകനും വില്ലനുമായി മാരിയത്. നിലത്തിട്ട ക്യാച്ചിന് അല്‍പ്പം വിയര്‍ക്കേണ്ടിയും വന്നു ഇന്ത്യന്‍ നായകന്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്ഫോടനാത്മക തുടക്കം സമ്മാനിച്ച ഓപ്പണര്‍മാരായ മാര്‍ട്ടന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ എന്നിവരെയാണ് കോലി ക്യാച്ചെടുത്തു പുറത്താക്കിയത്. ഇതില്‍ മണ്‍റോയെ പുറത്താക്കാനെടുത്ത ക്യാച്ച് ഉജ്ജ്വലമായിരുന്നു. കിട്ടില്ലെന്ന് കരുതിയ പന്താണ് കോലി കൈകളില്‍ ഒതുക്കിയത്. എന്നാല്‍ കിവീസ് ഇന്നിങ്സിലെ അവസാന ഓവറുകളില്‍ കഴിഞ്ഞ മത്സരത്തിലെ അര്‍ധസെഞ്ചുറി വീരന്‍ റോസ് ടെയ്‌ലര്‍ സമ്മാനിച്ച അനായാസ ക്യാച്ച് കോലി കൈവിടുകയും ചെയ്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് ആദ്യ ഓവര്‍ നേരിട്ട ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ സ്വപ്നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. ഷാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നും നാലും പന്തുകള്‍ ഗപ്ടില്‍ നിലംതൊടാതെ ഗാലറിയിലെത്തിച്ചു. പിന്നീട് താക്കൂറിനെ പിന്‍വലിച്ച കോലി, ന്യൂസീലന്‍ഡ് അഞ്ച് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 39 റണ്‍സ് എന്ന നിലയില്‍നില്‍ക്കെയാണ് താരത്തെ വീണ്ടും പന്തേല്‍പ്പിച്ചത്. ഈ ഓവറിലെ മൂന്നും നാലും പന്തുകള്‍ ഗപ്ടില്‍ ബൗണ്ടറി കടത്തിയതോടെ കോലിയുടെ തീരുമാനം പിഴച്ചോ എന്ന സംശയമുയര്‍ന്നു. എന്നാല്‍, ആറാം പന്തില്‍ സിക്സ് നേടാനുള്ള ശ്രമം പിഴച്ച് ഗപ്ടില്‍ കോലിയുടെ കൈകളിലൊതുങ്ങി.

ഗപ്ടിലിനെ പുറത്താക്കാനെടുത്ത ക്യാച്ചിനൊടുവില്‍ അതിവൈകാരികമായി പ്രതികരിച്ച കോലി ആവേശം മൂത്ത് പന്ത് നിലത്തേക്കു വലിച്ചെറിയുക പോലും ചെയ്തു. കളി കൈയില്‍ കിട്ടി എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്. പിന്നീട് ശിവം ദുബെയുടെ പന്തില്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയ ശേഷവും വൈകാരികമായിരുന്നു കോലിയുടെ പ്രതികരണം. ഒരറ്റത്തു പിടിച്ചുനിന്നു കളിച്ച മണ്‍റോയെ, ശിവം ദുബെ എറിഞ്ഞ ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ കോലി പറന്നു പിടിക്കുകയായിരുന്നു.

ഫീല്‍ഡില്‍ ഉജ്വല ഫോമിലാണെന്ന് തെളിയിച്ച കോലി 18ാം ഓവറിലാണ് മത്സരത്തിലെ ഏറ്റവും അനായാസ ക്യാച്ച് നിലത്തിട്ടത്. ജസ്പ്രീത് ബുമ്ര ബോള്‍ ചെയ്ത ഈ ഓവറിലെ മൂന്നാം പന്ത് റോസ് ടെയ്‌ലര്‍ ഉയര്‍ത്തിയടിച്ചു. ലോങ് ഓണിലേക്ക് ഉയര്‍ന്നുപൊങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാനുള്ള എല്ലാ സാഹചര്യവും കോലിക്കുണ്ടായിരുന്നു. പക്ഷേ, എല്ലാവരെയും അതിശയിപ്പിച്ച് പന്ത് കോലിയുടെ കയ്യില്‍ത്തട്ടി തെറിച്ചു. മത്സരത്തിലെ ആദ്യ വിക്കറ്റിനായി കാത്തിരുന്ന ബുമ്ര അദ്ഭുതത്തോടെ വാപൊത്തി. കോലിയും അവിശ്വാസത്തോടെ മുഖംപൊത്തുകയാണ് ഉണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category